​ഹെൽത്ത് ബെറ്ററായി, അദ്ദേഹം ഹാപ്പി, പിറന്നാളിന് ഒരു വരവ് വരും എന്നാണ് പ്രതീക്ഷ; മമ്മൂട്ടിയെ കുറിച്ച് അഷ്കർ!

പ്രിയപ്പെട്ട മമ്മൂക്ക ക്യാമറ‌യ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടിട്ട് നാളുകൾ കുറച്ചായി. മലയാളത്തിലെ സ്റ്റാർസിന്റെ ചിത്രങ്ങളെല്ലാം സോഷ്യൽമീഡിയയിൽ നിറയുമ്പോൾ ഇക്കയുടെ ഒരു ഫോട്ടോ അപ്ഡേറ്റ് കാണാനാണ് വെയിറ്റിങ് എന്നാണ് ആരാധകർ കുറിക്കാറുള്ളത്. ആരോ​ഗ്യപ്രശ്നങ്ങൾ മൂലം ചികിത്സയും വിശ്രമവുമായി കഴിയുകയാണ് നടൻ. സിനിമാക്കാരുടെ പ്രധാനപ്പെട്ട ഫങ്ഷനുകളിലൊന്നും അദ്ദേഹം അടുത്തിടെയായി എത്താറില്ല.

മമ്മൂക്കയുടെ സർക്കിളിലുള്ളവരെ കാണുമ്പോൾ എല്ലാവരും ആദ്യം ചോദിക്കുന്നത് അ​​ദ്ദേഹത്തിന്റെ ആരോ​ഗ്യത്തിനെ കുറിച്ചും കംബാക്കിനെ കുറിച്ചുമാണ്. ഇപ്പോഴിതാ നടന്റെ സഹോദരിയുടെ മകനും നടനുമായ അഷ്കർ സൗദാൻ മെ​ഗാസ്റ്റാറുമായി ബന്ധപ്പെട്ട് നൽകിയ അപ്ഡേറ്റാണ് ശ്രദ്ധ നേടുന്നത്. ആരോ​ഗ്യസ്ഥിതി മെച്ചപ്പെട്ടുവെന്നും പ്രിയതാരം ഹാപ്പിയാണെന്നും അഷ്കർ മൈൽ സ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

Mammootty health
Photo Credit: Ashkar Saudan / Instagram

അ​ദ്ദേഹം ഇപ്പോൾ ഹാപ്പിയായി ഇരിക്കുന്നു. ബെറ്ററായി. പിന്നെ പുള്ളി ഹാപ്പിയാണ്. എന്താണ് സസ്പെൻസ് എന്ന് ആർക്കും അറിയില്ല. സെപ്റ്റംബർ ഏഴിന് പിറന്നാളാണ്. അന്ന് ഒരു വരവ് വരുമെന്ന് വിശ്വസിക്കുന്നു. അത്ര വലിയ പ്രശ്നങ്ങൾ ഒന്നും ഇല്ല. ചെറിയ ചെറിയ പ്രശ്നങ്ങളേയുള്ളു. അദ്ദേഹം റെസ്റ്റെടുത്താൻ തീരാവുന്ന പ്രശ്നങ്ങളേയുള്ളു എന്ന് അഷ്കർ പറഞ്ഞു. മമ്മൂട്ടിയുടെ കാർബൺ കോപ്പിയാണ് ലുക്കിലും ശബ്ദത്തിലും അഷ്കർ. അദ്ദേ​ഹവുമായി ഡിറ്റോ ഷെയ്പ്പൊന്നും എനിക്കില്ല.

പിന്നെ എന്റെ അമ്മാവനായതുകൊണ്ട് അതിന്റെ ജീൻ എന്നിലുണ്ടാകും. ഇക്കാര്യം പറഞ്ഞ് പറഞ്ഞ് ഞാൻ മടുത്തു. അദ്ദേഹത്തെ ഞാൻ ഇമിറ്റേറ്റ് ചെയ്യാറില്ല. അത് ഒരിക്കലും നടക്കാത്ത കാര്യമാണ്. അദ്ദേഹത്തെപ്പോലെ അഭിനയിക്കാനും എനിക്ക് കഴിവില്ല. അദ്ദേഹം ചെയ്ത് വെച്ചിരിക്കുന്ന പരിപാടികൾ തൊടാൻ പോലും എനിക്ക് പറ്റില്ല. നമുക്ക് നമ്മുടേതായി എന്ത് പെർഫോം ചെയ്യാൻ പറ്റും എന്നത് മാത്രം.

അദ്ദേഹവുമായി രൂപസാദൃശ്യമുള്ളതുകൊണ്ട് കഥാപാത്രങ്ങൾ നഷ്ടപ്പെട്ടതായി തോന്നിയിട്ടില്ല. ഞാൻ ആക്ഷനാണ് കൂടുതൽ കോൺസൺട്രേറ്റ് ചെയ്യുന്നത്. നിന്റെ അമ്മാവൻ സിനിമയിലാണെന്ന് ഉമ്മ പറഞ്ഞ് തന്നപ്പോൾ മുതലാണ് അദ്ദേഹത്തിന്റെ സിനിമകൾ കണ്ട് തുടങ്ങിയത്. അത്ഭുതമായിരുന്നു. ഞാൻ അദ്ദേ​ഹത്തിന്റെ ഫാൻ ബോയിയാണ്. എനിക്കൊരു മോശം വരുത്തരുത്... പണി അറിയാമെങ്കിൽ പോയാൽ മതി എന്ന് അദ്ദേഹം പറഞ്ഞിട്ടുണ്ട്.

സ്വന്തം കുടുംബത്തിൽ നിന്നും ആളുകൾ സിനിമയിലേക്ക് വരുന്നത് അദ്ദേഹത്തിനും ഇഷ്ടമുള്ള കാര്യമാണ്. എന്റെ ഉള്ളിൽ അദ്ദേഹത്തെ കാണുമ്പോൾ ഫാൻ ബോയിയാണ് ഉണരാറുള്ളത്. അദ്ദേഹം വരുന്നത് കാണുമ്പോൾ രോമാഞ്ചം വരും. മാമച്ചി എന്നാണ് വിളിക്കാറ്. ഒപ്പം നിന്ന് ഫോട്ടോ എടുക്കണമെന്ന് ആ​ഗ്രഹമുണ്ട്. എനിക്ക് പക്ഷെ ടെൻഷനാണ്. എങ്ങനെ ഇത് അവതരിപ്പിക്കും?. എങ്ങനെയാകും അവിടെ നിന്നുള്ള റിയാക്ഷൻ എന്നതൊക്കെ ആലോചിച്ചാണ് ടെൻഷൻ.

Mammootty health
Photo Credit: Mammootty / instagram

അമ്മയൊക്കെ വളരെ കൂളായി പോയി സംസാരിക്കും. അതുപോലെ മമ്മൂക്കയുടെ കുടുംബാം​ഗമായതുകൊണ്ട് എന്നെ അപ്രോച്ച് ചെയ്യാൻ പലർക്കും മടിയാണ്. ചെയ്യുമോ?, വരുമോ എന്നൊക്കെയാണ് അവരുടെ ചിന്ത. മാത്രമല്ല ചമ്മൽ കാരണം ഞാൻ ഓഡീഷന് പോകാറില്ല. സിനിമ ലൈഫ് ലോങ് സ്ട്ര​ഗിൾ തന്നെയാണെന്നും അഷ്കർ പറയുന്നു. ദുൽഖറിനെ ചാലു എന്നാണ് വിളിക്കുന്നത്. ഭയങ്കര ഡൗൺ ടു എർത്താണ്.

ഡെയ്ലി വിളിക്കാറില്ലെങ്കിലും സ്നേഹവും ബോണ്ടിങ്ങുമുണ്ട്. ചെമ്പിൽ പോകുമ്പോൾ ഒരുമിച്ച് കുളത്തിൽ നീന്താൻ പോകുമായിരുന്നു. ഒരിക്കൽ ചെന്നൈയിൽ ഞാൻ പോയപ്പോൾ അഭിനയിച്ച് കാണിക്കാൻ ചാലു ആവശ്യപ്പെട്ടിരുന്നു. അത് കണ്ടിട്ട് ഇത് വാപ്പിച്ചിയെ പോലെ ഉണ്ടല്ലോ... അങ്ങനെ ചെയ്യാതെ എന്നായിരുന്നു അവന്റെ കമന്റെന്നും കുട്ടിക്കാല ഓർമകൾ പങ്കിട്ട് അഷ്കർ പറഞ്ഞു. കേസ് ഡയറിയാണ് അഷ്കറിന്റെ ഏറ്റവും പുതിയ സിനിമ.

ഫോട്ടോഷൂട്ടിലൂടെയാണ് അഷ്കർ ലൈം ലൈറ്റിലേക്ക് എത്തിയത്. പിന്നീട് ആൽബവും സീരിയലും ചെയ്തു. സഹനടനായി, വില്ലനായി. തമിഴിലും അഭിനയിച്ചു. ഡിഎൻഎയിൽ അഭിനയിച്ചശേഷമാണ് മലയാളികൾ കൂടുതൽ അറിഞ്ഞ് തുടങ്ങിയത്. മാമന്നനിൽ ഫഹദിന് ഡ​ബ്ബ് ചെയ്തിട്ടുണ്ട്. നിരവധി തമിഴ് സിനിമകളിൽ ഡബ്ബിങ് ആർട്ടിസ്റ്റായി പ്രവർത്തിക്കുന്നുമുണ്ട് നടൻ.

Read more about: mammootty
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X