സുരേഷ് ​ഗോപിക്ക് മമ്മൂട്ടിയോട് ആ പകയുണ്ടായിരുന്നു; മുരളിക്കും മമ്മൂട്ടിയോട് വിരോധമെന്ന് തിലകൻ പറഞ്ഞപ്പോൾ

മമ്മൂട്ടിയെയും സുരേഷ് ​ഗോപിയെയും കുറിച്ച് അന്തരിച്ച നടൻ തിലകൻ നടത്തിയ പരാമർശം പങ്കുവെച്ച് സംവിധായകൻ ശാന്തിവിള ​ദിനേശ്. സുരേഷ് ​ഗോപിക്ക് മമ്മൂട്ടിയോട് വിരോധമുണ്ടായിരുന്നെന്ന് തിലകൻ പറഞ്ഞെന്ന് ശാന്തിവിള ദിനേശ് തന്റെ യൂട്യബ് ചാനലിൽ പറഞ്ഞു. മമ്മൂട്ടിയോട് പലർക്കും വിരോധമുണ്ട്. സുരേഷ് ​ഗോപിക്ക്, മരിച്ച് പോയ മുരളിക്ക്. രണ്ട് പേരും എന്നോട് തുറന്ന് പറഞ്ഞിട്ടുണ്ട്. സുരേഷ് ​ഗോപി പഴശിരാജയിൽ അഭിനയിക്കാത്തത് എന്തുകൊണ്ടാണെന്ന് സുരേഷ് ​ഗോപി തുറന്ന് പറയണം എന്നാണ് തിലകൻ പറഞ്ഞിരുന്നെന്ന് ശാന്തിവിള ദിനേശ് ചൂണ്ടിക്കാട്ടി.

ഒപ്പം സുരേഷ് ​ഗോപി-മമ്മൂട്ടി സൗഹൃദത്തിൽ സംഭവിച്ചതിനെക്കുറിച്ച് തനിക്കറിയാവുന്ന കാര്യവും ശാന്തിവിള ദിനേശ് പങ്കുവെച്ചു. ഒരു വ‌ടക്കൻ വീര​ഗാഥയുടെ കാസ്റ്റിം​ഗ് സമയത്ത് സുരേഷ് ​ഗോപി ചെയ്ത ആരോമൽ ചേകവരുടെ വേഷം തന്റെ സുഹൃത്തായ രതീഷിന് നൽകാമോ എന്ന് മമ്മൂ‌ട്ടി ഹരിഹരൻ സാറോട് ചോദിച്ചു. തൃഷ്ണ അടക്കമുള്ള സിനിമകളിൽ തു‌ടക്ക കാലത്ത് മമ്മൂട്ടിയെ സഹായിച്ച ആളാണ് രതീഷ്. ഈ വേഷം സുരേഷ് ​ഗോപിക്ക് കൊടുത്ത് പോയി എന്ന് സംവിധായകൻ പറഞ്ഞു. പക്ഷെ ഇതറിഞ്ഞപ്പോൾ മുതൽ മമ്മൂട്ടിയെ പരസ്യമായി കാണുമ്പോൾ സ്നേഹവും കാണാത്തപ്പോൾ മോശം പരാമർശവും ന‌ടത്തിയെന്ന് പലരിൽ നിന്നും എനിക്കറിയാം.

thilkan  mammootty  suresh gopi

മമ്മൂട്ടിയെ കാണുമ്പോൾ സുരേഷ് ​ഗോപിക്ക് ഭയങ്കര സ്നേഹമാണ്. സുരേഷ് ​ഗോപിയെ വെട്ടി രതീഷിന് റോൾ കൊടുക്കാമോ എന്നല്ല മമ്മൂട്ടി ചോദിച്ചത്. രതീഷ് വെറുതെ ഇരിക്കുകയാണ്, അവന് ഈ വേഷം കൊടുക്കാമോ എന്നാണ്. ഹരിഹരൻ സർ സുരേഷ് ​ഗോപിക്ക് റോൾ കൊടുത്ത് പോയി എന്ന് പറഞ്ഞതോടെ ആ ചാപ്റ്റർ അവസാനിച്ചതാണ്. പക്ഷെ എനിക്ക് വെച്ച വേഷം രതീഷിന് കൊടുക്കാൻ കളിച്ചല്ലോ എന്ന പക സുരേഷ് ​ഗോപി ഒരുപാട് കാലം കൊണ്ട് നടന്നിരുന്നു. ഇപ്പോഴും ഉണ്ട് എന്നാണെന്റെ വിശ്വാസമെന്നും ശാന്തിവിള ദിനേശ് പറയുന്നു.

വടക്കൻ വീര​ഗാഥയിലെ ചന്തു ജനപ്രീതി നേ‌ടുമോ എന്ന സംശയം മമ്മൂട്ടിക്കുണ്ടായിരുന്നു. അത് സൂചിപ്പിച്ചപ്പോൾ താങ്കൾക്ക് സന്ദേ​ഹം തോന്നുന്നുണ്ടെങ്കിൽ ചെയ്യേണ്ട, പുതിയൊരാളെ കണ്ടെത്തും എന്നാണ് സംവിധായകൻ പറഞ്ഞത്. മമ്മൂട്ടിയെ കളരി പഠിപ്പിക്കാൻ ഒരാളെ ഏർപ്പാടാക്കിയിരുന്നെന്നും ശാന്തിവിള ദിനേശ് പറഞ്ഞു. അതേസമയം ശാന്തിവിള ദിനേശ് പറയുന്നത് പോലെയാണോ മമ്മൂട്ടി-സുരേഷ് ​ഗോപി ബന്ധം എന്ന് വ്യക്തമല്ല.

സുരേഷ് ​ഗോപിയും മമ്മൂട്ടിയും തമ്മിൽ സൗഹൃദമുണ്ട്. സുരേഷ് ​ഗോപിയുടെ മകളുടെ വിവാഹത്തിന് മമ്മൂട്ടി എത്തിയിരുന്നു. മമ്മൂട്ടിയുടെ പുതിയ ചിത്രം ഡൊമിനിക് ആന്റ് ലേഡീസ് പഴ്സിൽ സുരേഷ് ​ഗോപിയുടെ മകൻ ​ഗോകുൽ സുരേഷും അഭിനയിച്ചിട്ടുണ്ട്. സൂപ്പർതാരങ്ങളിൽ ന‌ടൻ മോ​​ഹൻലാലുമായി മമ്മൂട്ടിക്ക് അടുത്ത സൗഹൃദമുണ്ട്. മമ്മൂട്ടി അസുഖ ബാധിതനായപ്പോൾ മോഹൻലാൽ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തിയത് വാർത്തയായിരുന്നു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. നാൽപത് വർഷമായുള്ള സാഹോദര ബന്ധമാണ് മമ്മൂട്ടിയുമായെന്ന് ഒരിക്കൽ മോഹൻലാൽ പറഞ്ഞിട്ടുണ്ട്. കരിയറിലെ തുടക്ക കാലത്ത് നിരവധി സിനിമകളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്.

More from Filmibeat

Read more about: mammootty suresh gopi thilakan
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X