twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ബിഗ് ബജറ്റ് ചിത്രത്തിലേക്ക് മമ്മൂട്ടി ഉടൻ എത്തുന്നു! മാമാങ്കം ഈ വര്‍ഷം തന്നെ പ്രേക്ഷകരിലേക്ക് എത്തും

    |

    Recommended Video

    ഇനി പത്മകുമാറിന്റെ മാമാങ്കം | filmibeat Malayalam

    മമ്മൂട്ടിയുടെ തമിഴില്‍ നിര്‍മ്മിച്ച പേരന്‍പും തെലുങ്ക് ചിത്രം യാത്രയും ഫെബ്രുവരിയില്‍ തിയറ്ററുകളിലേക്ക് എത്തിയിരിക്കുകയാണ്. രണ്ട് സിനിമകളും സൂപ്പര്‍ ഹിറ്റായി പ്രദര്‍ശനം തുടരുകയാണ്. ഇനി ഈ വര്‍ഷം പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിക്കുന്ന സിനിമയാണ് മാമാങ്കം. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയുടെ ചിത്രീകരണം സംബന്ധിച്ച് വലിയ പ്രതിസന്ധി തലപൊക്കിയിരുന്നു. എന്നാല്‍ അതെല്ലാം പരിഹരിച്ച് മുന്നോട്ട് പോവുകയാണെന്നാണ് നിര്‍മാതാവ് അടുത്തിടെ പറഞ്ഞത്.

    എം പത്മകുമാറിന്റെ സംവിധാനത്തിലെത്തുന്ന മാമാങ്കത്തിന്റെ ഷൂട്ടിംഗ് അടുത്തിടെ കണ്ണൂരില്‍ ആരംഭിച്ചിരുന്നു. മാര്‍ച്ച് പകുതിയോടെയായിരിക്കും മാമാങ്കത്തിന്റെ ഷൂട്ടിംഗില്‍ മമ്മൂട്ടി ജോയിന്‍ ചെയ്യുകയെന്നാണ് റിപ്പോര്‍ട്ട്. സജീവ് പിള്ള തിരക്കഥ എഴുതി സംവിധാനം ചെയ്യാന്‍ ആരംഭിച്ച സിനിമയായിരുന്നു മാമാങ്കം. നിര്‍മാതാവുമായിട്ടുള്ള തര്‍ക്കത്തെ തുടര്‍ന്ന് സജീവ് സംവിധാനത്തില്‍ നിന്നും മാറുകയായിരുന്നു.

    mamankam

    സിനിമയുടെ ആദ്യ രണ്ട് ഷെഡ്യൂളുകള്‍ സജീവിന്റെ സംവിധാനത്തില്‍ ചിത്രീകരിച്ചിരുന്നു. വീണ്ടും ചിത്രീകരണം ആരംഭിച്ചതോടെ ഈ രംഗങ്ങളില്‍ പലതും വീണ്ടുമെടുക്കുകയാണെന്നാണ് പറയുന്നത്. ഏപ്രില്‍ അവസാനത്തോടെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി ഈ വര്‍ഷം തന്നെ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍.

    12 വര്‍ഷത്തിലൊരിക്കല്‍ തിരുന്നാവായ മണപ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി നിര്‍മ്മിക്കുന്ന മാമാങ്കം സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് പറയുന്നത്. സ്‌െ്രെതണതയുള്ള കഥാപാത്രമടക്കം വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന സിനിമയ്ക്ക് 50 കോടിയോളം രൂപയാണ് മുടക്ക് മുതല്‍ വരുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ വേണു കുന്നപ്പിള്ളിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

    English summary
    Mammootty will join mamankam on March
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X