താടിയും മുടിയും വളർത്തി വെള്ള വസ്ത്രത്തിൽ മമ്മൂട്ടി, 2020 ൽ ചർച്ചയായ മെഗാസ്റ്റാറിന്റെ ലുക്കുകൾ

2020 ൽ സോഷ്യൽ മീഡിയയിൽ ഏറ്റവും കൂടുത ചർച്ചയായ താരമാണ് മെഗാസ്റ്റാർ മമ്മൂട്ടി. മെഗാസ്റ്റാറിന്റെ ഗെറ്റപ്പാണ് സോഷ്യൽ മീഡിയയിൽ ഏറെ ചർച്ചയായത് 2020 ൽ കൊവിഡ് മഹാമാരിയെ തുടർന്ന് തിയേറ്ററുകൾ അടച്ചിട്ടതോടെ താരത്തിന്റെ ചിത്രങ്ങളൊന്നും പുറത്തു വന്നിരുന്നില്ല. സിനിമകൾ പുറത്ത് വന്നില്ലെങ്കിലും മെഗാസ്റ്റാർ പ്രേക്ഷകരുടെ ഇടയൽ ഹോട്ട് ടോപ്പിക്കായിരുന്നു.

ലോക്ക് ഡൗൺ കാലം മെഗാസ്റ്റാർ വീട്ടിൽ തന്നെയായിരുന്നു. ഇളവ് പ്രഖ്യാപിച്ചിട്ടും താരം വീടിന് പുറത്ത് ഇറങ്ങിയിരുന്നില്ല. 275 ദിവസങ്ങൾക്കു ശേഷമാണ് മമ്മൂക്ക ലോക്ക് ഡൗണിന് ശേഷം ആദ്യമായി പുറത്തെത്തിയത്. വീടിന് പുറത്തെത്തി സുഹൃത്തുക്കളോടൊപ്പം തട്ടുകടയിൽ സുലൈമാനി കുടിക്കുന്ന മമ്മൂട്ടി ചിത്രവും തരംഗമായിരുന്നു. ലോക്ക് ഡൗൺ കാലം വീട്ടിലായിരുന്നുവെങ്കിലും നടന്റെ വിശേഷങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. സോഷ്യൽ മീഡിയയിൽ സജീവമായ താരം വിശേഷങ്ങൾ തന്റെ ആരാധകരുമായി പങ്കുവെയ്ക്കുമായിരുന്നു. മമ്മൂട്ടിയുടെ ചിത്രങ്ങളായിരുന്നു ആരാധകരുടെ ഇടയിൽ ഏറ്റവും കൂടുതൽ ചർച്ചയായത്. ‌ഈ വർഷം സമൂഹമാധ്യമങ്ങളിൽ വൈറലായ മെഗാസ്റ്റാറിന്റെ ചിത്രങ്ങൾ ഇവയാണ്. കാണാം

ചിത്രങ്ങൾ  പകർത്തി താരം

കൊവിഡ് വ്യാപനത്തിന്റെ ആദ്യ ഘട്ടത്തിൽ തന്ന സിനിമ ചിത്രീകരണം നിർത്തിവെച്ച് താരങ്ങൾ വീടുകളിലേയ്ക്ക് പോയിരുന്നു. ലോക്ക് ഡൗൺ കാലത്ത് ആദ്യം പുറത്തു വന്ന മമ്മൂട്ടി ചിത്രമായിരുന്നു ഇത്. ക്യമറയോട് കമ്പമുള്ള താരം കിളിയുടെ ചിത്രം പകർത്തുന്ന ഫോട്ടോയായിരുന്നു ലോക്ക് ഡൗൺ കാലത്ത് ആദ്യം പുറത്തു വന്നത്. കിളിയുടെ ചിത്രം പകർത്തുന്ന മെഗാസ്റ്റാറിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. താടി ഗെറ്റപ്പിലാണ് നടൻ ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടത്.

 വർക്കൗട്ട് ചിത്രം

ദേശീയ മാധ്യമങ്ങൾ വരെ ആഘോഷമാക്കിയ ചിത്രമായിരുന്നു താരത്തിന്റെ വർക്കൗട്ട് ചിത്രം. വർക്ക് അറ്റ് ഹോം എന്ന അടിക്കുറിപ്പോടെയാണ് മെഗാസ്റ്റാർ അദ്ദേഹത്തിന്റെ ജിം ചിത്രം പങ്കുവെച്ചത്. താടിയിൽ മുടി നീട്ടി വളർത്തിയ ചിത്രമായിരുന്നു മമ്മൂട്ടി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചത്. താരം പങ്കുവെച്ച രണ്ട് മിറർ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു താരത്തിന്റെ വർക്കൗട്ട് ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

 പിറന്നാൾ

മെഗാസ്റ്റാറിന്റെ പിറന്നാൾ ചിത്രവും സോഷ്യൽ മീഡിയയിൽ തരംഗമായിരുന്നു. സെപ്റ്റംബർ 7 നായിരുന്നു മമ്മൂക്കയുടെ പിറന്നാൾ. കൊവിഡ് പ്രതിസന്ധിയായത് കൊണ്ട് കുടുംബത്തിനോടൊപ്പമായിരുന്നു താരത്തിന്റെ പിറന്നാൾ. മെഗാസ്റ്റാറിന്റെ പിറന്നാൾ ദിനത്തിലുള്ള ഗെറ്റപ്പും പ്രേക്ഷകരുടെ ഇടയിൽ ചർച്ചയായിരുന്നു.

Recommended Video

കൊച്ചി മമ്മൂക്കയുടെ കൂടെ വീടാണെന്ന് മേയര്‍ അനില്‍ കുമാര്‍ | FilmiBeat Malayalam
മമ്മൂട്ടിയുടെ പുതിയ ചിത്രം

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മെഗാസ്റ്റാറിന്റെ പുതിയ ചിത്രമാണ്. കൊച്ചിയുടെ നിയുക്ത മേയർ അനിൽ കുമാറാണ് പുതിയ ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രം പങ്കുവെച്ചിരിക്കുന്നത്.. അനിൽ കുമാറും കൗൺസിലർ സി ഡി ബിന്ദുവും മമ്മൂട്ടിയെ വീട്ടിലെത്തി സന്ദർശിച്ച വേളയിൽ പകർത്തിയ ചിത്രമാണ് ഇത്. വെള്ള മുണ്ടും കുർത്തയും ധരിച്ചാണ് മമ്മൂട്ടി ചിത്രത്തിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മെഗാസ്റ്റാറിന്റ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിട്ടുണ്ട്. ഗായകൻ യേശുദാസിനെ പോലെയുണ്ടെന്നാണ് ആരാധകർ പറയുന്നത്.

താരപുത്രന്റെ ഏറ്റവും പുതിയ ചിത്രങ്ങൾ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X