twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടിയുടെ അഭിനയജീവിതം; പ്രധാന നാഴികക്കല്ലുകള്‍

    |

    മലയാളത്തിന്റെ പ്രിയനടന്‍ മമ്മൂട്ടി അദ്ദേഹത്തിന്റെ സിനിമാജീവിതത്തിലെ 35ാം വാര്‍ഷികം ആഘോഷിക്കാന്‍ ഒരുങ്ങുകയാണ്. 63ാം വയസ്സിലെത്തി നില്‍ക്കുമ്പോഴും യുവതാരങ്ങളെപ്പോലും അസൂയപ്പെടുത്തിക്കൊണ്ട് യുവത്വവും പ്രസരിപ്പും കാത്തുസൂക്ഷിച്ചുകൊണ്ട് അദ്ദേഹം ചുറുചുറുക്കോടെ നമുക്കിടയിലുണ്ട്.

    തുടക്കത്തില്‍ അപ്രധാനമായ വേഷങ്ങളിലൂടെയാണ് സിനിമാലോകത്ത് തന്റെ സാന്നിധ്യമറിയിച്ചതെങ്കിലും മനസ്സിലെന്നും തങ്ങിനില്‍ക്കുന്ന ഒട്ടേറെ കഥാപാത്രങ്ങളിലൂടെ അദ്ദേഹം പിന്നീട് പ്രേക്ഷകരുടെ ഹൃദയങ്ങളില്‍ ഇടം നേടി. കെ.എസ്. സേതുമാധവന്‍ സംവിധാനം നിര്‍വഹിച്ച ' അനുഭവങ്ങള്‍ പാളിച്ചകള്‍ ' എന്ന ചിത്രത്തിലൂടെയായിരുന്നു ചലച്ചിത്രലോകത്തേക്കുളള അദ്ദേഹത്തിന്റെ രംഗപ്രവേശം. മലയാളത്തിലെ നിത്യഹരിത നായകന്‍ പ്രേംനസീര്‍ തകര്‍ത്തഭിനയിച്ച ചിത്രമാണത്. എന്നാല്‍ എം.ടി. വാസുദേവന്‍ നായര്‍ സംവിധാനം ചെയ്ത ' ദേവലോകം' എന്ന ചിത്രമാണ് മമ്മൂട്ടി പ്രധാന വേഷത്തില്‍ അഭിനയിച്ച ആദ്യചിത്രം. സജിന്‍ എന്ന പേരിലാണ് അദ്ദേഹം ആ ചിത്രത്തില്‍ അഭിനയിച്ചത്. എന്നാല്‍ സാങ്കേതിക കാരണങ്ങളാല്‍ ഇതിന്റെ ചിത്രീകരണം പൂര്‍ത്തിയായില്ല. അതിനാല്‍ പില്ക്കാലത്ത് അദ്ദേഹം സ്വന്തം പേരില്‍ത്തന്നെ അറിയപ്പെട്ടുതുടങ്ങി.

    ആസാദ് സംവിധാനം ചെയ്ത 1981 ല്‍ പുറത്തിറങ്ങിയ 'വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍ ', പി.ജി. വിശ്വംഭരന്റെ ' സ്‌ഫോടനം ' എന്നീ ചിത്രങ്ങളില്‍ അദ്ദേഹം ശ്രദ്ധേയമായ വേഷങ്ങള്‍ അവതരിപ്പിച്ചു. 35 വര്‍ഷത്തെ അഭിനയജീവിതത്തില്‍ 350 ഓളം വേഷങ്ങളിലൂടെ അദ്ദേഹം വെളളിത്തിരയില്‍ വിസ്മയം തീര്‍ത്തു. തെന്നിന്ത്യയിലെ നടന്മാരില്‍ ഏറ്റവും കൂടുതല്‍ തവണ മികച്ച നടനുളള ദേശീയ പുരസ്‌ക്കാരവും ഫിലിംഫെയര്‍ പുരസ്‌ക്കാരവും നേടിയ നടനും മമ്മൂട്ടിയാണ്.

    ഒരു വടക്കന്‍വീര ഗാഥ

    മമ്മൂട്ടിയുടെ അഭിനയജീവിതം; പ്രധാന നാഴികക്കല്ലുകള്‍

    മമ്മൂട്ടിക്ക് ആദ്യമായി ദേശീയ അവാര്‍ഡ് ലഭിക്കുന്നത് വടക്കന്‍വീര ഗാഥയിലെ ചന്തു എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ചിട്ടാണ്. എം.ടി വാസുദേവന്റെ തിരക്കഥയില്‍ ഹരിഹരനാണ് ചിത്രം സംവിധാനം ചെയ്തത്.

    തനിയാവര്‍ത്തനം

    മമ്മൂട്ടിയുടെ അഭിനയജീവിതം; പ്രധാന നാഴികക്കല്ലുകള്‍

    മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച പ്രകടനങ്ങളില്‍ ഒന്നാണ് സിബി മലയില്‍ സംവിധാനം ചെയ്ത തനിയാവര്‍ത്തനം. ബാലന്‍മാസ്റ്റര്‍ എന്ന സ്‌കൂള്‍ ടീച്ചറെ അവതരിപ്പിച്ചാണ് മമ്മൂട്ടി ശ്രദ്ധേയനായത്.

    അമരം

    മമ്മൂട്ടിയുടെ അഭിനയജീവിതം; പ്രധാന നാഴികക്കല്ലുകള്‍

    മലയാളത്തിലെ കഌസിക്ക് സിനിമകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നതാണ് ഭരതന്‍ സംവിധാനം ചെയ്ത അമരം. മമ്മൂട്ടി ഒരു മുക്കുവന്റെ വേഷത്തിലാണ് ചിത്രത്തില്‍ പ്രത്യക്ഷപ്പെട്ടത്.

    ഡോ. ബാബ സാഹിബ് അംബേദ്കര്‍

    മമ്മൂട്ടിയുടെ അഭിനയജീവിതം; പ്രധാന നാഴികക്കല്ലുകള്‍

    മമ്മൂട്ടി മൂന്നാമത് ദേശീയ അവാര്‍ഡ് കരസ്തമാക്കിയ ചിത്രമാണ് ഡോ. ബാബ സാഹിബ് അംബേദ്കര്‍.

    ഭൂതക്കണ്ണാടി

    മമ്മൂട്ടിയുടെ അഭിനയജീവിതം; പ്രധാന നാഴികക്കല്ലുകള്‍

    മമ്മൂട്ടിയുടെ ശ്രദ്ധേയമായ കഥാപാത്രത്തില്‍ മറ്റൊന്നാണ് ലോഹിതദാസ് സംവിധാനം ചെയ്ത ഭൂതക്കണ്ണാടി.

    പൊന്തന്‍മാട

    മമ്മൂട്ടിയുടെ അഭിനയജീവിതം; പ്രധാന നാഴികക്കല്ലുകള്‍

    മമ്മൂട്ടിയുടെ സിനിമാജീവിതത്തില്‍ നാഴികക്കല്ലായി മാറിയ ചിത്രമാണ് പൊന്തന്‍മാട. ടി. വി ചന്ദ്രനാണ് ചിത്രത്തിന്റെ സംവിധായകന്‍.

    മതിലുകള്‍

    മമ്മൂട്ടിയുടെ അഭിനയജീവിതം; പ്രധാന നാഴികക്കല്ലുകള്‍

    വയ്ക്കം മുഹമ്മദ് ബഷീറിന്റെ ജീവിതകഥയില്‍ നിന്ന് ഉടലെടുത്തതാണ് അടൂര്‍ ഗോപാലകൃഷ്ണന്‍ സംവിധാനം ചെയ്ത മതിലുകള്‍. ബഷീര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതിന് മമ്മൂട്ടിക്ക് ദേശീയ അവാര്‍ഡും ലഭിച്ചു.

    ദളപതി

    മമ്മൂട്ടിയുടെ അഭിനയജീവിതം; പ്രധാന നാഴികക്കല്ലുകള്‍

    മണിരത്‌നത്തിന്റെ ദളപതിയാണ് മമ്മൂട്ടിയുടെ മറക്കാനാവാത്ത മറ്റൊരു ചിത്രം. മമ്മൂട്ടിയും രജനീകാന്തുമാണ് ചിത്രത്തിലെ പ്രധാന വേഷം ചെയ്തത്.

    ന്യൂ ഡല്‍ഹി

    മമ്മൂട്ടിയുടെ അഭിനയജീവിതം; പ്രധാന നാഴികക്കല്ലുകള്‍

    മമ്മൂട്ടിയുടെ കരിയറില്‍ അത്ഭുതങ്ങള്‍ സൃഷ്ടിച്ചതാണ് ന്യൂ ഡല്‍ഹിയിലെ കൃഷ്ണമൂര്‍ത്തി എന്ന കഥാപാത്രം. ജോഷി സംവിധാനം ചെയ്ത ചിത്രത്തില്‍ മമ്മൂട്ടി ഒരു ജേര്‍ണലിസ്റ്റായാണ് എത്തിയത്.

    പാലേരി മാണിക്യം: ഒരു പാതിരാകൊലപാതകത്തിന്റെ കഥ

    മമ്മൂട്ടിയുടെ അഭിനയജീവിതം; പ്രധാന നാഴികക്കല്ലുകള്‍

    മൂന്ന് പ്രധാന വേഷങ്ങളാണ് മമ്മൂട്ടി ചിത്രത്തില്‍ അവതരിപ്പിച്ചത്. ടി.പി രാജീവിന്റെ നോവല്‍ സംവിധാനം ചെയ്തത് രഞ്ജിത്താണ്.

    English summary
    Mammootty's ten iconic movies
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X