twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ചമ്പക്കുളം തച്ചൻ ഏകലവ്യൻ എന്നീ ചിത്രങ്ങൾക്കായി ആദ്യം സമീപിച്ചത് മമ്മൂട്ടിയെ, കുറിപ്പ് വൈറലാകുന്നു

    |

    കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന നടനാണ് മെഗാസ്റ്റാർ മമ്മൂട്ടി. താരത്തിന്റ പഴയ കാല ചിത്രങ്ങൾ പലതും ഇന്നും പ്രേക്ഷകരുടെ ഇടയിൽ ചർച്ചാ വിഷയമാണ്. വർഷങ്ങൾക്ക് ശേഷവും മികച്ച കാഴ്ചക്കാരെ നേടാൻ മെഗാസ്റ്റാർ ചിത്രങ്ങൾക്ക് കഴിയുന്നുണ്ട്. മലയാളത്തിൽ മാത്രമല്ല തെന്നിന്ത്യൻ, ബോളിവുഡ് സിനിമാ ലോകവും ഏറെ അത്ഭുത്തോടെയാണ് താരത്തിന്റെ ഓരോ കഥാപാത്രങ്ങളും നോക്കി കാണുന്നത്.

    ഗ്ലാമറസ് ലുക്കിൽ റായ് ലക്ഷ്മി, ചിത്രങ്ങൾ വൈറലാകുന്നു

    ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് മമ്മൂട്ടി വേണ്ടെന്ന് വെച്ച സിനിമകളെ കുറിച്ചാണ്. ചമ്പക്കുളം തച്ചന്‍, ഏകലവ്യന്‍ തുടങ്ങിയ സിനിമകളിലേക്ക് ആദ്യം തിരഞ്ഞെടുത്തത് മെഗാസ്റ്റാറിനെ ആയിരുന്നു. ഇതിൽ രസകരമായ വസ്തുത എന്തെന്നാൽ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിക്കുന്ന രണ്ട് കഥപാത്രങ്ങളാണ്. ഇതിൽ നിന്ന് മനസ്സിലാക്കേണ്ടത് ചമ്പക്കുളം തച്ചനിലെ വാത്സല്യനിധിയായ അച്ഛൻ ആകാനും ഏകലവ്യനിൽ തീപ്പൊരി ഡയലോഗ് പറയുന്ന ക്ഷോഭിക്കുന്ന IPS ഓഫീസർ ആകാനും മമ്മൂട്ടി എന്ന നടനെ കൊണ്ട് സാധിക്കും എന്നാണ്. കുറിപ്പിന്റെ പൂർണ്ണ രൂപം ചുവടെ...

     മമ്മൂട്ടിയെ സമീപിച്ചു

    ഏകലവ്യനും ചമ്പക്കുളം തച്ചനും പിന്നെ മമ്മൂട്ടിയും, ശ്രീനിവാസന്റെ തിരക്കഥയിൽ കമൽ സംവിധാനം നിർവഹിച്ച ചിത്രമാണ് " "ചമ്പക്കുളം തച്ചൻ".1992 ൽ പുറത്ത് ഇറങ്ങിയ ഈ ചിത്രത്തിൽ മുരളി ആയിരുന്നു ചിത്രത്തിലെ നായകൻ. രഞ്ജി പണിക്കരുടെ തിരക്കഥയിൽ ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമായിരുന്നു "ഏകലവ്യൻ"... 1993 ൽ പുറത്ത് ഇറങ്ങിയ ഈ ചിത്രത്തിൽ സുരേഷ് ഗോപി ആയിരുന്നു നായകൻ. ചമ്പക്കുളം തച്ചനിൽ മുരളി അവതരിപ്പിച്ച കഥാപാത്രം സ്വന്തം മകളെ അതിരു അറ്റു സ്നേഹിക്കുന്ന വാത്സല്യ നിധിയായ ഒരു പാവം അച്ഛനെയായിരുന്നു. എന്നാൽ നേരെ മറിച്ച് ഏകലവ്യനിൽ സുരേഷ് ഗോപി അവതരിപ്പിച്ചത് ഡയലോഗ് കൊണ്ട് തീപ്പൊരി ചിതറിക്കുന്ന ക്ഷോഭിക്കുന്ന ഐപിഎസ് ഓഫീസർനെ ആയിരുന്നു.

    രണ്ട് വ്യത്യസ്തമായ കഥാപാത്രങ്ങൾ

    ഇതിൽ രസകരമായ വസ്തുത എന്തെന്നാൽ രണ്ട് വ്യത്യസ്ത ധ്രുവങ്ങളിൽ നിക്കുന്ന രണ്ട് വ്യത്യസ്ത രീതിയിൽ ഉള്ള ഈ രണ്ട് കഥാപാത്രങ്ങളെ അവതരിപ്പിക്കാൻ ഈ രണ്ട് സംവിധായകരും രണ്ട് എഴുത്ത്കാരും ആദ്യം ചെന്നത് മമ്മൂട്ടിയുടെ അടുക്കൽ എന്നുള്ളതാണ്.. ചമ്പക്കുളം തച്ചനിലെ തച്ചൻ ആകാൻ സുരേഷ് ഗോപിക്കോ ഏകലവ്യൻലെ മാധവൻ IPS ആകാനോ മുരളിക്കോ സാധിക്കില്ല.

    മമ്മൂട്ടി എന്ന നടൻ

    ഇവിടെയാണ് മമ്മൂട്ടി എന്ന നടന്റെ അപാരമായ റൈഞ്ച് എന്താണെന്നു നാം മനസ്സിലാക്കേണ്ടത്. അതായത് ചമ്പക്കുളം തച്ചനിലെ വാത്സല്യനിധിയായ മകളുടെ പാവം പിടിച്ച അച്ഛൻ ആകാനും ഏകലവ്യൻലെ തീപ്പൊരി ഡയലോഗ് പറയുന്ന ക്ഷോഭിക്കുന്ന IPS ഓഫീസർ ആകാനും മമ്മൂട്ടി എന്ന നടനെ കൊണ്ട് സാധിക്കും. അത് കൊണ്ട് തന്നെയാണ് ഈ രണ്ട് കഥാപാത്രങ്ങളേയും അവതരിപ്പിക്കാൻ ഈ രണ്ട് സിനിമയുടെയും സംവിധായകരും എഴുത്തുകാരും ആദ്യം മമ്മൂട്ടിയെ തേടി എത്തിയതും. ഇത് കൊണ്ട് ഒക്കെ തന്നെയാണ് മമ്മൂട്ടി അഭിനയത്തിന്റെ പാഠ പുസ്തകം ആണെന്നും മമ്മൂട്ടിക്ക്‌ മുകളിൽ മറ്റൊരു നടനെയും ചിന്തിക്കാൻ പോലും കഴിയില്ലന്നും വിവരമുള്ളവർ പറയുന്നത്; ആരാധകൻ കുറിപ്പിൽ പറയുന്നു. പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. ഇതിനെ ശരിവെച്ച് നിരവധി പേരാണ് രംഗത്ത് എത്തുന്നത്.

    Recommended Video

    നിന്റെയൊന്നും സഹായം വേണ്ടെന്നാണ് വാപ്പച്ചിയുടെ മറുപടി | FilmiBeat Malayalam
    മികച്ച ചിത്രങ്ങൾ

    നിരവധി മമ്മൂട്ടി ചിത്രങ്ങളാണ് അണിയറയിൽ ഒരുങ്ങുന്നത്. ആദ്യത്തെ ലേക്ക്ഡൗണിന് ശേഷം മെഗാാസ്റ്റാർ ഷൂട്ടിങ്ങിൽ സജീവമായിരുന്നു. അമൽ നീരദ് സംവിധാനം ചെയ്യുന്ന ഭീഷ്മ പർവ്വമാണ് മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രം. സിനിമയുടെ ചിത്രീകരണം നടക്കുകയായിരുന്നു. വൺ, പ്രീസ്റ്റ് ൺന്നീ ചിത്രങ്ങളാണ് ഈ വർഷം പുറത്തിറങ്ങിയ മെഗാസ്റ്റാർ ചിത്രങ്ങൾ. രണ്ടും വലിയ വിജയം നേടിയിരുന്നു.

    English summary
    Mammootty Was The First Choice For champakulam thachan and ekalavyan a viral Write-up
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X