മമ്മൂട്ടി, മോഹന്‍ലാല്‍, ദുല്‍ഖര്‍, പൃഥ്വി, തെന്നിന്ത്യന്‍ താരങ്ങളുടെ ആഢംബര വാഹനങ്ങള്‍ അറിയാം
സിനിമകള്‍ക്കൊപ്പം വാഹനങ്ങളോടും വലിയ താല്‍പര്യമുളളവരാണ് താരങ്ങള്‍. പല അഭിമുഖങ്ങളിലും തങ്ങളുടെ ഇഷ്ട വാഹനങ്ങളെ കുറിച്ച് നടന്മാര്‍ മനസുതുറക്കാറുണ്ട്. മലയാളത്തിലെയും മറ്റ് ഭാഷകളിലെ താരങ്ങള്‍ക്കുമെല്ലാം കാറുകളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. വളരെ അപൂര്‍വ്വമായാണ് സൂപ്പര്‍ താരങ്ങളെല്ലാം അവരുടെ ആഢംബര വാഹനങ്ങള്‍ പുറത്തിറക്കാറുളളത്. കോടികളുടെ വിലയുളള വാഹനങ്ങളാണ് മിക്കവരും വിദേശത്തുനിന്നെല്ലാം ഇറക്കുമതി ചെയ്തിരുന്നത്.
സാക്ഷി മാലിക്കിന്‌റെ ഗ്ലാമര്‍ ചിത്രങ്ങള്‍ പുറത്ത്, കാണാം
മമ്മൂട്ടി, മോഹന്‍ലാല്‍, പൃഥ്വിരാജ്, ദുല്‍ഖര്‍ സല്‍മാന്‍ തുടങ്ങിയവര്‍ക്കെല്ലാം വാഹനങ്ങളുടെ വലിയൊരു ശേഖരം തന്നെയുണ്ട്. താരങ്ങള്‍ വാങ്ങുമ്പോഴാണ് ചില പുതിയ വാഹനങ്ങളെ കുറിച്ചെല്ലാം ആരാധകര്‍ അറിയാറുളളത്. അതേസമയം തെന്നിന്ത്യന്‍ താരങ്ങള്‍ സ്വന്തമാക്കിയ ആഢംബര വാഹനങ്ങളെ കുറിച്ച് കൂടുതല്‍ അറിയാം. തുടര്‍ന്ന് വായിക്കൂ...

മലയാളത്തില്‍ വാഹനങ്ങളോട് ഏറെ താല്‍പര്യമുളള താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. സിനിമകളിലെ വരുമാനം കൊണ്ട് അദ്ദേഹം വില കൂടിയ കാറുകളെല്ലാം വാങ്ങിയിട്ടുണ്ട്. ഒരു വലിയ വാഹനശേഖരം തന്നെ അദ്ദേഹത്തിനുണ്ടെന്ന് എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ബിഎംഡബ്യൂ ഇ 46 എം3, മിനി കൂപ്പര്‍ എസ്, ജാഗ്വര്‍ എക്‌സ്‌ജെ, ടോയോട്ട ലാന്‍ഡ് ക്രൂയിസര്‍, ഔഡി എ7, പജെറോ, ടോയോട്ട ഫോര്‍ച്യൂനര്‍ തുടങ്ങിയ വാഹനങ്ങള്‍ മെഗാസ്റ്റാറിന് സ്വന്തമായുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

മമ്മൂക്കയ്ക്ക് പുറമ മോഹന്‍ലാലും വാഹനങ്ങളെ ഇഷ്ടപ്പെടുന്ന താരമാണ്. ഡബ്യൂ 221 മെർസിഡീസ് ബെന്‍സ് എസ് ക്ലാസ്, മെർസിഡീസ് ബെന്‍സ് ജിഎല്‍ 350, ടോയോട്ട ഇന്നോവ, ടോയോ വെല്‍ഫെെര്‍, ഒജെസ് കോച്ച് കാരവന്‍ തുടങ്ങിയ മോളിവുഡ് സൂപ്പര്‍ താരത്തിന് സ്വന്തമായുണ്ടെന്നാണ് അറിയുന്നത്. തമിഴ് സൂപ്പര്‍താരം ധനുഷിനും കാറുകളുടെ ശേഖരമുണ്ട്.

റോള്‍സ് റോയ്‌സ് ഗോസ്റ്റ്, ഫോര്‍ഡ്, ഔഡി എ8, ജാഗ്വര്‍ എക് ഇ, ബെന്‌റ്‌ലി കോണ്‍ടിനന്‌റല്‍ ഫ്‌ളൈയിംഗ് സ്പര്‍ ഉള്‍പ്പെടെയുളള വാഹനങ്ങള്‍ ധനുഷിന് സ്വന്തമായുണ്ട്. ധനുഷിന് പുറമെ ദളപതി വിജയ്ക്കും സ്വന്തമായി റോള്‍സ് റോയ്‌സ് കാറുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇതിന്‌റെ ചിത്രങ്ങള്‍ മുന്‍പ് സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

കോടികളുടെ വിലയുളള ലംബോര്‍ഗിനി കാറിന്‌റെ ഉടമയാണ് പൃഥ്വിരാജ് സുകുമാരന്‍. ലംബോര്‍ഗിനിയില്‍ യാത്ര പോവുന്ന നടന്റെ വീഡിയോകള്‍ മുന്‍പ് പുറത്തിറങ്ങിയിട്ടുണ്ട്. ഒപ്പം തന്നെ ബിഎംഡബ്യൂവിന്‌റെ റോഡ്‌സ്റ്റര്‍ മോഡല്‍ സീ4 ഉം പൃഥ്വി സ്വന്തമാക്കിയിട്ടുണ്ട്. പോര്‍ഷെ, 911 കാബ്രിയോ, പോര്‍ഷ കയാന്‍ എസ്യുവി, ഔഡി ക്യൂ 7 തുടങ്ങിയ വാഹനങ്ങളും നടനുണ്ട്. റേഞ്ച് റോവര്‍ വോഗ്, ബിഎംഡബ്യൂ 7 സീരിസ് തുടങ്ങിയവയും നടന്‍ വാങ്ങി.

പോര്‍ഷെ പാനമേറ, മെർസിഡീസ് ബെന്‍സ് എസ്എല്‍എസ് എഎംജി, മിനി കൂപ്പര്‍, മെർസിഡീസ് ബെന്‍സ് ഇ ക്ലാസ്, മിത്സുബിഷി പജേരോ സ്‌പോര്‍ട്ട്, ബിഎംഡബ്യൂ 18 തുടങ്ങിയ ആഢംബര വാഹനങ്ങളെല്ലാം ദുല്‍ഖര്‍ സല്‍മാന് സ്വന്തമായുണ്ട്. ബിഎംഡബ്യൂ ടൊവിനോ തോമസും മുന്‍പ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ ഔഡിയുടെ ലക്ഷ്വറി എസ്സിയുവി ക്യൂ 7നും ടൊവിനോയുടെ വാഹന ശേഖരത്തിലുണ്ട്. മെർസിഡീസ് ബെന്‍സിന്‌റെ ജി ക്ലാസ് ആസിഫ് അലി മുന്‍പ് സ്വന്തമാക്കിയിട്ടുണ്ട്. കൂടാതെ മിനികൂപ്പര്‍ എസ്, ഔഡി ക്യൂ 7, ബിഎംഡബ്യൂ എക്‌സ് 3 തുടങ്ങിയവയും ആസിഫ് അലിയുടെ വാഹനങ്ങളാണ്.


Click it and Unblock the Notifications











