ദുൽഖറിന്റെ മകൾക്കൊപ്പം മമ്മൂട്ടി! ഉപ്പൂപ്പയുടെ മടിയില്‍ കുറുമ്പത്തിയായി കുഞ്ഞുമറിയം, കാണൂ!
മമ്മൂട്ടി, മോഹന്‍ലാല്‍ തുടങ്ങി മലയാളത്തിന്റെ താരരാജാക്കന്മാരെ കുറിച്ചുള്ള ഓരോ വാര്‍ത്തയും വളരെ പ്രധാന്യത്തോടെയാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. കഴിഞ്ഞ ദിവസം ലൂസിഫര്‍ എന്ന ചിത്രത്തിലെ പോസ്റ്റര്‍ പുറത്ത് വിട്ട് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയെ കൈയിലെടുത്തിരുന്നു. അന്ന് രാത്രി തന്നെ പതിനെട്ടാം പടി എന്ന ചിത്രത്തിലെ മമ്മൂട്ടിയുടെ ലുക്ക് സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി മാറുകയും ചെയ്തിരുന്നു.
കേവലം ഒരു ചിത്രം ഷെയര്‍ ചെയ്താല്‍ പോലും വൈറലായി മാറുന്ന കാഴ്ചയാണ് ഈ ദിവസങ്ങളിൽ കണ്ട് കൊണ്ടിരിക്കുന്നത്. മമ്മൂട്ടിയെ പോലെ ദുല്‍ഖര്‍ സല്‍മാനും ദുല്‍ഖറിന്റെ മകള്‍ മറിയം അമീറ സല്‍മാനും ഇതേ പിന്തുണ തന്നെയാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ മുത്തച്ഛനായ മമ്മൂട്ടിയ്‌ക്കൊപ്പമിരിക്കുന്ന കുഞ്ഞുമറിയത്തിന്റെ ഏറ്റവും പുതിയ ചിത്രം പുറത്ത് വന്നിരിക്കുകയാണ്. വളരെ കുറച്ച് സമയത്തിനുള്ളിലാണ് മറിയത്തിനൊപ്പമുള്ള മമ്മൂട്ടിയുടെ ചിത്രം വൈറലായത്.

മമ്മൂട്ടിയുടെ കൊച്ചുമകള്‍
ദുല്‍ഖര്‍ സല്‍മാന്‍ സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന യുത്തന്മാരില്‍ ഒരാളാണ്. വിജയചിത്രങ്ങള്‍ തിയറ്ററുകളിലേക്ക് എത്തുന്നതിനിടെയാണ് ദുല്‍ഖറിന് ഒരു മകള്‍ ജനിക്കുന്നത്. 2017 മേയ് അഞ്ചിനായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍, അമാല്‍ സൂഫിയ ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറക്കുന്നത്. മകൾക്ക് മറിയം അമീറ സൽമാൻ എന്നായിരുന്നു പേരിട്ടത്. മകളുടെ ജനനത്തോടെ തന്റെ ജീവിതം തന്നെ മാറിയെന്ന് ദുല്‍ഖര്‍ പറയുകയും മകള്‍ക്കൊപ്പമുള്ള രസകരമായ നിമിഷങ്ങളെല്ലാം സാമൂഹ്യ മാധ്യമങ്ങളിലൂടെ ആരാധകര്‍ക്കായി പങ്കുവെക്കാനും താരം മടിക്കാറില്ല. ദുല്‍ഖറിന്റെ മകള്‍ എന്നതിനപ്പുറം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കൊച്ചുമകള്‍ ആണെന്നുള്ളതും മറിയത്തിന് ആരാധകരുടെ എണ്ണം വര്‍ദ്ധിക്കാൻ കാരണമായി.

ഉപ്പൂപ്പയ്‌ക്കൊപ്പം മറിയം
സോഷ്യല്‍ മീഡിയ പേജുകളിലൂടെ പുറത്ത് വരുന്ന മറിയത്തിന്റെ ഓരോ ചിത്രങ്ങള്‍ക്കും വന്‍ വരവേല്‍പ്പാണ് ലഭിക്കാറുള്ളത്. ഇപ്പോഴിതാ ഉപ്പൂപ്പയായ മമ്മൂട്ടിയുടെ മടിയിലിരിക്കുന്ന കുഞ്ഞു മറിയത്തിന്റെ ചിത്രമാണ് വന്നത്. മമ്മൂട്ടി ഏതോ വേദിയിലിരുന്ന് ചിരിക്കുന്നതാണ് ചിത്രത്തിലുള്ളത്. ചിത്രത്തില്‍ ഇരുവരും ക്യൂട്ടായിട്ടുണ്ടെന്നാണ് ആരാധകര്‍ പറയുന്നത്. ഫാന്‍സ് പേജുകളിലൂടെയും മറ്റും ഈ ചിത്രം വൈറലായി കൊണ്ടിരിക്കുകയാണിത്.

ആരാധക പിന്‍ബലം
ജനിച്ചത് മുതല്‍ മറിയത്തിന്റെ ഒരു ചിത്രം കാണാന്‍ വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. ഒടുവില്‍ ദുല്‍ഖര്‍ തന്നെ മകള്‍ക്കൊപ്പമുള്ള ചിത്രങ്ങള്‍ പുറത്ത് വിട്ടു. ഇപ്പോള്‍ മലയാളത്തിലെ താരപുത്രിമാരില്‍ ഏറ്റവുമധികം ആരാധകരുള്ളത് ദുല്‍ഖറിന്റെ മകള്‍ക്കാണ്. കുഞ്ഞു മറിയത്തിനെ കുറിച്ചുള്ള ഓരോ വാര്‍ത്തകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. പൊതുപരിപാടികളിലെത്തുന്ന മറിയത്തിന്റെ ചിത്രങ്ങള്‍ എടുക്കുന്നതിന് വേണ്ടി ക്യാമറക്കണ്ണുകള്‍ താരപുത്രിയെ പിന്തുടരുന്നതും പതിവാണ്.

താരപുത്രിയായ മറിയം
അടുത്തിടെ കുടുംബത്തിലെ വിവാഹ ചടങ്ങിലെത്തിയ മമ്മൂട്ടിയും കുടുംബവും വാര്‍ത്തകളില്‍ നിറഞ്ഞത് മറിയം അമീറ സല്‍മാനിലൂടെ ആയിരുന്നു. മമ്മൂട്ടിയെക്കാളും ദുല്‍ഖറിനെക്കാളും പ്രധാന്യത്തോടെ ഫോട്ടോ എടുത്തത് മറിയത്തിന്റെതായിരുന്നു. അച്ഛന്റെയും മുത്തച്ഛന്റെയും പല ഗുണങ്ങളും മറിയത്തിനും കിട്ടിയിട്ടുണ്ട്. മമ്മൂട്ടിയുടെ വാഹനപ്രേമം അതുപോലെ ദുല്‍ഖറിനും ലഭിച്ചിട്ടുണ്ട്. മറിയത്തിന്റെ കാര്യവും അതുപോലെയാണ്. വാഹനങ്ങളോട് കുഞ്ഞുമറിയത്തിന് വലിയ താല്‍പര്യമാണെന്ന് പറഞ്ഞ് മറിയം ഓടിക്കുന്ന വാഹനത്തിന്റെ ചിത്രമടക്കം ദുല്‍ഖര്‍ നേരത്തെ പങ്കുവെച്ചിരുന്നു.

ദുല്‍ഖറിന്റെ വഴിക്കാട്ടി
കഴിഞ്ഞ വനിതാ ദിനത്തില്‍ ആശംസകളുമായി എത്തിയ ദുല്‍ഖര്‍ സല്‍മാന്‍ മകളെ കുറിച്ചായിരുന്നു സംസാരിച്ചത്. തന്റെ രണ്ട് വയസുകാരിയായ മകള്‍ മറിയം അമീറ സല്‍മാന് ആശംസ നേര്‍ന്ന് കൊണ്ടായിരുന്നു ദുല്‍ഖര്‍ എത്തിയത്. രണ്ട് വയസേ ആയുള്ളു എങ്കിലും എന്റെ വഴിക്കാട്ടിയാവുകയാണ് പലപ്പോഴും അവള്‍. എന്നും പറഞ്ഞ് മകള്‍ക്കൊപ്പമുള്ള ചിത്രവും ദുല്‍ഖര്‍ പങ്കുവെച്ചിരുന്നു.


Click it and Unblock the Notifications











