അന്ന് ലാലേട്ടനും മമ്മൂക്കയും തോറ്റപ്പോള്‍ യുവതാരങ്ങള്‍ ജയിച്ചു, ഇത്തവണയും ചരിത്രം ആവര്‍ത്തിക്കുമോ?

Recommended Video

ലാലേട്ടനും മമ്മുക്കയും വീണ്ടും ഒരുമിച്ചെത്തുന്നു

ജനുവരിയില്‍ ഒരു സിനിമയും ഏപ്രിലില്‍ രണ്ട് സിനിമയുമായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മൂന്ന് സിനിമകളായിരുന്നു ഈ വര്‍ഷം റിലീസിനെത്തിയത്. മോശമില്ലാത്ത അഭിപ്രായമായിരുന്നു സിനിമകള്‍ക്ക് കിട്ടിയത്. ഉടന്‍ തന്നെ വേറെയും സിനിമകള്‍ റിലീസിനൊരുങ്ങുകയാണ്. ഈദിന് മുന്നോടിയായിട്ടായിരിക്കും അടുത്ത സിനിമ വരുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയു സിനിമകള്‍ ഒന്നിച്ച് റിലീസ് ചെയ്തിരുന്നു. രണ്ട് സിനിമകളും ബോക്‌സോഫീസില്‍ പരാജയമായിരുന്നെങ്കിലും ഒപ്പമെത്തിയ യുവതാരങ്ങളുടെ ചിത്രങ്ങള്‍ക്കായിരുന്നു വിജയം. ഇത്തവണ അതുപോലൊരു മത്സരം നടക്കാന്‍ പോവുന്നത് ഈദിനാണ്. ആരുടെയൊക്കെ സിനിമകളാണ് ഒന്നിച്ച് റിലീസ് ചെയ്യുന്നതെന്ന് നോക്കാം.

ബിഗ് റിലീസ് സിനിമകള്‍..

ബിഗ് റിലീസ് സിനിമകള്‍..

അവധിക്കാലം ആയിരുന്നതിനാല്‍ കഴിഞ്ഞ രണ്ട് മാസങ്ങളിലായി പുറത്തിറങ്ങിയ സിനിമകള്‍ക്കെല്ലാം മികച്ച പിന്തുണയായിരുന്നു കുടുംബ പ്രേക്ഷകരുടെ ഇടയില്‍ നിന്നും ലഭിച്ചിരുന്നത്. അവധി കഴിഞ്ഞ് സ്‌കൂള്‍ തുറക്കുന്നതിനാല്‍ ഇനി വിശേഷ ദിവസങ്ങള്‍ മുന്‍നിര്‍ത്തിയാണ് പല സിനിമകളും റിലീസിനൊരുങ്ങുന്നത്. ജൂണ്‍ പകുതിയോടെ ഈദ് ആയതിനാല്‍ ഈ ദിവസങ്ങളില്‍ സിനിമകളുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയുമടക്കം വലിയ പ്രതീക്ഷകളുമായിട്ടാണ് സിനിമകള്‍ വരുന്നത്.

അബ്രഹാമിന്റെ സന്തതികള്‍

അബ്രഹാമിന്റെ സന്തതികള്‍

മമ്മൂട്ടിയുടെ ഈ വര്‍ഷത്തെ നാലാമത്തെ സിനിമയാണ് അബ്രഹാമിന്റെ സന്തതികള്‍. നവാഗതനായ ഷാജി പാടൂര്‍ സംവിധാനം ചെയ്യുന്ന സിനിമ ജൂണില്‍ റിലീസിനൊരുങ്ങുകയാണ്. അടുത്ത ദിവസങ്ങളില്‍ സിനിമയില്‍ നിന്നും വന്ന പോസ്റ്റര്‍, വീഡിയോ സോംഗ് എന്നിവ പ്രേക്ഷകരുടെ പ്രിയം പിടിച്ച് പറ്റിയിരുന്നു. ഡേറിക് എബ്രാഹം എന്ന ഐപിഎസുകാരനായിട്ടാണ് മമ്മൂട്ടി സിനിമയില്‍ അഭിനയിക്കുന്നത്. സംവിധായകന്‍ ഹനീഫ് അദേനിയാണ് അബ്രഹാമിന്റെ സന്തതികള്‍ക്ക് തിരക്കഥ എഴുതുന്നത്. അന്‍സന്‍ പോള്‍, കനിഹ, കലാഭവന്‍ ഷാജോണ്‍, മഖ്ബുല്‍ സല്‍മാന്‍, രഞ്ജി പണിക്കര്‍, നരന്‍ തുടങ്ങിയവരാണ് സിനിമയിലെ താരങ്ങള്‍. ഈദിന് മുന്നോടിയായി ജൂണ്‍ 15 ന് സിനിമ റിലീസ് ചെയ്യും.

 നീരാളി

നീരാളി

പുതിയ വര്‍ഷം തുടങ്ങി മാസങ്ങള്‍ ഒരുപാട് ആയെങ്കിലും മോഹന്‍ലാലിന്റെ ഒരു സിനിമ പോലും പുറത്ത് വന്നില്ല എന്ന നിരാശയിലായിരുന്നു ആരാധകര്‍. അതിനുള്ള മറുപടിയുമായിട്ടാണ് ജൂണ്‍ 14 ന് നീരാളി വരുന്നത്. ബോളിവുഡ് സംവിധായകനായ അജോയ് വര്‍മ്മ ആദ്യമായി മലയാളത്തില്‍ സംവിധാനം ചെയ്യുന്ന നീരാളി സജു തോമസിന്റെ തിരക്കഥയിലാണ് നിര്‍മ്മിച്ചത്. ആക്ഷനും അഡ്വഞ്ചറും നിറഞ്ഞ് നില്‍ക്കുന്ന ത്രില്ലര്‍ സിനിമയില്‍ മോഹന്‍ലാലിന്റെ നായികയായി നാദിയ മൊയ്തു അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.

ഞാന്‍ മേരിക്കുട്ടി

ഞാന്‍ മേരിക്കുട്ടി

ജയസൂര്യ നായകനായി അഭിനയിക്കുന്ന ഏറ്റവും പുതിയ സിനിമയാണ് ഞാന്‍ മേരിക്കുട്ടി. പേര് സൂചിപ്പിക്കുന്നത് പോലെ തന്നെ മേരിക്കുട്ടി എന്ന കഥാപാത്രത്തിലൂടെ പെണ്‍വേഷത്തിലാണ് ജയസൂര്യ സിനിമയില്‍ അഭിനയിക്കുന്നത്. രഞ്ജിത്ത് ശങ്കര്‍ കൂട്ടുകെട്ടിലെത്തുന്ന സിനിമയും ജൂണില്‍ റിലീസിനൊരുങ്ങുകയാണ്. താരരാജാക്കന്മാരുടെ സിനിമകള്‍ക്കൊപ്പമായി ജൂണ്‍ പതിനാലിനാണ് ജയസൂര്യയുടെ മേരിക്കുട്ടി എത്തുന്നത്. ജുവല്‍ മേരി, ഇന്നസെന്റ്, സുരാജ് വെഞ്ഞാറമൂട്, അജു വര്‍ഗീസ്, ജോജു ജോര്‍ജ് എന്നിവരാണ് സിനിമയിലെ മറ്റ് താരങ്ങള്‍..

 താരയുദ്ധം..

താരയുദ്ധം..

കഴിഞ്ഞ വര്‍ഷത്തെ ഓണത്തിന് മോഹന്‍ലാല്‍ നായകനായി അഭിനയിച്ച വെളിപ്പാടിന്റെ പുസ്തകം, മമ്മൂട്ടിയുടെ പുള്ളിക്കാരന്‍ സ്റ്റാറാ എന്നീ സിനിമകളായിരുന്നു റിലീസിനെത്തിയത്. രണ്ട് സിനിമകള്‍ക്കും ബോക്‌സോഫീസില്‍ കാര്യമായ പ്രകടനം കാഴ്ച വെക്കാന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഇവയ്‌ക്കൊപ്പം നിവിന്‍ പോളി, പൃഥ്വിരാജ് തുടങ്ങിയ യുവതാരങ്ങളുടെ സിനിമകളും ഉണ്ടായിരുന്നു. അവ പ്രതീക്ഷിച്ചതിലും വിജയിക്കുകയും ചെയ്തിരുന്നു. ഇത്തവണ മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ജയസൂര്യയാണ്. അതിനാല്‍ തന്നെ മൂന്ന് സിനിമകളും ആകാംഷയോടെ കാത്തിരിക്കാന്‍ കഴിയുന്നവയാണെന്നുള്ള കാര്യത്തില്‍ സംശയമില്ല.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X