വിവാഹവേദിയില്‍ താരമായി മമ്മൂട്ടിയും കുടുംബവും! വീഡിയോ വൈറലാവുന്നു! കാണൂ!
പങ്കെടുക്കുന്ന ചടങ്ങ് തന്റേതാക്കി മാറ്റാന്‍ കഴിവുള്ള താരങ്ങളിലൊരാളാണ് മമ്മൂട്ടി. ദുല്‍ഖര്‍ സല്‍മാനും മറിയം അമീറ സല്‍മാനുമൊക്കെ കൂടെയുണ്ടെങ്കില്‍പ്പിനെ പറയുകയും വേണ്ട. ആരാധകപിന്തുണയില്‍ ഏറെ മുന്നിലാണ് മെഗാസ്റ്റാറിന്റെ സ്ഥാനം. അദ്ദേഹത്തിന് പിന്നാലെയായി സിനിമയിലേക്കെത്തിയ ദുല്‍ഖറിനും തുടക്കം മുതലേ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. താരപുത്രന്‍ എന്ന ഇമേജുകൊണ്ടുമാത്രം സിനിമയില്‍ നിലനില്‍ക്കാനാവില്ലെന്ന് മനസ്സിലാക്കി തന്നിലെ പ്രതിഭയെ തെളിയിച്ചാണ് ഡിക്യ എന്ന കുഞ്ഞിക്ക് മുന്നേറുന്നത്. ഭാഷാവരമ്പുകളില്ലാതെ അഭിനയിക്കാനുള്ള അവസരവും താരപുത്രന് ലഭിച്ചിരുന്നു. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും ബോളിവുഡിലും വരെ അദ്ദേഹം തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
മമ്മൂട്ടിയും കുടുംബവും പങ്കെടുത്ത വിവാഹ ചടങ്ങിനിടയിലെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്. സ്‌റ്റേലിഷ് ലുക്കിലാണ് എല്ലാവരും ചടങ്ങിനായി എത്തിയിട്ടുള്ളത്. സിനിമാ-രാഷ്ട്രീയ മേഖലയിലെ നിരവധി പ്രമുഖരാണ് ചടങ്ങില്‍ പങ്കെടുത്തിട്ടുള്ളത്. എന്നാല്‍ അവിടേയും താരമായത് മമ്മൂട്ടിയും കുഞ്ഞുമറിയവുമായിരുന്നു. മധുരരാജ ലുക്കിലാണ് മമ്മൂട്ടി എത്തിയത്. കുഞ്ഞുമറിയത്തിനൊപ്പമുള്ള കുടുംബചിത്രം ഇതിനകം തന്നെ വൈറലായി മാറിയിട്ടുണ്ട്.

പോക്കിരാജയുടെ രണ്ടാം ഭാഗവുമായെത്തുകയാണ് മമ്മൂട്ടിയും വൈശാഖും. വിഷുവിന് മുന്നോടിയായാണ് ചിത്രമെത്തുന്നത്. സിനിമയുടെ ടീസറും ചിത്രങ്ങളുമൊക്കെ നിമിഷനേരം കൊണ്ടാണ് തരംഗമായി മാറിയത്. രാജ മാസ്സായിരുന്നുവെങ്കില്‍ മധുരരാജ മരണമാസ്സാണെന്നായിരുന്നു മമ്മൂട്ടി പറഞ്ഞത്. 2 വര്‍ഷത്തിന് ശേഷം മലയാള സിനിമയുമായി എത്തുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ബിസി നൗഫല്‍ സംവിധാനം ചെയ്ത ഒരു യമണ്ടന്‍ പ്രേമകഥയും ഏപ്രിലില്‍ തിയേറ്ററുകളിലേക്കെത്തും. സകുടുംബമുള്ള മമ്മൂട്ടിയുടെ വീഡിയോ കാണാം.


Click it and Unblock the Notifications