മമ്മൂക്ക ഇപ്പോള്‍ തിരക്കിലാണ്

മെഗാസ്റ്റാര്‍ മമ്മൂട്ടി ഇപ്പോള്‍ വലിയ തിരക്കിലാണ്. അണിയറയില്‍ പ്രവര്‍ത്തിക്കുന്ന ചിത്രങ്ങള്‍ കൂടാതെ പുതിയ ചിത്രങ്ങളും മമ്മൂക്കയെ തേടി എത്തിയിരിക്കുകയാണ്. അച്ഛാ ദിന്‍, ഉട്ടോപ്യയിലെ രാജാവ്, പത്തേമാരി എന്നീ ചിത്രങ്ങളാണ് അണിയറയില്‍ പ്രവര്‍ത്തിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങള്‍. ഇതിനു പുറമേ നവാഗതരായ സംവിധായകരും മമ്മൂട്ടിയെ നായകനാക്കി പുതിയ ചിത്രങ്ങള്‍ നിര്‍മ്മിക്കുന്നുണ്ട്. മമ്മൂക്കയുടെ പുതിയ പോജക്ടുകള്‍ ഏതൊക്കയാണെന്ന് കാണാം.

പ്രദര്‍ശനത്തിന് തയ്യാറായിരിക്കുന്ന മമ്മൂട്ടിയുടെ ചിത്രം

മമ്മൂക്ക ഇപ്പോള്‍ തിരക്കിലാണ്

ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ് എന്ന ചിത്രത്തിനു ശേഷം ജി മാര്‍ത്താണ്ഡന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് അച്ഛാ ദിന്‍. അടുത്തതായ് പ്രദര്‍ശനത്തിന് എത്തുന്ന മമ്മൂട്ടി ചിത്രമാണ് അച്ഛാ ദിന്‍.

കമലും മമ്മൂട്ടിയും ഒന്നിക്കുന്നു

മമ്മൂക്ക ഇപ്പോള്‍ തിരക്കിലാണ്

രാപ്പകല്‍ എന്ന ചിത്രത്തിന് ശേഷം മമ്മൂട്ടിയും കമലും ഒന്നിക്കുന്ന ചിത്രമാണ് ഉട്ടോപ്യയിലെ രാജാവ്. ചിത്രത്തില്‍ സ്വതന്ത്രന്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സി പി സ്വതന്ത്രന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്.

പ്രവാസികളുടെ കഥ പറയുന്ന ചിത്രം

മമ്മൂക്ക ഇപ്പോള്‍ തിരക്കിലാണ്


ആദാമിന്റെ മകന്‍ എന്ന ചിത്രത്തിലൂടെ അവാര്‍ഡ് നേടിയ സലിം അഹമ്മദ് മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന പുതിയ ചിത്രമാണ് പത്തേമാരി. ചിത്രത്തില്‍ ശ്രീനിവാസന്‍ ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ദുബായിലും കേരളത്തിലുമായാണ് ചിത്രത്തിന്റെ ചിത്രീകരണം.

നവാഗതര്‍ ഒരുക്കുന്ന മമ്മൂട്ടി ചിത്രങ്ങള്‍

മമ്മൂക്ക ഇപ്പോള്‍ തിരക്കിലാണ്

ലാലിന്റെ മകന്‍ ജൂനിയര്‍ ലാല്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിലും മമ്മൂട്ടിയാണ് നായകന്‍. ഡ്രൈവിംഗ് ലൈസന്‍സ് എന്നാണ് ചിത്രത്തിന്റെ പേര്. സംവിധായകനും തിരക്കഥാകൃത്തുമായ രഞ്ജി പണിക്കരുടെ മകന്‍ ആദ്യമായി ഒരുക്കുന്ന ചിത്രത്തില്‍ നായകനായി എത്തുന്നത് മമ്മൂട്ടിമാണ്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X