ഞാൻ വോട്ട് ചെയ്തു, എല്ലാവരും ചെയ്യണം; പോളിങ് ബൂത്തിലും കൂളിങ് ഗ്ലാസ് മസ്റ്റ്! സീൻ തൂക്കി മമ്മൂക്ക!
നിയമസഭാ തെരഞ്ഞെടുപ്പ് സംസ്ഥാനത്ത് പുരോഗമിക്കുമ്പോൾ സമ്മതിദാന അവകാശം വിനിയോഗിക്കാനായി എല്ലാവരും തിരക്കുകൾ എല്ലാം മാറ്റിവെച്ച് പോളിങ് ബൂത്തുകളിലേക്ക് എത്തുകയാണ്. നടൻ മമ്മൂട്ടിയും ചെന്നൈയിൽ നിന്നും രാവിലെ തന്നെ പറന്നെത്തി. ഭാര്യ സുൽഫത്തും ഒപ്പമുണ്ടായിരുന്നു. പൊന്നുരുന്നി ക്രസന്റ് കിങ് സ്കൂളിലായിരുന്നു നടനും ഭാര്യയ്ക്കും വോട്ട് ചെയ്യാൻ ലഭിച്ച ബൂത്ത്. ഏറെ കാലമായി ചെന്നൈയിൽ സ്ഥിര താമസമാണ് മമ്മൂട്ടിയും കുടുംബവും.
തെരഞ്ഞെടുപ്പ് ആയതിനാൽ അതിരാവിലെ ചെന്നൈയിൽ നിന്നും ഫ്ലൈറ്റിൽ കേരളത്തിൽ എത്തുകയായിരുന്നു. മമ്മൂട്ടി സ്കൂൾ ഗ്രൗണ്ടിൽ വന്നിറങ്ങിയതോടെ ജനം തടിച്ച് കൂടി. മഹാനടന് ചുറ്റം ആരാധകരും മാധ്യമങ്ങളും ഓൺലൈൻ മീഡിയകളുമായിരുന്നു. വളരെ അധികം പണിപ്പെട്ടാണ് സഹപ്രവർത്തകർ നടനേയും ഭാര്യയേയും പോളിങ് ബൂത്തിലേക്ക് എത്തിച്ചത്.

ജനം തടിച്ച് കൂടിയതിനാൽ ക്യുവിൽ നിൽക്കാതെ മമ്മൂട്ടിക്കും ഭാര്യയ്ക്കും വോട്ട് ചെയ്ത് തിരികെ പോകാനുള്ള സൗകാര്യം ബന്ധപ്പെട്ടവർ ചെയ്ത് കൊടുത്തു. കൂളിങ് ഗ്ലാസ് ധരിച്ച് മാസ് ലുക്കിൽ പോളിങ് ബൂത്തിലേക്ക് നടന്ന് വരുന്ന മമ്മൂട്ടിയുടെ ഫോട്ടോയും വീഡിയോകളുമാണ് സോഷ്യൽമീഡിയ മുഴുവൻ നിറയുന്നത്.
വോട്ട് ചെയ്ത് ഇറങ്ങിയ താരത്തിന്റെ പ്രതികരണം എടുക്കാൻ മാധ്യമങ്ങൾ വളഞ്ഞപ്പോൾ സരസമായ രീതിയിലായിരുന്നു നടന്റെ പ്രതികരണം. ഞാൻ വോട്ട് ചെയ്തു താങ്ക്യു... എന്തൊക്കെയായിരുന്നു പ്രധാന പരിഗണനയെന്ന് ചോദിച്ചാൽ വോട്ട് തന്നെ എന്ന് പറയേണ്ടി വരും. എല്ലാവരും വോട്ട് ചെയ്യണമെന്ന സന്ദേശമാണ് നൽകാനുള്ളത്. അഞ്ച് കൊല്ലം കഴിയുമ്പോൾ മാത്രം കിട്ടുന്ന അവസരമല്ലേ എന്നും മമ്മൂട്ടി പറഞ്ഞു.
അതിനിടയിൽ ഇംഗ്ലീഷിൽ ചോദ്യം ചോദിച്ച മാധ്യമപ്രവർത്തകനോട് തമാശരൂപേണ എനിക്ക് ഇംഗ്ലീഷ് തീരെ വശമില്ലെന്ന് മമ്മൂട്ടി പറയുന്നതിന്റെ വീഡിയോയും വൈറലാണ്. വീഡിയോ വൈറലായതോടെ നടൻ പൂർവാധികം സുന്ദരനായിരിക്കുന്നു. ഗ്ലാമർ താരം മമ്മൂക്ക തുടങ്ങിയ കമന്റുകളാണ് സോഷ്യൽമീഡിയയിൽ നിറയുന്നത്. രോഗമുക്തി നേടിയശേഷം അൽപം അവശതയും ക്ഷീണവും നടന്റെ മുഖത്ത് പ്രകടമായിരുന്നു.
എന്നാൽ ആ പഴയ സൗന്ദര്യവും ചുറുചുറുക്കം നടൻ വീണ്ടെടുത്തുവെന്നത് പുതിയ വീഡിയോയിൽ വ്യക്തമാണ്. അല്ലേലും എവിടെ വന്നാലും ആ സീൻ മൊത്തത്തിൽ തൂക്കിയിട്ടെ ഇക്ക കളം വിടു. ഇക്ക ഡൗൺ ആയെന്ന് ആരാ പറഞ്ഞത്? എജ്ജാതി ലുക്കാണ്...എല്ലാം ഒറ്റക്ക് ഇക്ക തൂക്കി, ന്യൂസ് റിപ്പോർട്ടർമാർ ഇലക്ഷൻ ദിവസത്തെ ടൈം ടേബിൾ ഉണ്ടാക്കുമ്പോൾ അതിൽ ആദ്യം എഴുതി ചേർക്കുന്നത് മമ്മൂട്ടി എത്ര മണിക്ക് ഏത് ബൂത്തിൽ വോട്ട് ചെയ്യാൻ എത്തും എന്നതാണ്.

പോളിങ്ങ് ബൂത്തിൽ എത്ര തിരക്കായാലും ആൾക്കൂട്ടത്തിന് ഇടയിലൂടെ മമ്മൂട്ടി വന്നാൽ മലയാളിയുടെ കണ്ണ് അദ്ദേഹത്തിലേക്ക് കേന്ദ്രീകരിക്കപ്പെടും, മലയാളത്തിൽ ഒരു നടൻ വോട്ട് ചെയ്യാൻ വരുമ്പോൾ ഒരു സൂപ്പർസ്റ്റാർ വന്ന ഫീൽ കിട്ടുന്നത് മമ്മൂട്ടി വരുമ്പോൾ മാത്രമാണ്. എന്തൊരു ഓറയാണ് മനുഷ്യന് എന്നിങ്ങനെ നീളുന്നു പ്രേക്ഷക പ്രതികരണങ്ങൾ.
മോഹൻലാൽ അതിരാവിലെ തന്നെ വോട്ട് ചെയ്യാൻ എത്തിയിരുന്നു. നേമം മണ്ഡലത്തിലെ മുടവൻമുഗൾ സ്കൂൾ ബൂത്ത് 36ൽ എത്തിയാണ് മോഹൻലാൽ വോട്ട് രേഖപ്പെടുത്തിയത്. വോട്ട് ചെയ്തതിന്റെ ചിത്രം മോഹൻലാൽ തന്റെ സാമൂഹിക മാധ്യമ അക്കൗണ്ടുകളിലൂടെ പങ്കുവെച്ചിരുന്നു. ഞാൻ എന്റെ കടമ ചെയ്തു. ഇനി നിങ്ങളുടെ ഊഴം.. കേരളമേ വോട്ട് ചെയ്യാൻ പോകുക എന്നാണ് ഫോട്ടോ പങ്കുവെച്ച് നടൻ കുറിച്ചത്.
അമേരിക്കയിലേക്ക് പോകും മുമ്പ് താരം രാവിലെ തന്നെ വന്ന് വോട്ട് രേഖപ്പെടുത്തുകയായിരുന്നു. ദിലീപ്, ടൊവിനോ തോമസ്, പൃഥ്വിരാജ്, നവ്യ നായർ, സുധീർ, മമിത ബൈജു തുടങ്ങി ഒട്ടുമിക്ക താരങ്ങളും തിരക്കുകൾ മാറ്റിവെച്ച് വോട്ട് ചെയ്യാൻ എത്തിയിരുന്നു.


Click it and Unblock the Notifications

















