മമ്മുക്കയുടെ മകളായി എത്തിയത് ഇങ്ങനെ, അദ്ദേഹത്തിന്റെ ദേഷ്യം കണ്ടിട്ടില്ല: അമരം നായിക മാതു

മലയാള സിനിമയിലിപ്പോൾ റീ-റിലീസുകളുടെ കാലമാണ്. അടുത്തിടെ വീണ്ടും തീയറ്ററിൽ എത്തിയ മോഹൻലാൽ ചിത്രങ്ങളായ രാവണപ്രഭു, മണിച്ചിത്രത്താഴ്, ദേവദൂതൻ തുടങ്ങിയവ ബോക്സ് ഓഫീസിൽ വലിയ വിജയങ്ങളായിരുന്നു. മമ്മൂട്ടിയുടെ മാസ്സ് ചിത്രങ്ങൾ കാത്തിരിക്കുന്ന പ്രേക്ഷകർക്ക് പക്ഷെ, അദ്ദേഹത്തിന്റെ കലാമൂല്യമുള്ള ചിത്രങ്ങളാണ് പകരം കിട്ടിക്കൊണ്ടിരിക്കുന്നത്. ഭരതൻ സംവിധാനം ചെയ്ത് മെഗാസ്റ്റാർ അച്ചൂട്ടി എന്ന ഐകോണിക് കഥാപാത്രമായി എത്തിയ അമരം എന്ന സിനിമയാണ് ഇനി തീയേറ്ററിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നത്. നവംബർ 7നാണ് ചിത്രം ലോകമെമ്പാടുമുള്ള തീയറ്ററുകളിൽ എത്തുക.

അമരം റീ-റിലീസാവുന്ന അവസരത്തിൽ, ചിത്രത്തിൽ നായികയായി എത്തിയ പ്രശസ്ത നടി മാതു മാധ്യമങ്ങളോട് മനസ്സ് തുറന്നിരുന്നു. ഭരതന്റെ ചിത്രത്തിൽ, മമ്മൂട്ടിയുടെ കഥാപാത്രമായ അച്ചൂട്ടിയുടെ ഒരേയൊരു മകളായ രാധയുടെ വേഷത്തിലാണ് സീനിയർ നടി വേഷമിട്ടത്. മലയാളം ചാനലായ 24 ന്യൂസിന് നൽകിയ അഭിമുഖത്തിലാണ്, സിനിമയിൽ നിന്ന് ഇപ്പോൾ വിട്ട് നിൽക്കുന്ന നായിക തന്റെ കരിയറിൽ വഴിത്തിരിവായ ചിത്രത്തെ കുറിച്ച് സംസാരിച്ചത്. ഒപ്പം, നായകൻ മമ്മൂട്ടിയെ കുറിച്ചും താരം ഓർത്തെടുത്തു.

Maathu then and now
Photo Credit: Filmibeat

24 ന്യൂസിന് നൽകിയായ് അഭിമുഖത്തിൽ, അമരത്തിലെ രാധയായി ആദ്യം പരിഗണിച്ചത് തന്നെയല്ല എന്നാണ് മാതു വെളിപ്പെടുത്തിയത്. അന്ന് ഇങ്ങനെയൊരു സിനിമ ഇറങ്ങുന്നുണ്ടെന്ന് അറിയാമായിരുന്നു. മലയാളത്തിൽ തുടക്കക്കാരിയായ തനിക്ക്, അതിൽ അവസരം കിട്ടുമെന്ന് പ്രതീക്ഷിച്ചുവെങ്കിലും, അങ്ങനെ ആദ്യം സംഭവിക്കാതിരുന്നപ്പോൾ വിഷമമായി. പക്ഷെ ആദ്യം തീരുമാനിച്ച നടി പിന്നീട് പ്രോജെക്ടിൽ നിന്ന് മാറിയപ്പോൾ, ആ അവസരം മാതുവിനെ തന്നെ തേടിയെത്തുകയായിരുന്നു. "ഫോൺ കാൾ വന്നപ്പോൾ, ഏതു റോളിന് വേണ്ടിയാകും വിളിക്കുന്നത് എന്നാണ് ആലോചിച്ചത്. കാരണം മകളുടെ റോൾ പ്രധാനപ്പെട്ടതാണെന്ന് അറിഞ്ഞിരുന്നു," നടി പറഞ്ഞു.

Maathu  Amaram poster  and Mammootty
Photo Credit: Style Movies, YouTube / Cyber Systems Australia X

മമ്മൂട്ടിയ്‌ക്കൊപ്പം 'കുട്ടേട്ടൻ' എന്ന സിനിമയിൽ അഭിനയിച്ചതിന് ശേഷമാണ് മാതു അമരം സെറ്റിൽ എത്തുന്നത്. അത് കൊണ്ട് തന്നെ, മെഗാസ്റ്റാറിനൊപ്പം അഭിനയിക്കാൻ കംഫർട്ടബിളായിരുന്നു എന്നാണ് താരം പറഞ്ഞത്. അച്ഛനും മകളുമായി അഭിനയിക്കുമ്പോൾ, തങ്ങൾ തമ്മിൽ ഒരു നല്ല കെമിസ്ട്രി ഉണ്ടായിരുന്നുവെന്നും നടി ഓർത്തെടുത്തു. എന്നാൽ, എല്ലാവരും ഏറെ പറഞ്ഞിട്ടുള്ള മമ്മൂട്ടിയുടെ ദേഷ്യം, താൻ ഒരിക്കലും കണ്ടിട്ടില്ല എന്നും നടി ഓർത്തെടുത്തു. തന്നെ 'കുട്ടി' എന്ന് വിളിച്ചിരുന്ന, വളരെ കെയറോട് കൂടി മാത്രം പെരുമാറാറുള്ള താരത്തെയാണ് താൻ കണ്ടിരുന്നത് എന്നാണ് നടി വെളിപ്പെടുത്തിയത്.

90കളിൽ മലയാളം, തമിഴ്, കന്നഡ ഭാഷകളിലെ നിരവധി ചിത്രങ്ങളിൽ ആ കാലഘട്ടത്തിലെ മുൻനിര താരങ്ങൾക്കൊപ്പം അഭിനയിച്ച മാതു, ഭരതന്റെ ക്ലാസിക് മെലോഡ്രാമയായ അമരം എന്ന സിനിമയിൽ മമ്മൂട്ടി അവതരിപ്പിച്ച നിഷ്കളങ്കനായ മുക്കുവനായ അച്ചൂട്ടിയുടെ നിഷ്കളങ്കയായ മകൾ രാധ എന്ന കഥാപാത്രത്തിലൂടെയാണ് ഏറെ ഓർമ്മിക്കപ്പെടുന്നത്. ആദ്യം പെരുന്തച്ചൻ എന്ന സിനിമയിലാണ് താൻ അഭിനയിക്കാൻ ഇരുന്നതെന്നും, ആ വേഷം നഷ്ടപ്പെട്ടതിനു ശേഷമാണ് അമരം എന്ന ചിത്രത്തിൽ അഭിനയിക്കാൻ തുടങ്ങിയതെന്നും, മുൻപ് വനിതയ്ക്ക് നൽകിയ അഭിമുഖത്തിൽ മാതു പറഞ്ഞിരുന്നു.

അമരം എന്ന ചിത്രത്തിന് ശേഷം, സന്ദേശം, സദയം, ഏകലവ്യൻ, ഉപ്പുകണ്ടം ബ്രദേഴ്‌സ് തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിക്കാൻ മാതു തീരുമാനിച്ചു, 2000 ൽ സിനിമയിൽ നിന്ന് പിന്മാറി. ഇന്ന്, അമേരിക്കയിലെ ലോംഗ് ഐലൻഡിൽ അക്കൗണ്ടന്റായി ജോലി ചെയ്യുന്ന പ്രശസ്ത നടി, തന്റെ ഭർത്താവിനും രണ്ട് കുട്ടികൾക്കുമൊപ്പം ശാന്തമായ ജീവിതം നയിക്കുകയാണ്.

More from Filmibeat

Read more about: mammootty amaram
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X