മമ്മൂട്ടിയ്‌ക്കൊപ്പം മാസ് സംവിധായകന്മാരും! ഇവരൊന്നിച്ചാല്‍ റെക്കോര്‍ഡുകള്‍ തകരും,ചരിത്രം മാറി മറിയും
Recommended Video

മമ്മൂട്ടി സൂപ്പര്‍ താരമായി തിയറ്ററുകളില്‍ നിറഞ്ഞ് നില്‍ക്കുകയാണ്. തെലുങ്കിലും തമിഴിലും മമ്മൂട്ടി അഭിനയിച്ച രണ്ട് സിനിമകളായിരുന്നു ഫെബ്രുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയത്. രണ്ടും പ്രേക്ഷകരുടെയും ആരാധകരുടെയും പ്രതീക്ഷകള്‍ക്കൊപ്പം ഉയര്‍ന്ന സിനിമകളായിരുന്നു. ഇനി മാര്‍ച്ചില്‍ മധുരരാജ റിലീസിനെത്തുകയാണ്. ഇത് മാത്രമല്ല ഇരുപതിന് മുകളില്‍ സിനിമകളാണ് മമ്മൂട്ടി ഏറ്റെടുത്തിരിക്കുന്നത്.
കഴിഞ്ഞ കുറേ കാലങ്ങളായി മമ്മൂട്ടി ചിത്രങ്ങള്‍ പരിശേധിച്ചാല്‍ വ്യക്തമാവുന്ന പ്രധാന കാരണം സംവിധായകന്മാരെ കുറിച്ചുള്ളതാണ്. മലയാളത്തിലെ നവാഗത സംവിധായകന്മാര്‍ക്ക് ഏറ്റവും പിന്തുണ കൊടുക്കുന്ന താരങ്ങൡ ഒരാള്‍ മെഗാസ്റ്റാറാണ്. അടുത്ത കാലത്തായി മമ്മൂട്ടി നായകനായി അഭിനയിച്ച ഒരുവിധമെല്ലാ സിനിമകളും പുതുമുഖങ്ങളുടേതായിരുന്നു. എന്നാല്‍ മമ്മൂട്ടി ആരാധകരും മലയാള സിനിമാപ്രേമികളും ആഗ്രഹിക്കുന്ന ചില സിനിമകളുണ്ട്. അത് മലയാളത്തിലെ ചില സംവിധായകന്മാരുടെ സിനിമയില്‍ മമ്മൂട്ടി അഭിനയിക്കണമെന്നുള്ളതാണ്.

ദിലീഷ് പോത്തനും മമ്മൂട്ടിയും
ആകെ രണ്ട് സിനിമകള്‍ മാത്രമേ സംവിധാനം ചെയ്തിട്ടുള്ളുവെങ്കിലും മലയാളത്തില്‍ വിപ്ലവം സൃഷ്ടിച്ച സിനിമകളാണ് ദിലീഷ് പോത്തന്റേത്. ഫഹദ് ഫാസിലായിരുന്നു ദിലീഷിന്റെ രണ്ട് സിനിമകളിലെയും നായകന്‍. റിയലിസ്റ്റിക് കഥയും കഥാപാത്രങ്ങളുമായെത്തിയ സിനിമകള്‍ ദേശീയ പുരസ്‌കാരമടക്കം വാങ്ങിയവയായിരുന്നു. ദിലീഷ് പോത്തനൊപ്പം മമ്മൂട്ടി അഭിനയിക്കുന്ന ഒരു സിനിമയ്ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. 2017 ല്‍ ഇരുവരും ഒന്നിക്കുന്നതായി ചില ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇരുവരും ഒന്നിക്കുമോ എന്നത് ഇനിയും വ്യക്തതയില്ലാത്ത കാര്യമാണ്.

അഞ്ജലി മേനോന്‍
ദേശീയ പുരസ്‌കാരം നേടിയ സംവിധായികയാണ് അഞ്ജലി മേനോന്‍. തിരക്കഥ രചിച്ചും സംവിധാനം ചെയ്തും മലയാള സിനിമയില്‍ ശ്രദ്ധേയായ മാറിയ അഞ്ജലി മേനോന്‍ മലയാളത്തിലെ യൂത്തന്മാരായ ദുല്‍ഖര്‍ സല്‍മാന്‍, നിവിന്‍ പോളി, ഫഹദ് ഫാസില്‍, പൃഥ്വിരാജ്, നസ്രിയ, പാര്‍വ്വതി തുടങ്ങിയര്‍ക്കൊപ്പം ജോലി ചെയ്തിരുന്നു. അതിനൊപ്പം ഒരു സിനിമയില്‍ മമ്മൂട്ടി അഭിനയിക്കുമോ എന്ന കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയ്ക്ക് മികച്ചൊരു സിനിമ സമ്മാനിക്കാന്‍ അഞ്ജലി മേനോന് കഴിയുമെന്നാണ് ആരാധകര്‍ പറയുന്നത്.

അല്‍ഫോണ്‍സ് പുത്രന്‍
നേരം എന്ന ചിത്രം സംവിധാനം ചെയ്‌തെങ്കിലും പ്രേമത്തിലൂടെ അല്‍ഫോണ്‍സ് പുത്രന്‍ മലയാളത്തില്‍ പുതിയൊരു തരംഗം സൃഷ്ടിച്ചിരുന്നു. നിവിന്‍ പോളിയുടെ കരിയറിലെ മികച്ചൊരു സിനിമയായിരുന്നു പ്രേമം. കേരള ബോക്‌സോഫീസില്‍ വമ്പന്‍ കളക്ഷന്‍ വാരിക്കൂട്ടിയ ചിത്രം കൂടിയായിരുന്നത്. അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തില്‍ അടുത്തതായി പിറക്കുന്ന സിനിമയില്‍ നായകന്‍ മമ്മൂട്ടിയാണെന്ന് ചില ഗോസിപ്പുകള്‍ ഇടക്കാലത്ത് വന്നിരുന്നു. അല്‍ഫോണ്‍സ് പുത്രന്‍ മമ്മൂട്ടിയുടെ ആരാധകന്‍ കൂടിയായതിനാല്‍ അങ്ങനെയൊരു സിനിമയ്ക്ക് സാധ്യതയുണ്ടെന്നാണ് സൂചന. ഉടന്‍ തന്നെ അങ്ങനെ ഒരു പ്രഖ്യാപനം ഉണ്ടാവുമെന്നാണ് സൂചന.

സൗബിന്‍ ഷാഹിര്‍
പറവയ്ക്ക് ശേഷം സൗബിന്‍ ഷാഹിര്‍ സംവിധാനം ചെയ്യുന്ന സിനിമയെ കുറിച്ച് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. മമ്മൂട്ടിയെ നായകനാക്കിയൊരുക്കുന്ന സിനിമയുടെ പ്രാരംഭഘട്ട ജോലികള്‍ ആരംഭിച്ചുവെന്നും അദ്ദേഹത്തിനോടൊപ്പം സുപ്രധാന കഥാപാത്രമായി ഒരു യുവതാരവും എത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പ്രചരിച്ചത്. കഴിഞ്ഞ വര്‍ഷം സൗബിന്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ഒരു ഫോട്ടോയാണ് ഈ സംശയം വര്‍ധിപ്പിക്കാന്‍ കാരണം. മമ്മൂട്ടിക്കൊപ്പം നില്‍ക്കുന്ന ഫോട്ടോയുടെ ക്യാപ്ഷന്‍ നെക്സ്റ്റ് എന്നതായിരുന്നു. ഇതോടെയാണ് അടുത്ത ചിത്രത്തിലൂടെ ഇരുവരും ഒരുമിക്കുകയാണെന്ന് ആരാധകര്‍ ഉറപ്പിച്ചത്. ഇതേക്കുറിച്ചുള്ള ചര്‍ച്ചകള്‍ക്കും അവര്‍ തുടക്കമിട്ടിട്ടുണ്ട്. സൗബിന്‍ സംവിധാനം ചെയ്ത പറവയില്‍ ദുല്‍ഖര്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച് ഞെട്ടിച്ചിരുന്നു. ഇനി മമ്മൂട്ടിയ്ക്കുള്ള ചാന്‍സാണ്.

വിനീത് ശ്രീനിവാസന്‍
മലയാളത്തിലെ യുവതാരങ്ങളില്‍ സകലകലാഭല്ലവന്‍ എന്നറിയപ്പെടുന്ന താരമാണ് വിനീത് ശ്രീനിവാസന്‍. ഗായകനില്‍ തുടങ്ങി നടനും, സംവിധായകനും, എഴുത്തുകാരനുമായി വിനീത് കൈവെക്കാത്ത മേഖലകളില്ല. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത സിനിമകളെല്ലാം ഹിറ്റായിരുന്നു. യുവതാരം നിവിന്‍ പോളിയെ നായകനാക്കിയായിരുന്നു വിനീത് ശ്രീനിവാസന്‍ ആദ്യ സിനിമകള്‍ സംവിധാനം ചെയ്തത്. മമ്മൂട്ടിയ്‌ക്കൊപ്പം വിനീത് ശ്രീനിവാസന്‍ ഒന്നിക്കുന്നതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഒരു ഫാമിലി ചിത്രത്തിന് വേണ്ടി വിനീത് മമ്മൂട്ടിയെ സമീപിച്ചു എന്നായിരുന്നു വാര്‍ത്ത. എന്നാല്‍ രണ്ട് പേരും ഇതിനെ കുറിച്ച് ഇതുവരെ വ്യക്തമാക്കിയിട്ടില്ല.


Click it and Unblock the Notifications











