Just In
- 2 hrs ago
ഇംഗ്ലീഷിൽ ഒരു ക്യാപ്ഷൻ ആലോചിച്ചതാ, പിന്നീട് വേണ്ടെന്ന് വെച്ചു, പൃഥ്വിരാജിനൊപ്പം ജിമ്മില്‍ ടൊവിനോ
- 2 hrs ago
അമ്മ കള്ളം പറഞ്ഞതാണോ? തങ്കക്കൊലുസിന്റെ ചോദ്യത്തെക്കുറിച്ച് സാന്ദ്ര തോമസ്, കുറിപ്പ് വൈറല്‍
- 3 hrs ago
തിലകനെ പോലെ സുരാജും മഹാനടനായി വളരുമെന്ന് അദ്ദേഹം പറഞ്ഞു, വെളിപ്പെടുത്തി മണിയന്‍പിളള രാജു
- 3 hrs ago
ഇവനാണോ സിദ്ദിഖ്, ആദ്യം കണ്ടപ്പോൾ മമ്മൂക്ക ചോദിച്ചത് ഇതാണ്, അനുഭവം വെളിപ്പെടുത്തി നടൻ
Don't Miss!
- Finance
കേരളത്തില്‍ സ്വര്‍ണവില കുറഞ്ഞു; അറിയാം ഇന്നത്തെ പവന്, ഗ്രാം നിരക്കുകള്‍
- News
പാര്‍ലമെന്റ് സമ്മേളനം നാളെ തുടങ്ങും; രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്കരിക്കുമെന്ന് പ്രതിപക്ഷം
- Sports
IPL 2021: ലേലത്തില്‍ ഇവര്‍ക്കായി പിടിവലിയുറപ്പ്- വിദേശ താരങ്ങളെ ചൂണ്ടിക്കാട്ടി ചോപ്ര
- Automobiles
ഇലക്ട്രിക് വിഭാഗത്തിൽ തരംഗം സൃഷ്ടിക്കാൻ ഓസോൺ മോട്ടോർസ്; ആലീസ് അർബന്റെ ടീസർ പുറത്ത്
- Lifestyle
കറ്റാര്‍വാഴ ദിവസവും ഇങ്ങനെ; ഏഴ് വഴിയില്‍ തുടുത്ത കവിളും മുഖവും ഫലം
- Travel
മഞ്ഞില്‍ പുതച്ച് മൂന്നാര്‍, കൊടുംതണുപ്പും കിടിലന്‍ കാഴ്ചകളും!! മൂന്നാര്‍ വിളിക്കുന്നു!!
- Technology
വൺപ്ലസ് നോർഡ് സ്മാർട്ട്ഫോണിന്റെ പ്രീ-ഓർഡർ ജൂലൈ 15 മുതൽ ആമസോൺ വഴി ലഭ്യമാകും
ബെസ്റ്റ് ആക്ടറിലെ 'ബോംബൈ' വരവറിയിച്ചിട്ട് ഏട്ട് വര്‍ഷം! മമ്മൂക്കയുടെ കരിയറിലെ മികച്ച സിനിമകളിലൊന്ന്
മമ്മൂക്ക നായകനായി 2010ല്‍ പുറത്തിറങ്ങിയ ഹിറ്റ് ചിത്രമായിരുന്നു ബെസ്റ്റ് ആക്ടര്‍. മലയാളത്തിലെ ശ്രദ്ധേയ സംവിധായകരില്‍ ഒരാളായ മാര്ട്ടിന് പ്രകാട്ട് ഒരുക്കിയ ചിത്രം തിയ്യേറ്ററുകളില്‍ മികച്ച വിജയം നേടിയിരുന്നു. ബെസ്റ്റ് ആക്ടര്‍ പുറത്തിറങ്ങി ഏട്ട് വര്‍ഷം ആവുകയാണ്. മമ്മൂക്കയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളില്‍ ഒന്നു തന്നെയായിരുന്നു ചിത്രത്തിലെ മോഹന്‍ മാഷ്.
മമ്മൂക്കയുടെ മധുര രാജ മിന്നിക്കും! ചിത്രത്തെ വരവേല്‍ക്കാന്‍ കൂറ്റന്‍ കട്ടൗട്ടുകളുമായി ആരാധകര്‍! കാണൂ
സിനിമാഭിനയം തീവ്രമായി കൊണ്ടുനടക്കുന്ന ഒരു സ്കുള് അധ്യാപകന്റെ കഥയായിരുന്നു ചിത്രം പറഞ്ഞത്. അഭിനയ സാധ്യതകള്‍ എറെയുളള ചിത്രത്തില്‍ തന്റെ പ്രകടനം ഗംഭീരമാക്കാന്‍ മമ്മൂക്കയ്ക്ക് സാധിച്ചിരുന്നു. ബെസ്റ്റ് ആക്ടറിലെ ചില ഡയലോഗുകള്‍ പ്രേക്ഷക മനസുകളില്‍നിന്നും ഇന്നും മായാതെ നില്ക്കുന്നവയാണ്. ആരാധകരെ പോലെ കുടുംബ പ്രേക്ഷകരും ചിത്രത്തെ വലിയ രീതിയില്‍ സ്വീകരിച്ചിരുന്നു.
കോമഡിയും സെന്റിമെന്റ്സും ഇഴചേര്‍ത്ത് ഒരു മുഴുനീള എന്റര്ടെയ്നറായിട്ടായിരുന്നു മാര്ട്ടിന് പ്രകാട്ട് ബെസ്റ്റ് ആക്ടര്‍ എന്ന ചിത്രം ഒരുക്കിയിരുന്നത്. സിനിമയിലെ ഇരട്ട ക്ലൈമാക്സും എല്ലാവരെയും ആകര്‍ഷിച്ചിരുന്നു. മമ്മൂക്കയ്ക്കു പുറമെ ചിത്രത്തിലെത്തിയ നെടുമുടി വേണു, ലാല്‍,സലീംകുമാര്‍, ശ്രീനീവാസന് തുടങ്ങിയവരും തങ്ങളുടെ പ്രകടനം മികവുറ്റതാക്കി.
കന്നഡ നടി സോനു ഗൗഡയായിരുന്നു ചിത്രത്തില്‍ നായികാ വേഷത്തിലെത്തിയിരുന്നത്. അജയന് വിന്‍സെന്റ് ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രം നൗഷാദ് നിര്‍മ്മിച്ചു. ബിജിബാലും വിശ്വജിത്തും ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബിപിന്‍ ചന്ദ്രനും സംവിധായകനും ചേര്‍ന്നായിരുന്നു ചിത്രത്തിന്റെ തിരക്കഥ എഴുതിയിരുന്നത്.
തമിഴില്‍ വീണ്ടും തരംഗമാവാന്‍ ദുല്‍ഖര്‍! കണ്ണും കണ്ണും കൊളളയടിത്താലിന്റെ റിലീസ് വിവരങ്ങള്‍ പുറത്ത്
ആസിഫ് അലിയുടെ വിജയ് സൂപ്പറും പൗര്‍ണമിയും തിയ്യേറ്ററുകളിലേക്ക്! ശ്രദ്ധേയമായി ആദ്യ ഗാനം! കാണൂ