twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    ഒന്നാമത് പേരന്‍പുമായി മമ്മൂട്ടി, പത്താം സ്ഥാനത്ത് ലൂസിഫർ, 2019 ലെ ഇന്ത്യയിലെ മികച്ച ചിത്രങ്ങൾ

    |

    2019 ഇന്ത്യൻ സിനിമയെ സംബന്ധിച്ചടത്തോളം മികച്ച വർഷമായിരുന്നു. ഒരുപിടി മികച്ച ചിത്രങ്ങളായിരുന്നു ഈ വർഷം പുറത്തു വന്നത് . പെരൻപ്, യാത്ര, പോലുള്ള മികച്ച ചിത്രങ്ങൾ തെന്നിന്ത്യൻ സിനിമ ലോകത്തെത്തിയപ്പോൾ ആർട്ടിക്കിൾ15, ഗല്ലി ബോയി, ഉറി, ചിച്ചോർ പോലുളള മികച്ച ചിത്രങ്ങൾ ബോളിവുഡിൽ നിന്ന് കയ്യടി നേടുകയായിരുന്നു. 2019 അവസാനിക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെ ഈ വർഷത്തെ മികച്ച 10 ഇന്ത്യൻ ചിത്രങ്ങളുടെ പട്ടിക പുറത്തു വിട്ടിരിക്കുകയാണ് ഐഎംഡിബി( ഇന്റർനെറ്റ് മൂവി ഡേറ്റാബേസ്).

    പ്രേക്ഷകർ നൽകിയ റേറ്റിങ്ങിന്റെ അടിസ്ഥാനത്തിലാണ് പട്ടിക ക്രമീകരിച്ചിരിക്കുന്നത്. 7 ബോളിവുഡ് ചിത്രങ്ങൾക്കൊപ്പം 2 തെന്നിന്ത്യൻ ചിത്രങ്ങളും പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്. ഇത് മലയാളി പ്രേക്ഷകർക്ക് ഏറ്റവും അഭിമാനകരമായ നിമിഷം കൂടിയാണ്. ഐഎംഡിബി ലിസ്റ്റിൽ പ്രഥമ സ്ഥാനത്ത് മമ്മൂട്ടി ചിത്രം പെരൻപാണ്. പത്താം സ്ഥാനത്ത് നടൻ പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത മോഹൻലാൽ ചിത്രം ലൂസിഫറുമുണ്ട്. ഐഎംഡിബി പട്ടികയിൽ ഇടം പിടിക്കുന്ന ഏക മലയാള ചിത്രമാണ് ലൂസിഫർ.

     പേരൻപ്

    ഏറെ പ്രേക്ഷക നിരൂപക ശ്രദ്ധ നേടിയ മമ്മൂക്ക ചിത്രമായിരുന്നു പേരൻപ്. സ്പാസ്റ്റിക് പരാലിസിസ് സവിശേഷ രോഗത്തിന് ഇരയായ പപ്പ എന്ന പെൺകുട്ടിയുടെ ടാക്സി ഡ്രൈവറായ അച്ഛനായിട്ടാണ് മമ്മൂട്ടി ഈ ചിത്രത്തിലെത്തിയത്. ചിത്രത്തിൽ അവിസ്മരണീയമായ പ്രകടനമായിരുന്നു താരം കാഴ്ചവെച്ചത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഉൾപ്പെടെ ചിത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. ഐഎംഡിബി റേറ്റിങ്ങിൽ 9.2 റേറ്റിങ്ങോടെ ഒന്നാംസ്ഥാനത്ത് തല ഉയർത്തി നിൽക്കുകയാണ് ചിത്രം.

      ലൂസിഫർ

    ഐഎംഡിബി പട്ടികയിൽ ഇടം പിടിച്ച ഏക മലയാള ചിത്രം നടൻ പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറാണ്. 7.5 റേറ്റിങ്ങോടെ 10ാം സ്ഥാനത്താണ് ചിത്രം ഇടം നേടിയിരിക്കുന്നത്. 7 ബോളിവുഡ് ചിത്രങ്ങളോടൊപ്പമാണ് പേരൻപ് ലൂസിഫറും ഐഎംഡിബിറ്റി പട്ടികയിൽ ഇടം പിടിച്ചിരിക്കുന്നത്.

    വിരൽ ചൂണ്ടി സിനിമ ലോകവും! വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി യുവതാരങ്ങള്‍വിരൽ ചൂണ്ടി സിനിമ ലോകവും! വിദ്യാര്‍ത്ഥി പ്രക്ഷോഭത്തിന് പിന്തുണയുമായി യുവതാരങ്ങള്‍

    ഉറി


    ഉറിയിൽ ഇന്ത്യൻ സൈന്യം നടത്തിയ മിന്നലാക്രമണത്തിൻന്റെ പശ്ചാത്തലത്തിൽ ആദിത്യ ധാർ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഉറി. വിക്കി കൗശൽ നായികനായി എത്തിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതായയിരുന്നു ലഭിച്ചത്. ബോക്സോഫിസിൽ വൻ കളക്ഷൻ നേടിയിരുന്നു . ഐഎംഡിബി റേറ്റിങ്ങിൽ 8.4 പോയിറ്റുമായി രണ്ടാം സ്ഥാനത്തുണ്ട്. തൊട്ട് താഴെ രൺബീർ സിങ്ങ് ആലിയ ഭട്ട് എന്നിവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ സോയ ആക്തർ സംവിധാനം ചെയ്ത് ഗല്ലിബോയ് 8.2 പോയിന്റോടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

     ആർട്ടിക്കിൾ  15

    അനുഭവ് സിൻഹ സംവിധാനം ചെയ്ത ആയുഷ്മാൻ പ്രധാന കഥാപാത്രമായി എത്തിയ ചിത്രമായ ആർട്ടിക്കിൾ 15 നും റേറ്റിങ്ങിൽ ഇടം പിടിച്ചിട്ടുണ്ട്. ഇന്ത്യൻ ജനാധിപത്യത്തിൽ ഇപ്പോഴും നിലനിൽക്കുന്ന ജാതിയ വ്യവസ്ഥയെ തുറന്നു കാണിക്കുന്ന ചിത്രമാണ് ആർട്ടിക്കിൾ 15. 8.2 റേറ്റിങ്ങാണ് ചിത്രത്തിനുള്ളത്. 8.2 റേറ്റിങ്ങോടെ ചിച്ചോറും ഐഎംഡിബി റേറ്റിങ്ങിൽ ഇടം നേടിയിട്ടുണ്ട്. ഏഴ് സുഹൃത്തുക്കളുടെ ജീവിതം പറഞ്ഞെത്തിയ രസകരമായ ചിത്രമാണ് ചിച്ചോർ. സുശാന്ത് സിങ് രജ്പുത്, ശ്രദ്ധ കപൂർ, വരുൺ ശർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തിയത്.

    സൂപ്പർ 30

    ഇടവേളയ്ക്ക് ശേഷം ഹൃത്വിക് റോഷൻ ബോളിവുഡിൽ മടങ്ങി എത്തിയ ചിത്രമായിരുന്നു സൂപ്പർ 30. ഗണിത ശാസ്ത്രഞ്ജൻ ആനന്ദ് കുമാറിന്റെ ജീവിതം പറഞ്ഞ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. ഹൃത്വിക് റോഷന്റെ മേക്കോവറും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. 8.1 റേറ്റിങ്ങോടെ ഈ ചിത്രവും പട്ടികയിലുണ്ട് . പിങ്ക് എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം അമിതാഭ് ബച്ചനും തപ്സി പന്നുവും ഒന്നിച്ചെത്തിയ ബോളിവുഡ് ചിത്രമായ ബദ് ല, കേസരി എന്നീ ചിത്രങ്ങൾ റേറ്റിങ്ങിൽ 8, 9 സ്ഥാനത്തുണ്ട്.

    Read more about: 2021 ahead
    English summary
    Mammootty's Peranbu & Mohanlal's Lucifer Find a Place In IMDB best films of 2019
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X