twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കളരി പയറ്റില്‍ 30 വര്‍ഷത്തെ പരിചയമുണ്ടെന്ന് മമ്മൂട്ടി! ആയോധനമുറകളുമായി ബ്രഹ്മണ്ഡ ചിത്രം മാമാങ്കം

    |

    ഇതിഹാസ കഥാപാത്രങ്ങളെ അവതരിപ്പിക്കാന്‍ മൊഗാസ്റ്റാര്‍ മമ്മൂട്ടിയ്ക്ക് പ്രത്യേകമായൊരു കഴിവുണ്ട്. ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ, തുടങ്ങിയ സിനിമകളിലെല്ലാം മലയാളക്കര അത് കണ്ടതാണ്. ഇനി കാണാനിരിക്കുന്നത് ബ്രഹ്മാണ്ഡ ചിത്രം മാമാങ്കത്തിലെ പ്രകടനമാണ്. ആയോധനകലയ്ക്കും യുദ്ധത്തിനുമെല്ലാം പ്രധാന്യം നല്‍കി ഒരുക്കിയിരിക്കുന്ന സിനിമയില്‍ ഒരു ചാവേര്‍ ആയിട്ടാണ് മമ്മൂട്ടി എത്തുന്നത്.

    കളരിപയറ്റും അതുമായി ബന്ധപ്പെട്ട ആയോധനകലകളുമാണ് മാമാങ്കത്തിന്റെ സംഘട്ടന രംഗങ്ങളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഡ്യൂപ്പിന്റെ സഹായമില്ലാതെ മമ്മൂട്ടി തന്നെയാണ് സിനിമയിലെ ആക്ഷന്‍ ചെയ്തിരിക്കുന്നത്. കഴിഞ്ഞ ദിവസം കളരി ഗുരുക്കന്മാരെ ആദരിക്കുന്ന ഒരു ചടങ്ങില്‍ മമ്മൂട്ടിയും പങ്കെടുത്തിരുന്നു. അവിടെ നിന്നും അദ്ദേഹം സംസാരിച്ച വാക്കുകള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

    mamankam

    കളരി പയറ്റില്‍ തനിക്ക് മുപ്പത് വര്‍ഷത്തെ പരിചയമുണ്ടെന്നാണ് മമ്മൂട്ടി പറയുന്നത്. 1980 ല്‍ പുറത്തിറങ്ങിയ പടയോട്ടം എന്ന ചിത്രത്തില്‍ മുതല്‍ ഈ ആയോധന കല ഉള്‍പ്പെട്ട ചിത്രങ്ങളില്‍ ഭാഗമാകാന്‍ എനിക്ക് സാധിച്ചിട്ടുണ്ട്. പടയോട്ടത്തിന് പുറമേ ഒരു വടക്കന്‍ വീരഗാഥ, പഴശ്ശിരാജ, എന്നീ സിനിമകളിലാണ് മമ്മൂട്ടി ആയോധന കലയിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിരിക്കുന്നത്.

    ടൊവിനോ തോമസിനോട് ഐ ലവ് യു പറഞ്ഞ് ഉപ്പും മുളകിലെയും ലെച്ചു! തന്റെ ക്രഷ് അദ്ദേഹത്തിനോട് ആണെന്നും നടി ടൊവിനോ തോമസിനോട് ഐ ലവ് യു പറഞ്ഞ് ഉപ്പും മുളകിലെയും ലെച്ചു! തന്റെ ക്രഷ് അദ്ദേഹത്തിനോട് ആണെന്നും നടി

    മാമാങ്കത്തില്‍ മമ്മൂട്ടി മാത്രമല്ല നടന്‍ ഉണ്ണി മുകുന്ദന്‍, സുദേവ് നായര്‍, മാസ്റ്റര്‍ അച്യുതന്‍, പ്രാചി തെഹ്ലന്‍, എന്നിങ്ങനെയുള്ള താരങ്ങളെല്ലാവരും തന്നെ കളരിപയറ്റില്‍ കഴിവ് തെളിയിച്ച് കഴിഞ്ഞു. നവംബര്‍ 21 ന് ബിഗ് റിലീസ് തീരുമാനിച്ചിരിക്കുന്ന മാമാങ്കത്തിന്റെ പ്രമോഷന്‍ വലിയ രീതിയില്‍ നടന്ന ്‌കൊണ്ടിരിക്കുകയാണ്. സിനിമാപ്രേമികളും അതിന്റെ ആകാംഷയിലാണ്.

    English summary
    Mammootty Talks About Martial Arts
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X