twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മെഗാസ്റ്റാറിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ല, മമ്മൂട്ടിക്ക് വോട്ട് ചെയ്യാൻ കഴിയില്ല...

    |

    തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള രണ്ടാം ഘട്ട വോട്ടെടുപ്പ് ആരംഭിച്ചിരിക്കുകയാണ്. മധ്യകേരളവും വയനാടുമാണ് രണ്ടാം ഘട്ടത്തിൽ പോളിങ്ങ് ബൂത്തിലെത്തുക. കൊവിഡ് പ്രൊട്ടോകോൾ പാലിച്ചുകൊണ്ടാണ്ട് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്. കൊവിഡിലും ആവേശം ചോർന്ന് പോകാതെയാണ് കേരളം ജനവിധി തേടുന്നത്.

    Recommended Video

    വോട്ട് ചെയ്യാൻ ഒരുങ്ങിയ മമ്മൂക്കയുടെ പേര് പട്ടികയിൽ ഇല്ല..

    mammootty

    സിനിമചിത്രീകരണ തിരക്കുകൾക്കിടയിലും സ്ഥിരമായി വോട്ട് ചെയ്യാൻ മെഗാസ്റ്റാർ മമ്മൂട്ടി എത്താറുണ്ട്. പനമ്പള്ളി നഗറിലെ ബൂത്തിൽ നിന്നുള്ള മെഗാസ്റ്റാറിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തിരഞ്ഞെടുപ്പ് കാലത്തെ ഒരു കാഴ്ചയാണ്. കുടുംബത്തിനോടൊപ്പം ബൂത്തിൽ ക്യൂ നിൽക്കുന്ന മെഗാസ്റ്റാറിന്റെ ചിത്രം പലപ്പോഴും വൈറലാകാറുമുണ്ട്. എന്നാൽ ഇത്തവണ മമ്മൂട്ടിക്ക് വോട്ട് ചെയ്യാൻ കഴിയില്ല. താരത്തിന്റെ പേര് വോട്ടർ പട്ടികയിൽ ഇല്ലാത്തത് കൊണ്ടാണ് താരത്തിന് വോട്ട് ചെയ്യാൻ കഴിയാത്തത്. ഇന്നലെ വോട്ടർ പട്ടിക പരിശോധിച്ചപ്പോഴാണ് മമ്മൂട്ടിക്ക് വോട്ടില്ലെന്ന് മനസ്സിലായത്.

    അതേസമയം സ്ഥിരമായി വോട്ട് ചെയ്യാൻ എത്തുന്ന മമ്മൂട്ടിയുടെ പേര് വോട്ടർ പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടത് എന്തുകൊണ്ടാണെന്നത് സംബന്ധിച്ച വിവരം വ്യക്തമല്ല. ഇതു സംബന്ധിച്ച വിശദീകരണങ്ങളൊന്നും അധികൃതരിൽ നിന്ന് അദ്ദേഹത്തിന് ലഭിച്ചിട്ടില്ലെന്നാണ് വിവരം.

    അതേസമയം മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ ടിക്കാറാം മീണയ്ക്കും വോട്ട് ചെയ്യാൻ സാധിച്ചിരുന്നില്ല. ആദ്യ ഘട്ടത്തില്‍ വോട്ടെടുപ്പ് നടന്ന തിരുവനന്തപുരത്ത് വോട്ട് രേഖപ്പെടുത്തേണ്ടിയിരുന്ന അദ്ദേഹത്തിന്റെ പേര് വോട്ടര്‍ പട്ടികയില്‍നിന്ന് ഒഴിവാക്കപ്പെട്ടിരുന്നു. അതുപോലെ സംസ്ഥാനത്തെ മുൻ മുഖ്യമന്ത്രിമാരായ വി.എസ് അച്യുതാനന്ദനും എ.കെ ആന്റണിയും ഇക്കുറി വോട്ട് ചെയ്തിരുന്നില്ല. അനാരോഗ്യത്തെ തുടര്‍ന്ന് യാത്ര ചെയ്യാന്‍ സാധിക്കാത്തതിനാലാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ വിഎസ് വോട്ട് ചെയ്യാനെത്താതിരുന്നത്. കൊവിഡ് രോഗബാധിതനായ ശേഷം ദില്ലിയിലെ വസതിയിൽ വിശ്രമത്തിലാണ് ആന്റണി. വിഎസ് പുന്നപ്രയിലും ആന്റണി തിരുവനന്തപുരത്തെ ജഗതിയിലെ സ്കൂളിലുമായിരുന്നു വോട്ട് ചെയ്യേണ്ടിയിരുന്നത്.

    നടി സാനിയ ഇയ്യപ്പൻ ഇത്തവണ കന്നി വോട്ട് ചെയ്യാൻ തയ്യാറെടുക്കുകയാണ്. എറണാകുളം ചക്കരപ്പറമ്പിലാണ് താരത്തിന് വോട്ട്. ഈ അടുത്തിടെയാണ് നടിക്ക് 18 വയസ് തികഞ്ഞത്. വോട്ടർ പട്ടികയിൽ പേര് ചേർക്കാനുള്ള നടപടികളൊക്കെ 18 കഴിഞ്ഞ ഉടൻ ചെയ്തിരുന്നുവെന്ന് മനോരമ ഓൺലൈനോട് പറഞ്ഞു. ആദ്യത്തെ വോട്ടാണെന്ന് അറിയാം. പതിനെട്ട് വയസ് പൂര്‍ത്തിയായി. ഇങ്ങോട്ട് വരുന്നതിന് മുമ്പ് ഇലക്ഷന്‍ ഐഡിയും മറ്റുമുള്ള കാര്യങ്ങളും റെഡിയാക്കി. ഇനി പോയിട്ട് വേണ്ം ആര്‍ക്ക് വോട്ട് ചെയ്യണം എന്ത് ചെയ്യണം എന്നൊക്കെ ആലോചിക്കാന്‍ എന്നാണ് സാനിയ പറയുന്നത്. പ്രത്യേകിച്ച് രാഷ്ട്രീയ പാര്‍ട്ടികളൊന്നും ഇല്ലെന്നും അച്ഛനും അമ്മയും ആരെ പറയുന്നുവോ അവര്‍ക്ക് വോട്ട് ചെയ്യുമെന്നും സാനിയ വ്യക്തമാക്കി. എല്ലാവരും കൈയ്യില്‍ മഷി പുരട്ടി ഇന്‍സ്റ്റാഗ്രാമിലും ഫെയ്‌സ്ബുക്കിലുമൊക്കെ ഫോട്ടോ പോസ്റ്റ് ചെയ്യുന്നത് പോലെ അങ്ങനെ പോസ്റ്റണമെന്ന് ആഗ്രഹമുണ്ടെന്നും സാനിയ പറഞ്ഞു. മോഹൻലാലിനും ഇത്തവണ വോട്ട് ഉണ്ട്.

    English summary
    Mammootty will not be able to vote In Kerala local body election 2020
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X