സോഷ്യൽ മീഡിയ ആഘോഷിക്കും, പക്ഷെ കലക്ഷനോ; മമ്മൂട്ടി സിനിമകൾ നേരിട്ടത്; ഒറ്റക്കൊമ്പൻ മോഹൻലാൽ; ചർച്ച
മോഹൻലാൽ ചിത്രം തുടരും മികച്ച പ്രതികരണം നേടി തിയറ്ററിൽ പ്രദർശനം തുടരുകയാണ്. വൻ കലക്ഷനാണ് സിനിമയ്ക്ക് ലഭിച്ച് കൊണ്ടിരിക്കുന്നത്. എമ്പുരാൻ എന്ന സൂപ്പർഹിറ്റ് സിനിമയ്ക്ക് ശേഷമാണ് തുടരും റിലീസ് ചെയ്തത്. രണ്ട് സിനിമകളും പ്രേക്ഷകർ സ്വീകരിച്ചു. മോഹൻലാൽ പകരം വെക്കാനില്ലാത്ത ബോക്സ് ഓഫീസ് രാജാവായിരുന്ന കാലം തിരിച്ചെത്തിയെന്ന് പ്രേക്ഷകർ ഒന്നടങ്കം പറയുന്നു. കരിയറിൽ വലിയ പരാജയങ്ങൾക്ക് നടുവിലായിരുന്നു മോഹൻലാൽ. എന്നാൽ ഒരു സിനിമ ഹിറ്റായതോടെ ഇതെല്ലാം പ്രേക്ഷകർ മറന്നു. താര രാജാവിന്റെ പഴയ സിംഹാസനം പ്രേക്ഷകർ തിരികെ നൽകി.
മമ്മൂട്ടിയുമായുള്ള താരതമ്യം ഇതിനിടെ നടക്കുന്നുണ്ട്. 2023-2024 മമ്മൂട്ടിയുടെ കരിയറിലെ സുവർണ കാലമായിരുന്നു. ഒന്നിന് പിറകെ ഒന്നായി വ്യത്യസ്ത സിനമിമകൾ. റോഷാക്ക്, ഭ്രമയുഗം, കാതൽ ദ കോർ, കണ്ണൂർ സ്ക്വാഡ് തുടങ്ങിയ സിനിമകൾ ഉദാഹരണം. സോഷ്യൽ മീഡിയ ഒന്നടങ്കം സംസാരിച്ചത് മമ്മൂട്ടിയുടെ സ്ക്രിപ്റ്റ് സെലക്ഷനെ കുറിച്ചാണ്. ഇതിനിടെ മോഹൻലാൽ സിനിമകളെ പരിഹസിച്ചവരും ഏറെ.

എന്നാൽ ബോക്സ് ഓഫീസ് എന്ന തലത്തിൽ നോക്കുമ്പോഴാണ് മമ്മൂട്ടി സിനിമകളുടെ ചില യാഥാർത്ഥ്യങ്ങൾ മനസിലാകുന്നത്. ഇതേക്കുറിച്ച് സോഷ്യൽ മീഡിയയിൽ വലിയ ചർച്ച നടക്കുന്നുണ്ട്. മമ്മൂട്ടി സിനിമകളിലെ വ്യത്യസ്ത സോഷ്യൽ മീഡിയയിൽ പ്രശംസിക്കപ്പെടുമെങ്കിലും വലിയ കലക്ഷൻ ഈ സിനിമകൾക്കില്ലെന്നാണ് വാദം. മമ്മൂട്ടിയെന്ന താരത്തിന് ലഭിക്കുന്ന ഹെെപ്പും സിനിമകളുടെ കലക്ഷനും തമ്മിൽ അന്തരമുണ്ടെന്ന് നെറ്റിസൺസ് അഭിപ്രാപ്പെടുന്നു.
ഗ്രൗണ്ട് ലെവലിലും സാധാരണക്കാർക്കിടയിലും മമ്മൂട്ടി സിനിമകൾ വലിയ ഹെെപ്പുണ്ടാക്കുന്നേയില്ല. പല പരീക്ഷണ സിനിമകളോടും ഇവർ മുഖം തിരിക്കുന്നു. ഒരു നല്ല മലയാള സിനിമ വന്നാൽ എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകർ തിയറ്ററിലേക്ക് എത്തും. എന്നാൽ മമ്മൂട്ടി സിനിമകളുടെ കാര്യം അതല്ലെന്നാണ് ഒരു സിനിമാ പ്രേക്ഷകർ സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടത്.

ഈ അഭിപ്രായത്തെ നിരവധി പേർ ഉദാഹരണ സഹിതം അനുകൂലിച്ചു. മമ്മൂട്ടിക്ക് വലിയ പിആർ സിനിമാ രംഗത്തുണ്ട്. പക്ഷെ മോഹൻലാലിനാണ് ഏറ്റവും വലിയ ഫാൻ ബേസ്. മലയാള സിനിമയിലെ ഒറ്റക്കൊമ്പനാണ് മോഹൻലാലെന്ന് ഒരാൾ അഭിപ്രായപ്പെട്ടു. 'ഇക്ക ഒരിക്കലും ഒരു ബോയ് നെക്സ്റ്റ് ഡോർ ഇമേജ് ഉള്ള നടന്നായിരുന്നില്ല. ഫാമിലി മാൻ ആയിരുന്നു'
'അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ ഫാൻസ് കൂടുതൽ ഫാമിലി മെൻ ആയിരുന്നു. ഒരു വീട്ടിലെ അച്ഛൻ മമ്മൂട്ടി ഫാനാവുമ്പോൾ അമ്മയും മക്കളും ലാലേട്ടൻ ഫാൻ ആയിരിക്കും. ആ അച്ഛന്മാരിൽ പലരും ഇന്നില്ല ഉള്ളവർക്ക് ഇന്ന് സിനിമ വലിയ പ്രയോരിറ്റി അല്ലാതായി (സച്ചിൻ വിരമിച്ചപ്പോൾ ഒരു വലിയ വിഭാഗം കളി കാണൽ നിർത്തിയതുപോലെ). ലാലേട്ടന് ഉള്ളതുപോലെ ഹാർഡ് കോർ ഫാൻസ് ഇക്കയ്ക്ക് ഇപ്പോൾ കുറവാണ് എന്നാണ് എനിക്കു തോന്നിയിട്ടുള്ളത്,' ഒരാളുടെ കമന്റിങ്ങനെ. അതേസമയം നൂറ് കോടി ക്ലബുകളിൽ കയറുന്നത് വെച്ചല്ല സിനിമകളെ അളക്കേണ്ടതെന്നും വാദമുണ്ട്. മലയാളത്തിന് എന്നും അഭിമാനിക്കാവുന്ന സിനിമകളാണ് മമ്മൂട്ടി അടുത്ത കാലത്ത് ചെയ്തത്. ഇവയിൽ പലതും നിർമിക്കാൻ നടൻ തയ്യാറായതും ആരാധകർ ചൂണ്ടിക്കാട്ടുന്നു.


Click it and Unblock the Notifications