ഇതുവരെ കാണാത്ത ഒരു ലുക്ക് വേണം, മമ്മൂട്ടിയുടെ ഗ്യാങ്സ്റ്റര്‍ രൂപത്തിനെകുറിച്ച് സ്റ്റൈലിസ്റ്റ്
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന മമ്മൂട്ടി ചിത്രമാണ് അമൽ നീരദ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രം ഭീഷ്മപർവ്വം. ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാൽ പ്രതീക്ഷിച്ചിരുന്ന പ്രേക്ഷകരുടെ മുന്നിലേയ്ക്കാണ് ഭീഷ്മപർവ്വവുമായി മെഗാസ്റ്റാറും അമൽ നീരദും എത്തുന്നത്. ചിത്രത്തിനെ കുറിച്ചുള്ള വിവരം വളരെ നേരത്തെ തന്നെ പുറത്തു വന്നിരുന്നുവങ്കിലും ഈ അടുത്തയിടെയാണ് സിനിമയുടെ പേരും മമ്മൂട്ടിയുടെ ലുക്കും പുറത്തു വിട്ടത്.
താരപുത്രന്റെ പുതിയ ചിത്രങ്ങൾ വൈറലാകുന്നു
മെഗാസ്റ്റാറിന്റെ ഗ്യാങ്സ്റ്റർ ലുക്ക് പ്രേക്ഷകരുടെ ഇടയിൽ വലിയ ചർച്ചയായിരുന്നു. ഈ അടുത്ത കാലത്ത് സോഷ്യൽ മീഡിയയിൽ ട്രെൻറിങ്ങായ മമ്മൂട്ടിയുടെ ലുക്ക് കൂടിയായിരുന്നു ഇത്. ഭീഷ്മപർവ്വത്തിലെ മമ്മൂട്ടിയുടെ ഗ്യാങ്ങ്സ്റ്റർ ലുക്കിന് പിന്നിൽ സ്റ്റൈിസ്റ്റ് രോഹിത് ഭാസ്കരനാണ്. ഇപ്പോഴിത മെഗാസ്റ്റാറിന്റെ ഗെറ്റപ്പിനെ കുറിച്ച് രോഹിത് മനസ് തുറക്കുകയാണ്. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

ഭീഷ്മപർവ്വം മമ്മൂട്ടിയുടെ ഒരു മാസ്സ് ചിത്രമായിരിക്കും. ചിത്രത്തിൽ മമ്മൂക്കയ്ക്കായി ഒരു മാഫിയ ഗ്യാങ്സ്റ്റർ രൂപം ഉണ്ടാക്കണം. അമൽ നീരദുമായി ഫോണിലൂടെ ചർച്ചകൾ നടത്തിയിരുന്നു. ഇതുവരെ കാണാത്ത ഒരു ലുക്ക് ആയിരിക്കണം ഈ ചിത്രത്തിൽ മമ്മൂക്കയുടേത് എന്ന് അമൽ പറഞ്ഞു. സിനിമയ്ക്ക് വേണ്ടി മമ്മൂക്കയോട് മുടിയും താടിയും വളർത്താൻ അമൽ സർ ആവശ്യപ്പെട്ടിരുന്നു.

ഭീഷ്മപർവ്വം ഒരു മാസ് ആക്ഷൻ ചിത്രമാണെന്ന് നേരത്തെ തന്നെ വാർത്തകൾ പ്രചരിച്ചിരുന്നു. ഭീഷ്മപർവ്വത്തിന്റെ ചിത്രീകരണം കൊച്ചിയിൽ ആരംഭിച്ചിട്ടുണ്ട്. കൊച്ചിയിലാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ.മമ്മൂട്ടിക്കൊപ്പം സൗബിന്‍ ഷാഹിര്‍, ശ്രീനാഥ് ഭാസി, ലെന എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. എന്നാൽ മറ്റ് താരങ്ങളെ കുറിച്ചുള്ള കൂടുതൽ വിവരം ലഭ്യമല്ല. ചിത്രത്തിൽ മമ്മൂട്ടി ജോയിൻ ചെയ്തിട്ടുണ്ടെന്നാണ് പ്രചരിക്കുന്ന റിപ്പോർട്ട്.

ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനത്തിന് മുൻപ് തന്നെ സിനിമയെ കുറിച്ചുള്ള വാർത്തകൾ പ്രചരിച്ചിരുന്നു. സൗബിനാണ് ചിത്രത്തിനെ കുറിച്ച് ആദ്യമായി വെളിപ്പെടുത്തിയത്. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിനിടെ സൗബിനാണ് അമൽ നീരദ്- മമ്മൂട്ടി ചിത്രത്തെ കുറിച്ച് വെളിപ്പെടുത്തിയത്. താനും ആ സിനിമയുടെ ഭാഗമാണെന്ന് വെളിപ്പെടുത്തി കൊണ്ടാണ് ചിത്രത്തിനെ കുറിച്ച് നടൻ വെളിപ്പെടുത്തിയത് എന്നാൽ അന്ന് സിനിമയെ കുറിച്ചുളഴ മറ്റ് വിവരങ്ങൾ പുറത്തു വിട്ടിരുന്നില്ല. 14 വർഷത്തിന് ശേഷം മമ്മൂട്ടി അമൽ നീരദ് വീണ്ടും ഒന്നിക്കുന്നത്.
Recommended Video

വരത്തന് ശേഷം അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. ഏഴ് വർഷത്തിന് ശേഷമാണ് ഒരു സിനിമയുമായി അമൽ നീരദ് എത്തുന്നത്. കൊവിഡ് പൂര്‍ണ്ണമായി മാറി, വിദേശ രാജ്യങ്ങളിലെ സ്ഥിതിഗതികള്‍ ശരിയായാല്‍ മാത്രമെ ബിലാലിന്റെ ചിത്രീകരണം ആരംഭിക്കുകയുള്ളു. പോളണ്ട് ഉള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങള്‍ 'ബിലാലി'ന്റെ ലൊക്കേഷനുകളാണ്. കഴിഞ്ഞ വർഷം ആരംഭിക്കാൻ തീരുമാനിച്ച ചിത്രമായിരുന്നു. എന്നാൽ ചിത്രീകരണം തുടങ്ങാൻ ദിവസങ്ങൾ ശേഷിക്കെയാണ് കൊവിഡ് പ്രതിസന്ധി തുടങ്ങുന്നത്.


Click it and Unblock the Notifications