ഇതാണ് മമ്മൂക്ക!! ലൊക്കേഷനിൽ സഹപ്രവർത്തകർക്ക് സ്വന്തം കൈകൊണ്ടുളള ബിരിയാണി, കാണൂ...

മമ്മൂട്ടി ചിത്രങ്ങളുടേയും ലൊക്കേഷനിൽ ഒരു ദിവസം സഹപ്രവർത്തകർക്ക് താരം സ്വന്തം കൈകൊണ്ട് ബിരിയാണി നൽകും

വളരെ സിമ്പിളായ മനുഷ്യനാണ് മമ്മൂട്ടി. എന്നാലും മമ്മൂക്കയ്ക്ക് ജാഡയാണ് ഹെഡ് വെയിറ്റാണ് എന്നുളള നിരവധി സംഭാഷണങ്ങൾ പ്രചരിക്കുന്നുണ്ട്. എന്നാൽ ഇത്തരത്തിലുള്ള വാർത്തകൾക്ക് ഉഗ്ര മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോ. മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രമായ ഉണ്ടയുടെ ലൊക്കേഷൻ വീഡിയോയാണിത്.

mammootty

എല്ലാ മമ്മൂട്ടി ചിത്രങ്ങളുടേയും ലൊക്കേഷനിൽ ഒരു ദിവസം സഹപ്രവർത്തകർക്ക് താരം സ്വന്തം കൈകൊണ്ട് ബിരിയാണി വിളമ്പി നൽകാറുണ്ട്. വർഷങ്ങളായി തുടർന്ന് വരുന്ന കാഴ്ചയാണിത്. ഇപ്പോൾ ഉണ്ട സിനിമ ലൊക്കേഷനിൽ താരം സഹപ്രവർത്തകർക്ക് ബിരിയാണി വിളമ്പി നൽകുന്ന വീഡിയോയാണ് വൈറലായിരിക്കുന്നത്. വെള്ളയിൽ കറുത്ത പുളളിയുള്ള ഷർട്ട് ധരിച്ച് ലുങ്കി ഉടുത്താണ് താരം വിളമ്പാൻ എത്തിയത്. ആഹാരം വസ്തുക്കൾ കൃത്യമായി പരിശോധിക്കുന്നതും വീഡിയോയിൽ കാണാൻ സാധിക്കുന്നുണ്ട്. മമ്മൂക്കയുടെ ബിരിയാണി വിളമ്പൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാണ്.

ബിജുമേനോൻ ആസിഫ് ആലി, ആശ ശരത് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച അനുരാഗ കരിക്കിൽ വെള്ളം ൺന്ന സൂപ്പർ ഹിറ്റ് ചിത്രത്തിനു ശേഷം ഖാലീദ് റഹ്മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പോലീസ് വേഷത്തിലാണ് മമ്മൂക്ക ചിത്രത്തിലെത്തുന്നത്. ഷൈൻ ടോ ചാക്കോ, ജേക്കബ് ഗ്രിഗറി, സുധി കോപ്പ, ദിലീഷ് പോത്തൻ, അലൻസിയാർ, അർജുൻ അശോകൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്,

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X