»   » ഇന്ന് മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലൊരു മത്സരമുണ്ടായിരുന്നു ആരെങ്കിലും അറിഞ്ഞിരുന്നോ? അതും ഇങ്ങനെ..

ഇന്ന് മോഹന്‍ലാലും മമ്മൂട്ടിയും തമ്മിലൊരു മത്സരമുണ്ടായിരുന്നു ആരെങ്കിലും അറിഞ്ഞിരുന്നോ? അതും ഇങ്ങനെ..

Posted By:
Subscribe to Filmibeat Malayalam

കേരളത്തില്‍ മമ്മൂട്ടിയ്ക്കും മോഹന്‍ലാലിനും ഒരുപാട് ആരാധകരുണ്ട്. ഇരുകൂട്ടരും തമ്മില്‍ സിനിമകളുടെ പേരിലും മറ്റുമായി മത്സരം നടക്കാറുള്ളതാണ് പതിവാണ്. ഓണത്തിന് ഇരുവരുടെയും കോളേജ് പശ്ചാതലത്തിലൊരുക്കിയ സിനിമകളായിരുന്നു റിലീസ് ചെയ്തിരുന്നത്. മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറായും മോഹന്‍ലാലിന്റെ വെളിപാടിന്റെ പുസ്തകവും ബോക്‌സ് ഓഫീസിലും മത്സരമായിരുന്നു.

അധരങ്ങള്‍ തമ്മിലമര്‍ത്തി ചുംബിക്കുന്ന രംഗം ആസ്വദിച്ച് അഭിനയിച്ചു, അതിലെന്താണ് കുഴപ്പമെന്ന് ആന്‍ഡ്രിയ

മോഹന്‍ലാലും മമ്മൂട്ടിയും നായകന്മാരായി അഭിനയിക്കുന്ന ഒന്നിലധികം സിനിമകളാണ് അണിയറയില്‍ റിലീസിന് തയ്യാറെടുത്ത് കൊണ്ടിരിക്കുന്നത്. എന്നാല്‍ വീണ്ടും ഇരുവരുടെയും സിനിമകള്‍ തമ്മില്‍ ഒരു മത്സരം വന്നിരിക്കുകയാണ്. മോഹന്‍ലാലിന്റെ ഒടിയനും മമ്മൂട്ടിയുടെ മാസ്റ്റര്‍പീസും തമ്മിലും വ്യത്യസ്തമായി ഒരു മത്സരം നടത്തിയിരിക്കുകയാണ്.

മമ്മൂട്ടിയും മോഹന്‍ലാലും

മലയാള സിനിമയുടെ രണ്ട് താരരാജാക്കന്മാരാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഇരുവര്‍ക്കും വലിയൊരു ആരാധകനിരയാണ് പിന്നാലെയുള്ളത്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സിനിമകള്‍ ചിത്രീകരണം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. അതിനിടെ ഇന്ന് സിനിമകള്‍ തമ്മിലൊരു മത്സരം നടത്തിയിരിക്കുകയാണ്.

വീഡിയോ പുറത്ത്

വി എ ശ്രീകുമാര്‍ മേനോന്‍ സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനായി അഭിനയിക്കുന്ന ഒടിയന്‍ എന്ന സിനിമയൂടെ ചിത്രീകരണം വീണ്ടും ആരംഭിച്ചിരിക്കുകയാണ്. അതിനിടെ സിനിമയില്‍ നിന്നും പുതിയ വീഡിയോ ഇന്ന് മോഹന്‍ലാല്‍ പുറത്ത് വിട്ടിരുന്നു.

വീഡിയോ ഹിറ്റായി

മോഹന്‍ലാല്‍ ഔദ്യോഗിക ഫേസ്ബുക്കിലൂടെ പുറത്ത് വിട്ട വീഡിയോയില്‍ സിനിമയെ കുറിച്ചുള്ള കാര്യങ്ങളായിരുന്നു പറഞ്ഞിരുന്നത്. രാവിലെ 9 മണിയ്ക്ക് പുറത്ത് വിട്ട വീഡിയോ വൈകുന്നേരമായപ്പോഴെക്കും 2.5 ലക്ഷം ആളുകളായിരുന്നു വീഡിയോ കണ്ടിരിക്കുന്നത്.

ടീസര്‍ വരുന്നു

മമ്മൂട്ടി അജയ് വാസുദേവ് കൂട്ടുകെട്ടില്‍ നിര്‍മ്മിക്കുന്ന സിനിമയാണ് മാസ്റ്റര്‍പീസ്. സിനിമയില്‍ നിന്നും ടീസര്‍ പുറത്ത് വരാന്‍ പോവുകയാണ്. നവംബര്‍ 23 ന് വൈകുന്നേരമാണ് ടീസര്‍ റിലീസ് ചെയ്യുന്നത്.

ടീസര്‍ ഞെട്ടിക്കുമോ

മാസ് എന്റര്‍ടെയിന്‍മെന്റായി നിര്‍മ്മിക്കുന്ന ചിത്രത്തില്‍ നിന്നും പുറത്ത് വരുന്ന ആദ്യത്തെ ടീസറാണ്. അതിനാല്‍ തന്നെ ടീസര്‍ ഞെട്ടിക്കാനുള്ള വരവായിരിക്കുമെന്നാണ് ആരാധകര്‍ പറയുന്നത്.

English summary
Now, the stage is set for another Mammootty V/S Mohanlal battle, but this time it will be on a different ground and the fans of both the actors are all geared up.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X