twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മാമാങ്കത്തിന്റെ റിലീസ് ദിവസം ഓണവും വിഷുവും ആയിരിക്കും! മെഗാസ്റ്റാറിന്റെ ബ്രഹ്മാണ്ഡ ചിത്രം ഉടനെത്തും

    |

    തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായി മമ്മൂട്ടി പ്രഖ്യാപിച്ച മാമാങ്കം ഉടന്‍ റിലീസിനൊരുങ്ങുകയാണ്. എം പത്മകുമാറിന്റെ സംവിധാനത്തിലെത്തുന്ന സിനിമ മലയാളത്തില്‍ നിന്നും ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും വലിയ ചിത്രമാണ്. സാധാരണ എടുക്കുന്ന രണ്ട് സിനിമകളുടെ പൈസ തന്നെ മാമാങ്കം എന്നൊരൊറ്റ സിനിമയ്ക്ക് വേണ്ടി ഉപയേഗിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്.

    ഒക്ടോബര്‍ 31 ന് മാമാങ്കം തിയറ്ററുകളിലേക്ക് എത്തുമെന്നാണ് ഇപ്പോള്‍ അറിയുന്നത്. ഔദ്യോഗികമായി റിലീസ് കാര്യങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ലെങ്കിലും ഉടന്‍ തന്നെ തിയറ്ററുകളിലേക്ക് എത്തുമെന്നാണ് മമ്മൂട്ടി തന്നെ വ്യക്തമാക്കുന്നത്. അടുത്തിടെ മാമാങ്കത്തിന് വേണ്ടി സംഘടിപ്പിച്ച പരിപാടിയില്‍ മമ്മൂട്ടിയും പങ്കെടുത്തിരുന്നു. മാമാങ്കത്തിന്റെ റിലീസ് വലിയൊരു ആഘോഷമാക്കി മാറ്റണമെന്നാണ് മെഗാസ്റ്റാര്‍ പറഞ്ഞത്.

     മാമാങ്കത്തെ കുറിച്ച് മമ്മൂട്ടി

    മാമാങ്കത്തിന്റെ ഷൂട്ടിംഗ് നടന്ന സ്ഥലമാണിത്. നാലഞ്ച് മാസം മുന്‍പാണ്. ഇപ്പോള്‍ മഴയൊക്കെ പെയ്ത് കുറച്ചൊക്കെ പോയി. ശരിക്കുള്ള സമയത്ത് വന്നിരുന്നെങ്കില്‍ നിങ്ങള്‍ക്ക് ഭംഗിയായി അത് കാണാമായിരുന്നു. വലിയ സെറ്റും യുദ്ധവും ഫൈറ്റും ഒക്കെ നടന്ന സ്ഥലമാണിത്. ഞങ്ങളൊക്കെ പത്ത് ഇരുപത് ദിവസം രാത്രി മുഴുവന്‍ ഉറക്കമിളച്ച് ഇരുന്ന് ഷൂട്ട് ചെയ്തിരുന്നു. മലയാളത്തില്‍ രണ്ട് സാധാരണ സിനിമ എടുക്കേണ്ട പൈസ തന്നെ മാമാങ്കത്തിന് വേണ്ടി ചിലവഴിച്ച് കഴിഞ്ഞിരിക്കുകയാണ്. ഇത് തന്നെ മലയാള സിനിമയ്ക്ക് താങ്ങാന്‍ കഴിയുന്നതല്ല.

    മാമാങ്കത്തെ കുറിച്ച് മമ്മൂട്ടി

    എന്റെ സിനിമ കാണാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് വേണ്ടിയുള്ള ചിത്രമായിരിക്കും മാമാങ്കം. ഇത് വലിയൊരു ചരിത്രദൗത്യമാണ്. ഇന്നത്തെ തലമുറയ്ക്ക് അപരിചിതമായ ചരിത്രം ഈ സിനിമയിലൂടെ പറയുകയാണ്. ഇന്ത്യയ്ക്ക് സ്വാതന്ത്ര്യം കിട്ടുന്നതിന് മുന്‍പ് നാട്ടുരാജാക്കന്മാര്‍ തമ്മിലുള്ള യുദ്ധങ്ങളുടെ കഥ പറയുന്ന അന്നത്തെ രാജ്യസ്‌നേഹത്തിന്റെയും പ്രതികാരത്തിന്റെയും യുദ്ധമുറകളുടെ ഒക്കെ കഥയാണ് മാമാങ്കം. തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന കോഴിക്കോട് സാമൂതിരിയോട് പ്രതികാരം വീട്ടുവാന്‍ വേണ്ടി ചേകവരുടെ കഥയാണ് മാമാങ്കം.

     മാമാങ്കത്തെ കുറിച്ച് മമ്മൂട്ടി

    പുതിയ കുട്ടികള്‍ക്ക് ഒരു പാഠഭാഗം പോലെ സിനിമ കാണാവുന്നതാണ്. ഒരുപാട് പണം മുടക്കിയ സിനിമയുടെ നിര്‍മാതാവ് ഒത്തിരി ത്യാഗമെടുത്തതാണ്. അദ്ദേഹത്തിന്റെ സേവനം കൂടിയാണിത്. അതുപോലെ പത്മകുമാറിനെ പോലെ നല്ലൊരു സംവിധായകനും ഇതിന് പിന്നിലുണ്ട്. ഉണ്ണിമുകുന്ദനടക്കം ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ സിനിമയിലുണ്ട്. ഞാനും അഭിനയിച്ചിട്ടുണ്ട്.

    മാമാങ്കത്തെ കുറിച്ച് മമ്മൂട്ടി

    ഇത് വലിയൊരു സിനിമയുടെ ആഘോഷമാണ്. ഇനി അതിന്റെ വിജയം അതിലും വളരെ വലിയ ആഘോഷമാക്കണം. ഈ സിനിമയും വലിയൊരു ആഘോഷമാണ്. സാധാരണ സിനിമ ഓണത്തിനും വിഷുവിനും ഇറങ്ങുന്നത് പോലെ ഈ സിനിമ ഇറങ്ങുന്ന ദിവസമായിരിക്കണം ഓണവു വിഷുവും ബക്രീദുമെല്ലാം. അത്രമാത്രം ആഘോഷത്തോടെ വേണം ഈ സിനിമയെ സ്വീകരിക്കാന്‍. ഇത് ചരിത്രപരമായ കടമ എന്നത് മാത്രമല്ല തന്നെ സംവിധായകനും നിര്‍മാതാവും മറ്റ് അണിയറ പ്രവര്‍ത്തകരുമെല്ലാം മാത്രമല്ല സിനിമ കാണുന്ന ഓരോ ആളുകള്‍ക്കും ഓരോ കേരളീയനും ഈ സിനിമ വിജയമാക്കി തീര്‍ക്കാന്‍ കടമയുണ്ട്.

    മാമാങ്കത്തെ കുറിച്ച് മമ്മൂട്ടി

    ഇത് നമ്മുടെ കഥയാണ്, നമ്മുടെ പുരതാനമായ പാരമ്പര്യത്തിന്റെ കഥയാണ്. നമ്മുടെ നാടിന്റെ വളര്‍ച്ചയുടെ ചരിത്രമാണ് പറയുന്നത്. വീരന്മാരുടെ ത്യാഗങ്ങളുടെ ഒക്കെ കഥയാണെന്നും മമ്മൂട്ടി പറയുന്നു. അത് എല്ലാവരും കണ്ടിരിക്കണം. അധികം താമസിക്കാതെ തിയറ്ററുകളിലേക്ക് എത്തും. സാങ്കോതിക വിദ്യകള്‍ അധികം ഉപയോഗിക്കാതെ വളരെ സ്വാഭാവികമായിട്ടാണ് ഒരുക്കിയത്. ഫൈറ്റ് ഒക്കെ ഒര്‍ജിനലാണ്. എല്ലാം സത്യസന്ധമാണ്. വാള് കൊണ്ട് വെട്ടുന്നത് ഒഴികെ ബാക്കി എല്ലാം സത്യമാണ്. വാള് കൊണ്ട് വെട്ടിയാല്‍ മുറിഞ്ഞ് പോവുമെന്ന് കരുതിയാണ്. അല്ലെങ്കില്‍ അതും ഒര്‍ജിനലാക്കിയേക്കുമെന്നും മമ്മൂട്ടി പറിയുന്നു. അത്രത്തോളം റിയലിസ്റ്റിക്ക് ആയിട്ടാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

    Recommended Video

    Mammootty Starrer 'Mamangam' To Hit The Screens Soon | FilmiBeat Malayalam
    മാമാങ്കത്തെ കുറിച്ച് മമ്മൂട്ടി

    വെട്ടും കുത്തും കൊണ്ട് കൈയും കാലും മുറിഞ്ഞ് ചരിത്രമുണ്ട്. എനിക്കടക്കം എല്ലാവര്‍ക്കും വലുതും ചെറുതമായ പരിക്കുകള്‍ പറ്റിയിട്ടുണ്ട്. പല സ്ഥലങ്ങളില്‍ പോയി ഷൂട്ട് ചെയ്തിരുന്നു. കുതിരയുടെ ചവിട്ടും കുതിര പുറത്ത് നിന്ന് വീണതുമടക്കം ഒരുപാട് ത്യാഗങ്ങള്‍ ഈ സിനിമയ്ക്ക് വേണ്ടി താരങ്ങള്‍ക്ക് സഹിക്കേണ്ടി വന്നിരുന്നു. ഉപേക്ഷിക്കാന്‍ കഴിയാത്തൊരു സിനിമയാണിത്. മാമാങ്കം നമ്മുടെ ശ്വാസം പോലെയാണ്. അങ്ങനെ കൊണ്ട് നടക്കണം. മലയാളത്തില്‍ ഇതുവരെ ഇങ്ങനെ ഒരു സിനിമ ഉണ്ടായിട്ടില്ല. ഇനി ഉണ്ടായേക്കാം. സിനിമ ഒരു ഉത്തരവാദിത്വമായി ഏറ്റെടുക്കണമെന്നും മമ്മൂട്ടി പറയുന്നു.

     ആദ്യം കാവ്യ മാധവന്‍ വന്നു, ഇപ്പോള്‍ ദിലീപും മീനൂട്ടിയും! ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തിന്റെ വീഡിയോ ആദ്യം കാവ്യ മാധവന്‍ വന്നു, ഇപ്പോള്‍ ദിലീപും മീനൂട്ടിയും! ലാല്‍ ജോസിന്റെ മകളുടെ വിവാഹത്തിന്റെ വീഡിയോ

    English summary
    Mammootty Talks About Mamankam Release
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X