twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    കരിയറിലെ ആദ്യ 100 കോടി, 4 വിജയ സിനിമകളുമായി മമ്മൂട്ടി ! ഉണ്ട ഹിറ്റാക്കിയവര്‍ക്ക് നന്ദിയുമായി താരം!

    |

    നാല് പതിറ്റാണ്ടുകളോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നായകനാണ് മമ്മൂട്ടി. ഇക്കാലയളവിനുള്ളില്‍ അദ്ദേഹം കേരളത്തിന് സമ്മാനിച്ചത് ഒട്ടനവധി ഹിറ്റ് സിനിമകളായിരുന്നു. റിയലിസ്റ്റിക് കഥാപാത്രങ്ങളിലൂടെയും ഇതിഹാസ നായകനായും ആക്ഷന്‍ ഹീറോ ആയിട്ടുമൊക്കെ മമ്മൂട്ടി അത്ഭുതപ്പെടുത്തി. ഇതോടെ മെഗാസ്റ്റാര്‍ എന്ന പേര് അദ്ദേഹത്തിന് ചാര്‍ത്തി കിട്ടി. ഇപ്പോഴിതാ ഓരോ സിനിമകള്‍ റിലീസ് ചെയ്യുന്നതിന് അനുസരിച്ച് മമ്മൂക്ക വിസ്മയിപ്പിക്കുകയാണ്.

    2019 പിറന്ന് ആദ്യ ആറ് മാസത്തില്‍ എത്തി നില്‍ക്കുമ്പോള്‍ നാല് സിനിമകളാണ് മമ്മൂട്ടിയുടേതായി എത്തിയിട്ടുള്ളത്. മൂന്ന് ഇന്‍ഡസ്ട്രികളില്‍ പിറന്ന ഈ നാല് സിനിമകളും പ്രേക്ഷകര്‍ ഇരുകൈയും നീട്ടിയാണ് സ്വീകരിച്ചത്. അവസാനം റിലീസിനെത്തിയ ഉണ്ടയ്ക്ക് നല്ല പ്രതികരണം ലഭിച്ചതോടെ പ്രേക്ഷകര്‍ക്ക് നന്ദിയുമായി എത്തിയിരിക്കുകയാണ് മമ്മൂട്ടിയിപ്പോള്‍. ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വിട്ട കുറിപ്പ് വൈറലാവുകയാണ്.

    ആരാധകര്‍ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി

    ഉണ്ടയ്ക്ക് പോസീറ്റിവ് റിവ്യൂ നല്‍കിയതിന് പ്രിയപ്പെട്ട പ്രേക്ഷകരോടും നിരൂപകരോടും വലിയ നന്ദി പറയുകയാണ്. വ്യത്യസ്ത ഭാഷകളില്‍ വേറിട്ട അവസരങ്ങള്‍ കിട്ടിയതിനാല്‍ ഇത് വളരെ മികച്ചൊരു വര്‍ഷമാണ് എനിക്ക്്. ഒരിക്കല്‍ കൂടി നിങ്ങളെല്ലാവരും തന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും ഒത്തിരി സ്‌നേഹത്തോടെ നന്ദി അറിയിക്കുകയാണ്. ഇത്രയുമാണ് ഫേസ്ബുക്കിലെഴുതിയ കുറിപ്പില്‍ മമ്മൂട്ടി പറഞ്ഞിരിക്കുന്നത്. ഈ വര്‍ഷം റിലീസ് ചെയ്ത മമ്മൂട്ടിയുടെ നാല് സിനിമകളിലെയും ചിത്രങ്ങള്‍ ചേര്‍ത്തിട്ടുള്ള ഒരു ഫോട്ടോയും താരം പങ്കുവെച്ചിരിക്കുകയാണ്.

    തമിഴില്‍ നിന്ന് തുടക്കം

    തമിഴില്‍ നിന്ന് തുടക്കം

    ഈ വര്‍ഷം തമിഴില്‍ നിന്നുമുള്ള സിനിമയായിരുന്നു മമ്മൂട്ടിയുടേതായി പിറന്ന് ആദ്യ ചിത്രം. ഷൂട്ടിംഗ് പൂര്‍ത്തിയാക്കി വര്‍ഷങ്ങളായെങ്കിലും ലോകത്തിലെ പല പ്രമുഖ ഫിലിം ഫെസ്റ്റിവലുകളിലും പ്രദര്‍ശിപ്പിക്കുന്നത് കൊണ്ട് പേരന്‍പ് ഒരുപാട് വൈകിയാണ് തിയറ്ററുകളിലേക്ക് എത്തിയത്. എന്നാല്‍ ഈ ഫെബ്രുവരിയില്‍ റിലീസ് ചെയ്ത സിനിമ ആരാധകരുടെ പ്രതീക്ഷകള്‍ക്ക് മേലെ നില്‍ക്കുന്നതായിരുന്നു. ഒരു അച്ഛനും മകളും തമ്മിലുള്ള ആത്മബന്ധത്തിന്റെ കഥ പറഞ്ഞ സിനിമയില്‍ അമുദാന്‍ എന്ന ടാക്‌സി ഡ്രൈവറുടെ വേഷത്തിലായിരുന്നു മമ്മൂട്ടി അഭിനയിച്ചത്. ഏറെ പ്രേക്ഷക പ്രശംസ സ്വന്തമാക്കിയ ചിത്രം കേരളത്തിലും തമിഴ്‌നാട്ടിലും ഒരുപോലെ തരംഗമായിരുന്നു.

    തെലുങ്ക് ചിത്രത്തിലും

    തെലുങ്ക് ചിത്രത്തിലും

    വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴിലും തെലുങ്കിലും അഭിനയിച്ച മമ്മൂട്ടി ആ രണ്ട് സിനിമകളും തിയറ്ററുകളിലേക്ക് എത്തിച്ചത് ഈ വര്‍ഷമായിരുന്നു. പേരന്‍പ് തിയറ്ററുകളിലേക്ക് എത്തിയതിന് തൊട്ട് പിന്നാലെ തെലുങ്കിലെ യാത്രയും തിയറ്ററുകളിലേക്ക് എത്തി. ആന്ധ്രാപ്രദേശിന്റെ മുന്‍മുഖ്യമന്ത്രി വൈഎസ്ആര്‍ റെഡ്ഡിയുടെ ജീവിതകഥയെ ആസ്പദമക്കി ഒരുക്കിയ ബയോപിക് ചിത്രമായിരുന്നു യാത്ര. മഹി വി രാഘവ് സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തിലായിരുന്നു അഭിനയിച്ചത്. തെലുങ്ക് നാട്ടില്‍ വലിയൊരു വിപ്ലവമായിരുന്നു സിനിമയിലൂടെ ഉണ്ടായത്. ബോക്‌സോഫീസില്‍ ഗംഭീര കളക്ഷനും സ്വന്തമാക്കിയിരുന്നു.

    മധുരരാജ എത്തിയത്

    മധുരരാജ എത്തിയത്

    തുടക്കത്തിലെ രണ്ട് അന്യഭാഷ ചിത്രങ്ങള്‍ ഹിറ്റായതിന്റെ പശ്ചാതലത്തിലാണ് മലയാളത്തില്‍ ഒരു മമ്മൂട്ടി ചിത്രമെത്തുന്നത്. 2010 ല്‍ റിലീസ് ചെയ്ത പോക്കിരിരാജയുടെ രണ്ടാം ഭാഗമായി നിര്‍മ്മിച്ച ചിത്രമാണ് മധുരരാജ. പുലിമുരുകന് ശേഷം വൈശാഖ്, ഉദയകൃഷ്ണ കൂട്ടുകെട്ടിലൊരുങ്ങിയ ചിത്രം വിഷുവിന് മുന്നോടിയായി ഏപ്രിലിലാണ് റിലീസ് ചെയ്യുന്നത്. ബോക്‌സോഫീസില്‍ കോടികള്‍ വാരിക്കൂട്ടുമെന്ന് ആരാധകര്‍ പ്രവചിച്ചിരുന്ന മധുരാരജ നൂറ് കോടിയായിരുന്നു സ്വന്തമാക്കിയത്. അങ്ങനെ മധുരരാജയിലൂടെ മമ്മൂട്ടി കരിയറിലെ ആദ്യ നൂറ് കോടി സ്വന്തമാക്കി. മധുരരാജയ്ക്ക് ശേഷം മൂന്നാമതായി മിനിസ്്റ്റര്‍ രാജ എന്ന ചിത്രം കൂടി വരുന്നുണ്ടെന്ന് അണിയറ പ്രവര്‍ത്തകര്‍ പ്രഖ്യാപിച്ച് കഴിഞ്ഞിരിക്കുകയാണ്.

    ഉണ്ടയുടെ വിജയം

    ഉണ്ടയുടെ വിജയം

    ഇങ്ങനെ തുടര്‍ച്ചയായി മൂന്ന് സിനിമാ ഇന്‍ഡസ്ട്രികളില്‍ നിന്നായി ഹിറ്റുകള്‍ സമ്മാനിച്ച് മമ്മൂട്ടി ആരാധകരെയും ഞെട്ടിച്ചു. അതിന് പിന്നാലെയാണ് നാലാമതൊരു സിനിമ കൂടി എത്തുന്നത്. ഏറെ കാലത്തിന് ശേഷം മമ്മൂട്ടിയെ റിയലിസ്റ്റിക് കഥാപാത്രമായി അവതരിപ്പിച്ച സിനിമ ജൂണ്‍ പതിനാലിനാണ് റിലീസ് ചെയ്തത്. ആദ്യ ദിവസം തന്നെ സിനിമയ്ക്ക് ലഭിച്ച പോസിറ്റീവ് റിവ്യൂ ബോക്‌സോഫീസിലും പ്രകടമായി. റിലീസ് ദിവസം ലഭിച്ചതിലും പ്രകടനമാണ് തൊട്ടടുത്ത ദിവസം സിനിമ കാഴ്ച വെക്കുന്നത്. ഖാലിദ് റഹ്മാന്റെ സംവിധാനത്തിലെത്തിയ ഉണ്ട കേരളത്തിലെ പോലീസുകാര്‍ക്ക് നേരിടേണ്ടി വന്ന യഥാര്‍ഥ സംഭവകഥയെ ആസ്പദമാക്കി ഒരുക്കിയതായിരുന്നു.

    English summary
    Mammootty thanks to all viewers for the love and positivity towards Unda
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X