twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിക്കായി 7 വര്‍ഷം കാത്തിരുന്ന സംവിധായകന്‍, പേരന്‍പ് ഗംഭീരമായതിന് പിന്നിലെ കാരണം ഇതോ?

    |

    Recommended Video

    പേരന്‍പ് ഗംഭീരമായതിന് പിന്നിലെ കാരണം ഇതോ?

    ഭാഷാഭേദമില്ലാതെ അഭിനയിക്കാന്‍ കഴിയുകയെന്ന കാര്യമാണ് ഒരു താരത്തെ സംബന്ധിച്ചിടത്തോളം പ്രധാനപ്പെട്ട കാര്യം. ഭാഷയുടെ അതിര്‍വരമ്പുകളില്ലാതെ അഭിനയിക്കുകയും അന്യഭാഷകളിലും നിറഞ്ഞുനില്‍ക്കുന്ന പല താരങ്ങളുമുണ്ട്. അക്കൂട്ടത്തിലൊരാളാണ് മമ്മൂട്ടി. വര്‍ഷങ്ങള്‍ക്ക് മുന്‍പ് സിനിമയിലേക്കെത്തിയ അദ്ദേഹം മലയാള സിനിമയുടെ താരരാജാക്കന്‍മാരിലൊരാളായി മാറിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് മകനായ ദുല്‍ഖര്‍ സല്‍മാനും സിനിമയിലേക്കെത്തിയിട്ടുണ്ട്. താരപുത്രനെന്ന ഇമേജിനും അപ്പുറത്ത് തന്റേതായ ഇടംനേടിയെടുത്ത് മുന്നേറുകയാണ് ദുല്‍ഖര്‍.

    വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം മമ്മൂട്ടി തമിഴിലും തെലുങ്കിലും അഭിനയിക്കുകയാണ്. ദേശീയ അവാര്‍ഡ് ജേതാവായ റാമിന്റെ പേരന്‍പ് എന്ന തമിഴ് സിനിമ ഇതിനോടകം തന്നെ നിരവധി ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ചുകഴിഞ്ഞു. ഇത് കൂടാതെ തെലുങ്ക് ചിത്രമായ യാത്രയിലും അദ്ദേഹം അഭിനയിക്കുന്നുണ്ട്. പേരന്‍പുമായി ബന്ധപ്പെട്ട അണിയറക്കഥകള്‍ ഇപ്പോള്‍ വീണ്ടും വൈറലാവുകയാണ്. അതേക്കുറിച്ച് കൂടുലറിയാന്‍ തുടര്‍ന്നുവായിക്കൂ.

    മമ്മൂട്ടിയിലേക്കെത്തിയത്

    മമ്മൂട്ടിയിലേക്കെത്തിയത്

    കാലമെത്ര മാറിയെന്ന് പറഞ്ഞാലും ഒരു തിരക്കഥയൊരുക്കുമ്പോള്‍ സംവിധായകന്റെയും തിരക്കഥാകൃത്തിന്റെയും മനസ്സില്‍ കഥാപാത്രങ്ങളെക്കുറിച്ചും താരങ്ങളെക്കുറിച്ചും ഏകദേശ ധാരണയുണ്ടാവും. താരങ്ങളെ മനസ്സില്‍ കണ്ടെഴുതുന്ന രീതി മാറിയെങ്കിലും കാസ്റ്റിങ്ങിനെക്കുറിച്ച് ആദ്യം തന്നെ പലരും ചിന്തിക്കാറുണ്ട്. പേരന്‍പ് എന്ന സിനിമയരുക്കുമ്പോള്‍ റാമിന്റെ മനസ്സിലുണ്ടായിരുന്ന മുഖം മമ്മൂട്ടിയുടേതായിരുന്നു. അദ്ദേഹത്തെ വെച്ച് ചെയ്താലേ ഈ സിനിമ ശരിയാവുള്ളൂ എന്ന് അദ്ദേഹം ഉറച്ചുവിശ്വസിച്ചിരുന്നു.

    ഡേറ്റില്ലെന്ന് പറഞ്ഞപ്പോള്‍

    ഡേറ്റില്ലെന്ന് പറഞ്ഞപ്പോള്‍

    ഈ സിനിമയുടെ തിരക്കഥയുമായി മെഗാസ്റ്റാറിനരികിലെത്തിയപ്പോള്‍ അടുത്തെങ്ങും ഡേറ്റില്ലെന്ന് പറഞ്ഞായിരുന്നു താരം പ്രതികരിച്ചത്. തന്റെ ഡേറ്റിനായി കുറച്ചധികം കാത്തിരിക്കേണ്ടി വരുമെന്നും അതിനുള്ളില്‍ മറ്റൊരു താരത്തെ വെച്ച് സിനിമ പൂര്‍ത്തീകരിക്കാമെന്നും അദ്ദേഹം സംവിധായകനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ നിര്‍ദേശം അദ്ദേഹത്തിന് സ്വീകാര്യമായിരുന്നില്ല എന്ന് മാത്രമല്ല താങ്കള്‍ക്കല്ലാതെ മറ്റൊരാള്‍ക്കും ഈ സിനിമ ചെയ്യാനാവില്ല, എത്ര വര്‍ഷം വേണമെങ്കിലും താന്‍ കാത്തിരിക്കാമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

    റിലീസിനും മുന്‍പേ ശ്രദ്ധ നേടി

    റിലീസിനും മുന്‍പേ ശ്രദ്ധ നേടി

    പതിവ് പോലയുള്ള പ്രചാരണരീതികളൊന്നും ചിത്രത്തിനായി ഉപയോഗിച്ചിരുന്നില്ല. എന്നാല്‍ ഫേസ്ബുക്ക് പേജിലൂടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ വൈറലായിരുന്നു. മമ്മൂട്ടിയുടെ സിനിമകള്‍ക്ക് ലഭിക്കുന്ന അത് സ്വീകാര്യത ഈ ചിത്രത്തിനും ലഭിക്കുമെന്ന കാര്യത്തില്‍ അണിയറപ്രവര്‍ത്തകര്‍ക്ക് യാതൊരു സംശയവുമുണ്ടായിരുന്നില്ല. അന്താരാഷ്ട്ര ചലച്ചിത്രമേളകളിലൂടെ മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. റോട്ടര്‍ഡാം മേളയുള്‍പ്പടെ നിരവധി ഫെസ്റ്റിവലുകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്.

    ദേശീയപുരസ്‌കാര സാധ്യതയെന്ന് സിനിമാലോകം

    ദേശീയപുരസ്‌കാര സാധ്യതയെന്ന് സിനിമാലോകം

    ഈ ചിത്രത്തിലൂടെ മമ്മൂട്ടിക്ക് ദേശീയപുരസ്‌കാരം ലഭിക്കുമെന്ന് സിനിമാലോകം ഒന്നടങ്കം വിധിയെഴുതിയിരുന്നു. അമുതവന്‍ എന്ന കഥാപാത്രത്തെ അങ്ങേയറ്റം മനോഹരമായാണ് അദ്ദേഹം അവതരിപ്പിച്ചതെന്ന് നിരപൂകരും സാക്ഷ്യപ്പെടുത്തിയിരുന്നു. ട്രാന്‍സ്‌ഡെന്‍ണ്ടറായ അഞ്ജലി അമീറാണ് ചിത്രത്തിലെ നായിക. മമ്മൂട്ടിയായിരുന്നു ഈ താരത്തെക്കുറിച്ച് സംവിധായകനോട് സൂചിപ്പിച്ചത്. താരത്തിന്റെ പിന്തുണയെക്കുറിച്ച് അഞ്ജലിയും വാചാലയായിരുന്നു.

    തമിഴിന് പിന്നാലെ തെലുങ്കിലേക്കും

    തമിഴിന് പിന്നാലെ തെലുങ്കിലേക്കും

    12 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തമിഴില്‍ എത്തിയ മമ്മൂട്ടി നീണ്ട ഇടവേളയ്ക്ക് വിരാമമിട്ട് തെലുങ്കിലും അഭിനയിക്കുന്നുണ്ട്. ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയായ വൈഎസ് രാജശേഖര റെഡ്ഡിയായാണ് താരമെത്തുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷമാണ് അദ്ദേഹം തെലുങ്കില്‍ എത്തിയത്. സിനിമയുടെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. നിമിഷനേരം കൊണ്ടാണ് ടീസര്‍ വൈറലായി മാറിയത്. സിനിമയുടെ ചിത്രീകരണം പുരോഗമിച്ച് വരികയാണ്.

    മമ്മൂട്ടിയുടെ സമയം

    മമ്മൂട്ടിയുടെ സമയം

    അടിക്കടിയുണ്ടായ പരാജയം മമ്മൂട്ടിയുടെ കരിയറിനെത്തന്നെ അവസാനിപ്പിക്കുമെന്ന തരത്തിലുള്ള വ്യാജപ്രചാരണങ്ങളായിരുന്നു ഒരിടയ്ക്ക് സോഷ്യല്‍ മീഡിയയില്‍ നിറഞ്ഞുനിന്നത്. കൈനിറയെ സിനിമകള്‍ സ്വീകരിക്കുന്നതിനിടയില്‍ ബോക്‌സോഫീസ് വിജയം നേടാനാവുന്നില്ലെന്ന പരാതിയും വിമര്‍ശകര്‍ ഉയര്‍ത്തിയിരുന്നു. അന്ന് വിമര്‍ശിച്ചവരാണ് ഇപ്പോള്‍ അദ്ദേഹത്തിന്റെ വിജയഗാഥയെക്കുറിച്ച് വാചാലരാവുന്നതെന്നാണ് മറ്റൊരു കാര്യം. അടുത്തിടെ തിയേറ്ററുകളിലേക്കെത്തിയ അബ്രഹാമിന്റെ സന്തതികള്‍ മികച്ച പ്രതികരണവുമായി മുന്നേറുകയാണ്.

    English summary
    Ram waits for Mammootty's date for 7 years
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X