ഫിദല്‍ കാസ്‌ട്രോയായി മമ്മൂട്ടി, കൊലകൊല്ലി പോസ്റ്ററിനെ ഏറ്റെടുത്ത് സോഷ്യല്‍ മീഡിയയും ട്രോളന്‍മാരും!!

ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം ഓരോ സിനിമയെന്ന് താരങ്ങള്‍ നിര്‍ബന്ധം പിടിക്കാറുണ്ട്. മലയാളികള്‍ എന്നെന്നും ഓര്‍ത്തിരിക്കുന്ന തരത്തിലുള്ള നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങുന്നത്. വ്യത്യസ്തമായ ഈ ചിത്രങ്ങള്‍ക്കായി കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍. നീണ്ടനാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഓരോ സിനിമയും പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്താറുള്ളത്. പ്രഖ്യാപനം മുതല്‍ത്തന്നെ പ്രേക്ഷകര്‍ ഏറ്റെടുക്കുന്ന സിനിമകള്‍ റിലീസ് ചെയ്തതിന് ശേഷവും അത് സ്വീകാര്യത നിലനിര്‍ത്താറുണ്ടോയെന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണ്. സോഷ്യല്‍ മീഡിയയിലൂടെ വളരെ പെട്ടെന്നാണ് സിനിമകളെക്കുറിച്ചുള്ള വിവരങ്ങള്‍ വൈറലാവുന്നത്.

ഫസ്റ്റ് ലുക്ക് പോസ്റ്ററും ഫാന്‍ മെയ്ഡുകളുമൊക്കെ അരങ്ങുതകര്‍ക്കുന്ന കാലഘട്ടമാണിത്. അതുകൊണ്ട് തന്നെ ഓരോ ചിത്രമെത്തുമ്പോഴും സിനിമയുടെ പോപ്പുലാരിറ്റി വര്‍ധിക്കുകയാണ്. മലയാള സിനിമയുടെ താരരാജാക്കന്‍മാരിലൊരാളായ മമ്മൂട്ടി ആരാദകപിന്തുണയില്‍ ഏറെ മുന്നിലാണ്. അദ്ദേഹത്തിന്റെ സിനിമയുമായി ബന്ധപ്പട്ട വിവരങ്ങളെല്ലാം നിമിഷനേരം കൊണ്ട് വൈറലാവാറുണ്ട്. അത്തരത്തിലൊരു സംഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസമാണ് സോഷ്യല്‍ മീഡിയയെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തുന്ന അഡാര്‍ ഐറ്റമെത്തിയത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

ഫിദല്‍ കാസ്‌ട്രോയായി മമ്മൂട്ടി

ഫിദല്‍ കാസ്‌ട്രോയായി മമ്മൂട്ടി

ലോകമാരാധിക്കുന്ന ഫിദല്‍ കാസ്ട്രോയായു മമ്മൂട്ടി എത്തിയാല്‍ എങ്ങനെയുണ്ടാവും? ഈ ചോദ്യത്തിനുള്ള ഉത്തരമാണ് കഴിഞ്ഞ ദിവസം ലഭിച്ചത്. ഫിദലിന്റെ രൂപവുമായി താരമെത്തിയാല്‍ എങ്ങനെയായിരിക്കുമെന്ന് തെളിയിച്ചത് റോബര്‍ട്ട് ജിന്‍സാണ്. മമ്മൂട്ടി ഫാന്‍സ് ആന്‍ഡ് വെല്‍ഫെയര്‍ അസോസിയഷന്‍ ഭാരവാഹി കൂടിയാണ് അദ്ദേഹം. ചിത്രകാരനായ സാനിയാസിന്റെ ഭാവനയില്‍ വിരിഞ്ഞ മമ്മുക്കയുടെ ഫിദല്‍ കാസ്‌ട്രോ പതിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്നത്.

സിനിമയൊരുങ്ങുന്നുണ്ടോ?

സിനിമയൊരുങ്ങുന്നുണ്ടോ?

ചിത്രം പ്രചരിക്കാന്‍ തുടങ്ങിയതോടെയാണ് അത്തരത്തിലൊരു ചിത്രം അണിയറയില്‍ ഒരുങ്ങുന്നുണ്ടോയെന്ന തരത്തിലുളള ചര്‍ച്ചകള്‍ അണിയറയില്‍ ആരംഭിച്ചത്. നിരവധി പേരാണ് ചിത്രത്തിന് കീഴില്‍ തങ്ങളുടെ സംശയം ഉന്നയിച്ചിട്ടുള്ളത്. എന്നാല്‍ കൃത്യമായ മറുപടി ആര്‍ക്കും ലഭിച്ചിട്ടില്ല. അതിനാല്‍ത്തന്നെ അത്തരമൊരു ചിത്രം ഒരുങ്ങില്ലെന്നുറപ്പിക്കാനായിട്ടില്ല. ഔദ്യോഗികസ്ഥിരീകരണം ലഭിക്കുമോയെന്നറിയാനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് സിനിമാപ്രേമികള്‍.

ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടി

ചരിത്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച് കൈയ്യടി നേടി

ഇതിഹാസ പുരുഷന്‍മാരായും ചരിത്ര കഥാപാത്രങ്ങളായാലും എല്ലാം മമ്മൂട്ടിയുടെ കൈയ്യില്‍ ഭദ്രമാണ്. അത്തരത്തിലുള്ള നിരവധി കഥാപാത്രങ്ങള്‍ക്കാണ് അദ്ദേഹം ജീവന്‍ പകര്‍ന്നിട്ടുള്ളത്. ഇന്നിപ്പോള്‍ ഇത്തരത്തിലൊരു സിനിമയൊരുക്കുന്നുവെന്ന് കേട്ടാല്‍ അതിശയപ്പെടേണ്ടതില്ല. സന്തോഷ് ശിവന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ കുഞ്ഞാലി മരക്കാരായി താരം എത്തുന്നുണ്ടെന്ന് നേരത്തെ തന്നെ സ്ഥിരീകരിച്ചതാണ്. മറ്റൊരു ചരിത്ര സിനിമയായ മാമാങ്കത്തിലാണ് അദ്ദേഹം ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. പഴശ്ശിരാജയായും അംബേദ്കറായും അദ്ദേഹം നേരത്തെ നമ്മെ വിസ്മയിപ്പിച്ചിട്ടുമുണ്ട്.

വൈറലാവുന്ന പോസ്റ്റര്‍ കാണൂ

സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുന്ന പോസ്റ്റര്‍ കാണൂ.

ട്രോളര്‍മാരും രംഗത്തുണ്ട്

ട്രോളര്‍മാരും രംഗത്തുണ്ട്

മമ്മൂട്ടിയുടേതെന്നല്ല ഏത് സിനിമയുടെ പോസ്റ്റര്‍ ഇറങ്ങിയാലും വളരെ പെട്ടെന്ന് തന്നെ ട്രോളുകളും ഇറങ്ങാറുണ്ട്. തമാശയും പരിഹാസവുമൊക്കെയായി സോഷ്യല്‍ മീഡിയയെ സജീവമാക്കുന്നവരില്‍ പ്രധാനികളാണ് ട്രോളര്‍മാര്‍. അത്തരത്തില്‍ മമ്മൂട്ടിയുടെ പോസ്റ്ററുമായി ബന്ധപ്പെട്ടും നിരവധി ട്രോളുകള്‍ ഇറങ്ങിയിട്ടുണ്ട്. വൈറലായിക്കൊണ്ടിരിക്കുന്ന ചില ട്രോളുകളിലൂടെ തുടര്‍ന്നുവായിക്കാം.

മലയാളികളുടെ അവസ്ഥ

മലയാളികളുടെ അവസ്ഥ

ഫിദല്‍ കാസ്‌ട്രോയായി മമ്മൂട്ടിയെ കാണുമ്പോള്‍ ഓരോ പ്രേക്ഷകന്‍രെയും അവസ്ഥ ഇതാണ്. മരണമാസ് ഐറ്റം എത്തിയാല്‍പ്പിന്നെ മലയാളിക്ക് സന്തോഷിക്കാതെ തരമില്ലല്ലോ? പ്രത്യേകിച്ചും മെഗാസ്റ്റാര്‍ ആരാധകര്‍ക്ക് സന്തോഷിക്കാനുള്ള വകുപ്പ് കൂടിയാണ് പുതിയ പോസ്റ്റര്‍ സമ്മാനിക്കുന്നത്.

മെഷീന്‍ ഏതാണെന്ന് പറഞ്ഞുതന്നിരുന്നേല്‍

മെഷീന്‍ ഏതാണെന്ന് പറഞ്ഞുതന്നിരുന്നേല്‍

മമ്മൂട്ടി ആരാധകര്‍ മാത്രമല്ല സിനിമാപ്രേമികള്‍ ഒന്നടങ്കം സമ്മതിക്കുന്നൊരു കാര്യമുണ്ട്, പോസ്റ്ററുകളോ ഫോട്ടോയോ എന്തുമായിക്കൊള്ളട്ടെ, മമ്മൂട്ടിയുണ്ടോ അത് വൈറലായിരിക്കും. നിരവധി പേര്‍ ഇക്കാര്യത്തെക്കുറിച്ച് സാക്ഷ്യപ്പെടുത്തി രംഗത്തെത്തിയിരുന്നു, ഏത് മെഷീനിലാണാവോ ഈ പോസ്റ്ററുകളൊക്കെ പിറക്കുന്നതെന്നാണ് ഒരു സംശയം.

മമ്മൂക്ക തന്നെയാണ് ബെസ്റ്റ്

മമ്മൂക്ക തന്നെയാണ് ബെസ്റ്റ്

ലോകമറിയപ്പെടുന്ന നേതാവിനെ അവതരിപ്പിക്കാന്‍ അനുയോജ്യമായ താരം മെഗാസ്റ്റാറാണെന്നതാണ് പലരും സാക്ഷ്യപ്പെടുത്തുന്നത്. ഫിദല്‍ കാസ്‌ട്രോയായി മറ്റാരുവന്നാലും ശരിയാവില്ലെന്നാണ് മെഗാസ്റ്റാര്‍ ആരാധകര്‍ പറയുന്നത്.

കിടുക്കാച്ചി തന്നെ

കിടുക്കാച്ചി തന്നെ

കിടുക്കാച്ചി പോസ്റ്റര്‍ കണ്ടാല്‍ എന്താണ് പ്രതികരണമെന്ന് ചോദിക്കുമ്പോള്‍ ലഭിച്ച മറുപടിയാണിതത്. സാക്ഷാല്‍ ബിജുക്കുട്ടന്‍ സ്റ്റൈലില്‍ ഒന്നും പറയാനില്ലെന്നാണ് മറുപടി. എന്തായാലും സംഭവം പൊളിച്ചുവെന്ന് സിനിമാപ്രേമികള്‍ നേരത്തെ തന്നെ വിധിയെഴുതിയിട്ടുണ്ട്.

ലോക്കലൊന്നും പറ്റില്ല

ലോക്കലൊന്നും പറ്റില്ല

മമ്മൂട്ടി ഫാന്‍സിന്റെ പ്രധാന ഭാരവാഹികളിലൊരാളായ സാനിയാസിന്റെ നിര്‍ദേശം ഇപ്രകാരമാണ്. ലോക്കലൊന്നും പറ്റില്ല മരണമാസ് ഐറ്റം മാത്രമേ സ്വീകരിക്കുള്ളുവെന്നാണ് അദ്ദേഹം പറയുന്നത്. ലാലേട്ടന്‍ ഫാന്‍സിനെപ്പോലെ ലോക്കല്‍ പോസ്റ്ററൊന്നും പറ്റൂലത്രേ.

റിലീസെന്നാണ് പറയൂ

റിലീസെന്നാണ്?

മമ്മൂക്കയുടെ ഉഗ്രന്‍ പോസ്റ്റര്‍ ഇറക്കിയിട്ടുണ്ടെന്ന് പറയാന്‍ പോയതാണ് സാനിയാസ്. അപ്പോഴാണ് എന്നാണ് സിനിമ റിലീസെന്ന് ചോദിച്ചത്. പോസ്റ്റര്‍ വൈറലായി മാറുമ്പോള്‍ സ്വഭാവികമായും വരുന്ന ചോദ്യമാണല്ലോയിത്.

കൊലകൊല്ലി ഐറ്റം തന്നെയാണ്

കൊലകൊല്ലി ഐറ്റം തന്നെയാണ്

പോസ്റ്റര്‍ രണ്ടും കൊലകൊല്ലിയാണ്. മമ്മൂട്ടിയായാലും ദുല്‍ഖറായാലും പോസ്‌ററര്‍ കിടുക്കിയെന്നാണ് സിനിമാപ്രേമികള്‍ പറയുന്നത്. ചരിത്ര പശ്ചാത്തലമൊക്കെ ഇരുവര്‍ക്കും സുപരിചിതമായതിനാല്‍ അത്തരത്തിലൊരു ചിത്രം അണിയറയില്‍ ഒരുങ്ങുമോയെന്നറിയാന്‍ ഇനിയും കാത്തിരിക്കണം.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X