മമ്മൂക്കയുടെ വർക്കൗട്ടിനെ കുറിച്ച് നേരത്തെ അറിയാമായിരുന്നു! എന്നാലും ചിത്രം കണ്ടപ്പോൾ ഞെട്ടി
സോഷ്യൽ മീഡിയയിൽ വലിയ ചർച്ച വിഷയമായിരുന്നു മമ്മൂട്ടിയുടെ പുതിയ ലുക്ക്. ഒറ്റ രാത്രി കൊണ്ട് ചിത്രം തരംഗമാകുകയായിരുന്നു. മെഗാസ്റ്റാറിന്റെ ലുക്ക് കണ്ടവർ മൂക്കത്ത് വിരൽ വയ്ക്കുകയായിരുന്നു. പ്രായം വെറുമൊരു നമ്പർ എന്ന് പലരും പറയുമെങ്കിലും അത് അക്ഷരാർത്ഥത്തിൽ തെളിയിച്ചിരിക്കുകയാണ് താരം. ഇതാദ്യമായിട്ടല്ല മെഗാസ്റ്റാർ പ്രേക്ഷകരെ ഞെട്ടിപ്പിച്ചിരിക്കുന്നത്. ഇതിന് മുൻപും വ്യത്യസ്ത ലുക്കിൽ താരം പ്രത്യക്ഷപ്പെടാറുണ്ട്. മമ്മൂട്ടിയുടെ മേക്കോവർ കണ്ട് ആരാധകർ മാത്രമല്ല സിനിമ താരങ്ങളും ഞെട്ടി നിൽക്കുകാണ്. ഞങ്ങള് ഇനി നിൽക്കണോ പോണോ എന്നാണ് യുവതാരങ്ങൾ ചിത്രം പങ്കുവെച്ച് കൊണ്ട് ചോദിക്കുന്നത്.

ഇപ്പോഴിത മമ്മൂക്കയുടെ പുതിയ ലുക്കിനെ കുറിച്ച് നടൻ അബു സലീം. മമ്മൂട്ടിയുമായി അബു സലീമിന് വളരെ അടുത്ത ബന്ധമാണുള്ളത്. മെഗാസ്റ്റാറിന്റെ മിക്ക ചിത്രങ്ങളിലും ഇദ്ദേഹവും എത്താറുണ്ട്. മമ്മൂട്ടിയുടെ രൂപ മാറ്റത്തെ കുറിച്ച് താരം പറയുന്നത് ഇങ്ങനെയാണ്.. മമ്മൂക്കയുടെ പുതിയ ചിത്രം കണ്ട് അക്ഷരം പ്രതി ഞെട്ടി എന്നാണ് താരം പറയുന്നത്. 'സ്കൈപ്പിൽ ഫിറ്റ്നസ് ട്രെയിനിങ് ചെയ്യുന്നത് എന്നെ കാണിച്ച് തരാറുണ്ട്,പക്ഷേ ഫോട്ടോ കണ്ടപ്പോ ഞാനും ഞെട്ടി അബു സലീം പറഞ്ഞു.
ജോണി വാക്കർ എന്ന ചിത്രത്തിൽ അഭിനയിക്കുന്ന കാലം മുതലേ മമ്മൂട്ടിയെ തനിക്കറിയാമെന്നും അന്നുമുതൽ തന്നെ അദ്ദേഹം ഫിറ്റ്നസിന്റെ കാര്യത്തിൽ ഏറെ ശ്രദ്ധാലുവാണ്. ഫിറ്റനസിന്റെ കാര്യത്തിൽ അദ്ദേഹം ഒരു വിട്ട് വീഴ്ചക്കും തയ്യാറാവുകയില്ല. ഭക്ഷണ കാര്യത്തിലും അദ്ദേഹം വളരെ ശ്രദ്ധാലുവാണ്. കൊവിഡ് സമയത്ത് നമ്മുടെ പ്രതിരോധത്തിന് വ്യായാമം അത്യാവശ്യണെന്നും ഈ സമയത്ത് അദ്ദേഹം ഇത്തൊരു സന്ദേശം എല്ലാവർക്കും നൽകിയത് വളരെ നല്ല കാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മമ്മൂട്ടിയുടെ പുതിയ ലുക്ക് ദേശീയ മാധ്യമങ്ങളിൽ വരെ ചർച്ചയായിട്ടുണ്ട്. മകൻ ദുൽഖർ ഉൾപ്പെടെയുള്ള യുവതാരങ്ങളെ ട്രോളി ടോളന്മാരും സമൂഹമാധ്യമങ്ങളിൽ സജീവമാണ്. നടൻ കുഞ്ചാക്കോ ബോബൻ രസകരമായ ട്രോൾ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ പേജിൽ പങ്കുവെച്ചിട്ടുുണ്ട്. വീട്ടിലിരുന്നുള്ള ജോലിയാണ്, മറ്റ് ജോലികൾ ഒന്നും ഇല്ലാത്തത് കൊണ്ട് വർക്ക് ഔട്ടാണ് പരിപാടിയെന്നും ചിത്രത്തിനൊപ്പം മമ്മൂട്ടി കുറിച്ചിരുന്നു. രണ്ട് ചിത്രങ്ങളാണ് മെഗാസ്റ്റാർ പങ്കുവെച്ചിരിക്കുന്നത്. ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് ശേഷം വാപ്പച്ചി ഇതുവരെ പുറത്തിറങ്ങിയിട്ടില്ലെന്ന് ദുൽഖർ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.


Click it and Unblock the Notifications