മമ്മൂക്കയുടെ ഇന്‍സ്റ്റഗ്രാം ചിത്രം ഏറ്റെടുത്ത് ആരാധകരും സോഷ്യല്‍ മീഡിയയും! വൈറലായി പുതിയ ലുക്ക്!

By Midhun Raj

മധുരരാജയുടെ വന്‍ വിജയത്തിന് ശേഷം മമ്മൂട്ടിയുടെ പുതിയ ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്. കൈനിറയെ സിനിമകളാണ് ഇക്കൊല്ലം മെഗാസ്റ്റാറിന്റെതായി അണിയറയില്‍ ഒരുങ്ങുന്നത്. ഖാലിദ് റഹ്മാന്‍റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഉണ്ടയാണ് ഈദിന് റീലീസിനെത്തുന്ന മമ്മൂട്ടി ചിത്രം. ഉണ്ടയുടെ റിലീസിനായി വലിയ ആകാംക്ഷകളോടെയാണ് എല്ലാവരും കാത്തിരിക്കുന്നത്.

വമ്പന്‍ റിലീസായി എത്തുന്ന സിനിമയുടെ ടീസര്‍ നേരത്തെ തരംഗമായി മാറിയിരുന്നു. നിലവില്‍ അവസാന പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികളിലാണ് സിനിമയുളളത്. ഇതിനിടെ മെഗാസ്റ്റാറിന്റെതായി പുറത്തിറങ്ങിയ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായിരുന്നു. മമ്മൂക്കയുടെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

മമ്മൂക്കയുടെ ചിത്രം

മമ്മൂക്കയുടെ ചിത്രം

ഉണ്ടയുടെ റിലീസിനായി എല്ലാവരും കാത്തിരിക്കുന്ന വേളയിലായിരുന്നു മമ്മൂക്കയുടെ പുതിയൊരു ചിത്രം കൂടി സമൂഹ മാധ്യമങ്ങളില്‍ എത്തിയിരുന്നത്. മമ്മൂട്ടി തന്നെയായിരുന്നു തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ ചിത്രം പങ്കുവെച്ചിരുന്നത്. ക്യാപ്ഷന്‍ ഒന്നുമില്ലാതെ ചിത്രം മാത്രം പോസ്റ്റ് ചെയ്തുകൊണ്ടായിരുന്നു മെഗാസ്റ്റാര്‍ എത്തിയിരുന്നത്. നിമിഷ നേരങ്ങള്‍ക്കുളളിലാണ് താരത്തിന്റെ പുതിയ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയത്.

ഇത്തവണയും ഒരു ഗ്ലാമര്‍ ചിത്രമാണ്

ഇത്തവണയും ഒരു ഗ്ലാമര്‍ ചിത്രമാണ്

മുന്‍പ് പതിനെട്ടാം പടിയിലെ ഒരു ചിത്രവും ഇതേപോലെ പെട്ടെന്ന് വൈറലായി മാറിയിരുന്നു. അന്ന് ജോണ്‍ എബ്രഹാം പാലക്കല്‍ എന്ന മമ്മൂക്കയുടെ കഥാപാത്രത്തെ കാണിച്ചുകൊണ്ടുളള ലുക്കായിരുന്നു അണിയറക്കാര്‍ പുറത്തുവിട്ടിരുന്നത്. പതിനെട്ടാം പടിയിലേതു പോലെ ഇത്തവണയും ഒരു ഗ്ലാമര്‍ ചിത്രമാണ് മമ്മൂക്ക പങ്കുവെച്ചിരിക്കുന്നത്. മെഗാസ്റ്റാറിന്റെ പുതിയ ചിത്രം ആരാധകര്‍ ഫാന്‍സ് പേജുകളിലും മറ്റും ആഘോഷമാക്കി മാറ്റിയിരുന്നു. വിവിധ തരത്തിലുളള കമന്റുകളാണ് നിരവധി പേര്‍ ചിത്രത്തിനു താഴെയായി കുറിച്ചിരിക്കുന്നത്.

ചിത്രത്തിന് വന്ന കമന്റുകള്‍

ചിത്രത്തിന് വന്ന കമന്റുകള്‍

പ്രായം ആരുടെയെങ്കിലും മുമ്പില്‍ തോറ്റുപോയിട്ടുണ്ടെങ്കില്‍ ഇത് 68 വയസുകാരന്റെ മുന്‍പിലാണെന്ന് ആരാധകരില്‍ ഒരാള്‍ കമന്റ് ചെയ്തിരുന്നു. കൂടാതെ മലയാളം ഇന്‍ഡസ്ട്രിയില്‍ ലുക്കിന്റെ കാര്യത്തിലും വര്‍ക്കിന്റെ കാര്യത്തിലും ഇക്കാക്ക് പകരം ഇക്കാക്ക മാത്രം എന്നും ഒരാള്‍ കുറിച്ചിരിക്കുന്നു. ഇങ്ങേരു സ്‌റ്റൈല്‍ ആയി ഒന്നു തുനിഞ്ഞ് ഇറങ്ങിയാല്‍ മതി മറ്റുളള ഇന്‍ഡസ്ട്രി വിറക്കാന്‍ എന്നു ഒരാള്‍ കമന്റ് ചെയ്തിരിക്കുന്നു. നിരവധി ലൈക്കുകളും കമന്റുകളുമാണ് മെഗാസ്റ്റാറിന്റെ പുതിയ ചിത്രത്തിന് ലഭിക്കുന്നത്.

മാമാങ്കം ഷൂട്ടിംഗ് ലൊക്കേഷനില്‍

മാമാങ്കം ഷൂട്ടിംഗ് ലൊക്കേഷനില്‍

മാമാങ്കം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുളള ചിത്രമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഏം പദ്മകുമാര്‍ സംവിധാനം ചെയ്യുന്ന സിനിമയുടെ ഷൂട്ടിംഗ് നിലവില്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ചരിത്ര പശ്ചാത്തലത്തില്‍ കഥ പറയുന്ന സിനിമ വലിയ ക്യാന്‍വാസിലാണ് അണിയിച്ചൊരുക്കുന്നത്. ബിഗ് ബഡ്ജറ്റ് ചിത്രത്തില്‍ മെഗാസ്റ്റാറിന്റെ പ്രകടനം കാണാനായുളള കാത്തിരിപ്പിലാണ് ആരാധകരുളളത്.

മെഗാസ്റ്റാറിന്റെ പോസ്റ്റ്

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X