»   » സ്റ്റാര്‍ വാല്യു ഇല്ലെന്ന് ബോളിവുഡ് നിര്‍മാതാവ്, മമ്മൂട്ടിക്ക് പകരം വേറെ നായകന്‍!!! എന്നിട്ടോ???

സ്റ്റാര്‍ വാല്യു ഇല്ലെന്ന് ബോളിവുഡ് നിര്‍മാതാവ്, മമ്മൂട്ടിക്ക് പകരം വേറെ നായകന്‍!!! എന്നിട്ടോ???

Posted By: Karthi
Subscribe to Filmibeat Malayalam

തുടര്‍ച്ചയായ പരാജയങ്ങളില്‍ പതറി നിന്ന മമ്മൂട്ടിയ്ക്കും സംവിധായകന്‍ ജോഷിക്കും തിരിച്ചുവരവ് നല്‍കിയ ചിത്രമായി ന്യൂഡല്‍ഹി. തുടര്‍ച്ചയായ പരാജയങ്ങള്‍ കാരണം ചിത്രത്തിന് നിര്‍മാതാവിനെ ലഭിക്കുന്നതുപോലും ഏറെ ശ്രമകരമായിരുന്നു. എന്നാല്‍ ഇരുവരുടേയും കരിയറിനെ തിരികെ നല്‍കിയ ചിത്രമായിരുന്നു അത്. 

ഇതാ... ആസിഫ് അലിയുടെ മകള്‍... ദുല്‍ഖറിനേയും നിവിനേയും പോലെയല്ല ആസിഫ്???

രണ്ട് വര്‍ഷത്തെ പ്രണയത്തിന് ഗുഡ് ബൈ... സിനിമ മതി, കാമുകനെ തള്ളിപ്പിറഞ്ഞ് രജിഷ വിജയന്‍...

ഡെന്നീസ് ജോസഫിന്റെ തിരക്കഥയിലൊരുങ്ങിയ ഈ പ്രതികാര കഥ ആറ് ഭാഷകളിലേക്കാണ് പിന്നീട് റീമേക്ക് ചെയ്തത്. അന്തിമ തീര്‍പ്പ് എന്ന പേരില്‍ തെലുങ്കിലും ന്യൂഡല്‍ഹി എന്ന പേരില്‍ ഹിന്ദിയിലും കന്നടയിലും ചിത്രം റീമേക്ക് ചെയ്തത് ജോഷി തന്നെയായിരുന്നു. എല്ലാ ഭാഷകളിലും അത് ഭാഷകളിലെ സൂപ്പര്‍ താരങ്ങള്‍ ചിത്രത്തിലെ നായക കഥാപാത്രമായ ജികെ ആയി.

മമ്മൂട്ടിയുടെ തിരിച്ചുവരവ്

ഇരുപതോളം ചിത്രങ്ങളുടെ തുടര്‍ച്ചയായ പരാജയത്തിന് ശേഷമായിരുന്നു ന്യൂഡല്‍ഹി തിയറ്ററിലെത്തിയത്. കരിയിറിന്റെ അവസാനം എന്ന് കരുതിയിടത്ത് നിന്നും ശക്തമായ തിരിച്ച് വരവ് നടത്തുകയായിരുന്നു മമ്മൂട്ടി. ജോഷിക്കും ഒരു തിരിച്ചുവരവായിരുന്നു ചിത്രം.

ന്യൂ ഡെല്‍ഹിയുടെ പ്രചോദനം

ഇര്‍വിന്‍ വാലെസ് എന്ന അമേരിക്കന്‍ നോവലിസ്റ്റിന്റെ ദ ഓള്‍മൈറ്റി എന്ന നോവലായിരുന്നു ന്യൂഡല്‍ഹിയുടെ പ്രചോദനം. മോഹന്‍ലാലിനെ സൂപ്പര്‍ സ്റ്റാര്‍ പദവിയിലെത്തിച്ച രാജാവിന്റെ മകന്‍, ഭൂമിയിലെ രാജാക്കന്മാര്‍ എന്നീ സിനിമകളുടെ തിരക്കഥാകൃത്തായ ഡെന്നീസ് ജോസഫായിരുന്നു ന്യൂഡല്‍ഹിയുടെ രചന. മമ്മൂട്ടി നായകനായ നിറക്കൂട്ട്, ന്യായവിധി എന്നീ ജോഷി ചിത്രങ്ങളെഴുതിയതും ഡെന്നീസ് ജോസഫ് ആയിരുന്നു.

ന്യൂഡല്‍ഹി ഹിന്ദിയിലേക്ക്

മലയാളത്തില്‍ മിന്നുന്ന വിജയമായി മാറിയ ന്യൂഡല്‍ഹി പിറ്റേ വര്‍ഷം ഹിന്ദിയില്‍ റീമേക്ക് ചെയ്തു. സുധാകര്‍ റെഡ്ഡിയായിരുന്നു ചിത്രം ഹിന്ദിയില്‍ നിര്‍മിച്ചത്. ജോഷി തന്നെ ചിത്രം ഹിന്ദിയിലും സംവിധാനം ചെയ്യണമെന്നായിരുന്നു സുധാകര്‍ റെഡ്ഡിയുടെ ആവശ്യം.

മമ്മൂട്ടി വേണ്ട

ഹിന്ദിയില്‍ താരമൂല്യം ഇല്ലാത്ത മമ്മൂട്ടി നായകനായി വേണ്ട എന്നായിരുന്നു സുധാകര്‍ റെഡ്ഡി മുന്നോട്ട് വച്ച പ്രധാന ആവശ്യം. എന്നാല്‍ മറ്റ് താരങ്ങളെല്ലാം മലയാളത്തിലെ കഥാപാത്രങ്ങളെ അവതരിപ്പിച്ചവര്‍ തന്നെ മതിയെന്നും പറഞ്ഞു. ബജറ്റ് കുറയ്ക്കുകയായിരുന്നു ഇതിലൂടെ ലക്ഷ്യം വച്ചത്.

അമിതാഭ് ബച്ചനോ രാജേഷ് ഖന്നയോ

മമ്മൂട്ടിയെ ഒഴിവാക്കണമെന്ന് നിര്‍മാതാവ് നിര്‍ദേശിച്ചപ്പോള്‍ ജോഷിയും ഒരു നിര്‍ദേശം വച്ചു. നായകനായി അമിതാഭ് ബച്ചനോ രാജേഷ് ഖന്നയോ വേണം. എന്നാല്‍ ഇവരിലാരെയിങ്കിലും ലഭിക്കണമെങ്കില്‍ മിനിമം രണ്ട് വര്‍ഷം കാത്തിരിക്കണം. അങ്ങനെ ജിതേന്ദ്രയെ നായകനായി തീരുമാനിച്ചു.

ജോഷിയുടെ ഭയം

നായകനായി ബോളിവുഡ് താരത്തെ തീരുമാനിച്ചെങ്കിലും ചില ആശങ്കകള്‍ ജോഷിക്കുണ്ടായിരുന്നു കാരണം നായകനൊഴികെയുള്ള പ്രധാന അഭിനേതാക്കളെല്ലാം ബോളിവുഡിന് അധികം പരിചയമില്ലാത്ത ദക്ഷിണേന്ത്യന്‍ താരങ്ങളായിരുന്നു. അതുകൊണ്ട് ജഗന്നാഥവര്‍മ്മ അവതരിപ്പിച്ച വില്ലന്‍ കഥാപാത്രം ബോളിവുഡ് വില്ലനായ റാസ മൊറാദിന് നല്‍കി.

ഭയന്നത് സംഭവിച്ചു

മലയാളത്തില്‍ ബ്ലോക്ബസ്റ്ററായി മാറിയ ന്യൂഡല്‍ഹി ബോളിന്‌വുഡില്‍ അമ്പേ പരാജയമായി. ബോളിവുഡിന് പരിചയമില്ലാത്ത കഥാപാത്രങ്ങള്‍ തന്നെയായിരുന്നു പ്രധാന കാരണം. 40 ലക്ഷം രൂപ മുടക്കി 2.5 കോടി നേടിയ മലയാളം ന്യൂഡല്‍ഹി രണ്ട് കോടി മുടക്കിയായിരുന്നു ഹിന്ദിയില്‍ നിര്‍മിച്ചത്.

സുരേഷ് ഗോപിയും ഉര്‍വശിയും ആദ്യം

മലയാളത്തില്‍ രണ്ട് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഉര്‍വ്വശിയും സുരേഷ് ഗോപിയും ഹിന്ദിയിലും അതേ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. ഇരുവരുടേയും ആദ്യ ഹിന്ദി ചിത്രമായിരുന്നു ന്യൂഡല്‍ഹി. എന്നാല്‍ അരങ്ങേറ്റം വിജയത്തോടെയാക്കാന്‍ ഇരുവര്‍ക്കും സാധിച്ചില്ല.

English summary
Producer demanded Mammootty should be replaced because he doesn't have star value in Bollywood. Bollywood actor Jithendra palyed the role GK. The movie was a big flop in Bollywood.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam