മമ്മൂക്ക എത്തുന്നത് ഈ അവസരങ്ങളിൽ, അനാവശ്യമായ ഔപചാരികതകൾ കുടുംബത്തിൽ ഇല്ല: ഇബ്രാഹിം കുട്ടി

മമ്മൂട്ടി എന്ന മലയാള സിനിമയുടെ മെഗാസ്റ്റാറിന് ആരാധകർ ഏറെയാണ്. എന്നാൽ അദ്ദേഹത്തിലെ നടനോട് മാത്രമല്ല, മറിച്ച് മമ്മൂട്ടി എന്ന തികഞ്ഞ കുടുംബനാഥനോടു കൂടിയാണ് ആരാധകർക്ക് അളവറ്റ സ്നേഹമുള്ളത്. ഇന്ത്യൻ സിനിമയിൽ ഒരു നടന് എത്തിപ്പെടാവുന്ന ഏറ്റവും വലിയ ഉയരങ്ങൾ കീഴടക്കിയപ്പോൾ പോലും, തന്റെ കുടുംബത്തെ എന്നും അദ്ദേഹം അടക്കിപ്പിടിച്ചു. ഷൂട്ടിങ് കഴിഞ്ഞു വീട്ടിലെത്തിയാൽ തന്റെ സഹോദരങ്ങൾക്ക് ഏറ്റവും പ്രിയപ്പെട്ട ഇച്ചാക്കയാണ് മമ്മൂട്ടി.

മുൻപൊരിക്കൽ, യാതൊരു ഔപചാരികതകളും സൂക്ഷിക്കാത്ത തങ്ങളുടെ ബന്ധത്തെ കുറിച്ച് മമ്മൂട്ടിയുടെ അനിയനും, നടനുമായ ഇബ്രാഹിം കുട്ടി മനസ്സ് തുറന്നിരുന്നു. എല്ലാവർക്കും വലിയ തിരക്കായതു കൊണ്ട്, പരസ്പരം കാണാനാവുന്നത് കുടുംബത്തിൽ എന്തെങ്കിലും ചടങ്ങുകൾ ഒക്കെ നടക്കുമ്പോഴാണെന്നാണ് ഇബ്രാഹിം കുട്ടി വെളിപ്പെടുത്തിയത്. എന്നാലും, എല്ലാ വിശേഷാവസരങ്ങളിലും മമ്മൂട്ടി കുടുംബത്തോടൊപ്പം തന്നെയായിരിക്കും. അങ്ങനെ ഒരു കുടുംബ സംഗമം എന്ന പേരിൽ ഒരു പ്രത്യേക ചടങ്ങുകളൊന്നും നടക്കാറില്ല എന്നും നടൻ വെളിപ്പെടുത്തി. കാരണം, അത്തരം ഔപചാരികതകളൊന്നും സഹോദരങ്ങൾക്കിടയിൽ ഇല്ല.

Mammootty and Ibrahim Kutty
Photo Credit: Mammootty, X / Filmibeat

കുറച്ചു കാലം മുൻപ് മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ, ഗെറ്റ് ടുഗെതർ പോലത്തെ പരിപാടികളൊന്നും കുടുംബത്തിൽ നടക്കാറില്ല എന്നാണ് ഇബ്രാഹിം കുട്ടി പറഞ്ഞത്. "അങ്ങനെയുള്ള സംഭവങ്ങളേയില്ല. കല്യാണമൊക്കെ വരുമ്പോൾ സ്വാഭാവികമായും ഇച്ചാക്ക (മമ്മൂട്ടി) എത്തും. അല്ലാതെ നമുക്ക് എല്ലാവർക്കും കൂടെ അടിച്ചു പൊളിക്കണം - അങ്ങനത്തെ പ്ലാനിങ്ങും പരിപാടിയും ഒന്നുമില്ല. കല്യാണത്തിന് മൂപ്പർ വരും, മൂപ്പർ വന്നാൽ നമ്മൾ എല്ലാവരും തമ്മിൽ കാണും, കുറെ നേരം സംസാരിക്കും. അല്ലാതെ ഫോർമാലിറ്റീസ് ഒന്നും ഞങ്ങൾ തമ്മിൽ ഇല്ല," സീനിയർ നടൻ പറഞ്ഞു.

Ibrahim Kutty and Mammootty
Photo Credit: IMDb / Mammootty, X

"അങ്ങനെ ഒരു ഫോർമാറ്റ് ഒന്നും ആഘോഷങ്ങൾക്ക് ഇല്ല. ബർത്ത്ഡേ വരുമ്പോൾ അങ്ങനെ ചെയ്യണം, ഈ പരിപാടി വരുമ്പോൾ ഇങ്ങനെ ചെയ്യണം, അങ്ങനെ ഒരു പരിപാടിയുമില്ല. ഇന്ന് എന്റെ മോളുടെ വിവാഹ വാർഷികമാണ്. ഞാൻ കാലത്തെ അവരെയൊന്ന് വിഷ് ചെയ്തു. അത് കഴിഞ്ഞ് അവൾ അവളുടെ കാര്യങ്ങളുമായി തിരക്കിലായി, ഞാൻ എന്റെ ജോലിയിലും. അത്രയേയുള്ളൂ," ഇബ്രാഹിം കുട്ടി പറഞ്ഞു നിർത്തി. വ്യക്തി ജീവിതത്തിൽ മമ്മൂട്ടി എന്നും പാലിച്ചു പോന്നിട്ടുള്ളതും, ഇതേ ചിട്ടകളാണ്. എല്ലാ ആഘോഷങ്ങളും വളരെ ലളിതമായി നടത്തുകയാണ് അദ്ധേഹത്തിന്റെ പതിവ്.

മുൻപൊരിക്കൽ, മമ്മൂട്ടിയും കുടുംബവും എന്നും പാലിച്ചിട്ടുള്ള ഈ രീതികളെ കുറിച്ച് അദ്ദേഹത്തിന്റെ മകനും, പ്രശസ്ത താരവുമായ ദുൽഖർ സൽമാൻ ഒരിക്കൽ വെളിപ്പെടുത്തിയിരുന്നു. പിറന്നാളുകൾ, വിവാഹ വാർഷികങ്ങൾ തുടങ്ങി എല്ലാ വിശേഷങ്ങളും കുടുംബങ്ങൾ മാത്രമായി ആഘോഷിക്കുന്നതാണ് മമ്മൂട്ടി ഇഷ്ടപ്പെടുന്നത്. ഒപ്പം വളരെ കുറച്ച് അടുത്ത സുഹൃത്തുക്കൾ കൂടി ഉണ്ടാവും. അത് പോലെ തന്നെ, കുടുംബത്തിൽ ഉള്ള മറ്റ് അംഗങ്ങളെ കുറിച്ച് സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്യാനോ, അവരുടെ ചിത്രങ്ങൾ പങ്കു വയ്ക്കാനോ മെഗാസ്റ്റാർ ശ്രമിക്കാറില്ല.

ആരോഗ്യ പ്രശ്നങ്ങൾ കാരണം സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്ന മമ്മൂട്ടി, ഉടൻ തന്നെ വിശ്രമം അവസാനിപ്പിച്ച് കൊച്ചിയിൽ മടങ്ങിയെത്തുമെന്നാണ് അറിയുന്നത്. എത്തിയ ഉടൻ തന്നെ അദ്ദേഹം കളങ്കാവൽ എന്ന തന്റെ പുതിയ ചിത്രത്തിന്റെ ബാക്കിയുള്ള ഡബ്ബിങ് ജോലികൾ ചെയ്തു തീർക്കാനാണ് സാധ്യത. ഏറെ പ്രതീക്ഷയോടെ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രം ഒക്ടോബറിൽ ആണ് തീയറ്ററുകളിൽ എത്തുക.

More from Filmibeat

Read more about: mammootty ibrahim kutty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X