twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    മമ്മൂട്ടി ഇന്ത്യന്‍ സിനിമയുടെ മുഖം! തമിഴില്‍ വേറെ ആളില്ലാഞ്ഞിട്ടല്ല പേരന്‍പ് അദ്ദേഹത്തിന് നല്‍കിയത്!

    |

    മലയാളത്തിന്റെ സ്വന്തം താരമായ മമ്മൂട്ടിയുടെ പേരന്‍പിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ലോകമെങ്ങുമുള്ള പ്രേക്ഷകര്‍. പ്രഖ്യാപനം മുതല്‍ വാര്‍ത്തകളിലിടം നേടിയ സിനിമ റിലീസിന് മുന്‍പേ തന്നെ തംരഗമായി മാറിയിരിക്കുകയാണ്. റോട്ടര്‍ഡാം ഫെസ്റ്റിവലുകളുള്‍പ്പടെ നിരവധി മേളകളിലാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. മമ്മൂട്ടിയുടെ അഭിനയമികവിന് മുന്നില്‍ പ്രേക്ഷകലോകം മാത്രമല്ല സിനിമാലോകം തന്നെ ശിരസ്സ് നമിക്കുന്ന കാഴ്ചയാണ് ഇപ്പോഴുള്ളത്. അടുത്തിടെയായിരുന്നു ചിത്രത്തിന്റെ ഓഡിയോ ലോഞ്ച്. താരങ്ങളും അണിയറപ്രവര്‍ത്തകരുമൊക്കെ പങ്കെടുത്ത പരിപാടിയില്‍ എല്ലാവരും മമ്മൂട്ടിയുടെ പ്രകടനത്തെക്കുറിച്ച് വാചാലരാവുകയായിരുന്നു.

    മമ്മൂട്ടിയുടെ അഭിനയമികവിന് കൈയ്യടി പ്രവാഹം, പേരന്‍പിന്‍റെ രണ്ടാമത്തെ ടീസറും പൊളി!പടം പൊളിച്ചടുക്കുംമമ്മൂട്ടിയുടെ അഭിനയമികവിന് കൈയ്യടി പ്രവാഹം, പേരന്‍പിന്‍റെ രണ്ടാമത്തെ ടീസറും പൊളി!പടം പൊളിച്ചടുക്കും

    മമ്മൂട്ടി എന്ന താരത്തിന് മാത്രമേ ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിയുകയുള്ളൂവെന്നായിരുന്നു സംവിധായകന്റെ നിലപാട്. അദ്ദേഹത്തെയല്ലാതെ മറ്റാരെയും വെച്ച് ഈ സിനിമ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം തയ്യാറല്ലായിരുന്നു. അമുദവന്‍ എന്ന ടാസ്‌കി ഡ്രൈവറായി മമ്മൂട്ടിയെത്തിയപ്പോള്‍ സാധനയാണ് മകളായ പാപ്പയായി എത്തിയത്. ആദ്യ ടീസറിന് പിന്നാലെയാണ് ചിത്രത്തിന്റെ രണ്ടാമത്തെ ടീസര്‍ പുറത്തുവന്നത്. സോഷ്യല്‍ മീഡിയയിലൂടെ ടീസര്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. അതിനിടയില്‍ ടീസറിനെ ഏറ്റെടുത്ത് ട്രോളര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.

    വല്ലാത്തൊരവസ്ഥയായിപ്പോയല്ലോ!

    വല്ലാത്തൊരവസ്ഥയായിപ്പോയല്ലോ!

    രണ്ടാമത്തെ ടീസര്‍ പുറത്തുവന്നയുടന്‍ പോസ്റ്റിടാനുള്ള തയ്യാറെടുപ്പിലായിരുന്നു താന്‍. എന്നാല്‍ എന്തെഴുതുമെന്ന ആശയക്കുഴപ്പമാണ് ഇപ്പോള്‍ തന്നെ അലട്ടുന്നത്. എത്ര എഴുതിയിട്ടും മനസ്സിലാവുന്നില്ലല്ലോ, എല്ലാം കുറഞ്ഞുപോയെന്ന തോന്നലേയുള്ളൂവല്ലോ!

    കണ്ണുകള്‍ സംസാരിക്കും

    കണ്ണുകള്‍ സംസാരിക്കും

    വാക്കുകള്‍ ചില സമയത്ത് അപ്രസക്തമായി മാറുമ്പോള്‍ അവിടെ കണ്ണുകള്‍ തന്നെ സംസാരിക്കും. വൈകാരികമായി ആശയവിനിമയം നടത്താന്‍ ഏറ്റവും അനുയോജ്യമായതും അതാണ്. ആ ടെക്‌നിക്ക് തന്നെയല്ലേ ഇക്കയും പ്രയോഗിച്ചതെന്നാണ് ആരാധകരുടെ ചോദ്യം. പല സന്ദര്‍ഭങ്ങളും വാക്കുകളാല്‍ വിവരിക്കാനാവുന്നതല്ല. പക്ഷേ കണ്ണുകള്‍ സംസാരിക്കും. അതാണ് പേരന്‍പ്.

    ഡിസ് ലൈക്ക് ചെയ്യുന്നവരോട്

    ഡിസ് ലൈക്ക് ചെയ്യുന്നവരോട്

    അടുത്തിടെയാണ് ഡിസ് ലൈക്കുകള്‍ വന്‍ചര്‍ച്ചയായി മാറിയത്. മൈ സ്‌റ്റോറിയുടെ ടീസറും ഗാനവും ട്രെയിലറുമൊക്കെ ഡിസ് ലൈക്ക് നേടിയായിരുന്നു വാര്‍ത്തകളില്‍ ഇടം പിടിച്ചത്. എന്നാല്‍ പേരന്‍പിന്റെ ടീസറിനെ ഡിസ് ലൈക്ക് ചെയ്യുന്നവരോട് പുച്ഛം മാത്രം.

    മകളുടെ സന്തോഷം

    മകളുടെ സന്തോഷം

    രണ്ടാമത്തെ ടീസര്‍ ശരിക്കും പ്രേക്ഷകരെ കരയിച്ചിരിക്കുകയാണ്. കൈനോട്ടക്കാരി പറയുന്നതെല്ലാം വെറും വാക്കാണെന്നറിഞ്ഞിട്ടും താല്‍പര്യത്തോടെ അവരേ കേട്ടിരിക്കുകയാണ് അമുദവന്‍. കൂടെയുള്ള മകളുടെ സന്തോഷത്തിനാണ് ആ പിതാവ് പ്രാധാന്യം നല്‍കിയത്. ഈ സിനിമയിലൂടെ റാം പ്രേക്ഷകരെ കരയിപ്പിക്കുമല്ലോയെന്നാണ് ആരാധകരും പറയുന്നത്.

    തമിഴരും അംഗീകരിച്ചു

    തമിഴരും അംഗീകരിച്ചു

    മലയാളത്തില്‍ മാത്രമല്ല ഏത് ഭാഷയിലായാലും തിളങ്ങി നില്‍ക്കാന്‍ തനിക്ക് കഴിയുമെന്ന് മമ്മൂട്ടി ഒന്നുകൂചി വ്യക്തമാക്കിയിരിക്കുകയാണ് ഇപ്പോള്‍. രജനീകാന്തിനെയും കമല്‍ഹസനെയും കടത്തിവെട്ടുന്ന അഭിനയമികവുമായാണ് അദ്ദേഹം എത്തിയതെന്നാണ് തമിഴ് സിനിമാപ്രേമികളുടെ വിലയിരുത്തല്‍. മമ്മുക്കയുടെ ആരാധകര്‍ക്ക് കോരിത്തരിക്കാന്‍ ഇതില്‍ക്കൂടുതല്‍ എന്തെങ്കിലും വേണോ?

    ഇന്ത്യന്‍ സിനിമയുടെ മുഖം തന്നെയാണ്

    ഇന്ത്യന്‍ സിനിമയുടെ മുഖം തന്നെയാണ്

    പ്രത്യേകിച്ച് ഡയലോഗുകളൊന്നുമില്ലാതെ പ്രേക്ഷകരെ കരയിപ്പിക്കാന്‍ നിങ്ങള്‍ക്കും, നിങ്ങളുടെ ഭാവത്തിനും കഴിഞ്ഞിട്ടുണ്ടെങ്കില്‍ മമ്മുക്ക നിങ്ങള്‍ തന്നെയാണ് മാസ്സെന്നാണ് ആരാധകര്‍ പറയുന്നത്. ഇന്ത്യന്‍ സിനിമയുടെ തന്നെ മുഖമായി നിങ്ങളെ വിലയിരുത്താം.

    ടിഷ്യൂവും കൂടി എടുത്തോ

    ടിഷ്യൂവും കൂടി എടുത്തോ

    പേരന്‍പ് കാണാന്‍ പോകുമ്പോള്‍ എന്തായാലും ടിഷ്യൂ പേപ്പര്‍ കരുതണം. സിനിമ മണ്ട് താന്‍ കരയുന്നത് ആരും കാണേണ്ടല്ലൊ, കഠിന ഹൃദയനാണെന്ന് പലരും വിലയിരുത്തിക്കൊള്ളട്ടെ, അതാവുമ്പോള്‍ പ്രശ്‌നമില്ലല്ലോ. മുന്നൊരുക്കങ്ങള്‍ ഇങ്ങനെയാണ്.

    ഫിലിം ഫെസ്റ്റിവലിലെ വാക്ക്

    ഫിലിം ഫെസ്റ്റിവലിലെ വാക്ക്

    പേരന്‍പ് എന്ന സിനിമ റോട്ടര്‍ഡാം ചലച്ചിത്ര മേളയുള്‍പ്പടെ നിരവധി വേദികളില്‍ പ്രദര്‍ശിപ്പിച്ചിരുന്നു. റിലീസിന് മുന്‍പ് തന്നെ മികച്ച നിരൂപക ശ്രദ്ധ ചിത്രത്തിന് ലഭിച്ചിരുന്നു. പ്രദര്‍ശനം കണ്ടവര്‍ പറയുന്ന ഓരോ കാര്യവും ശരിയാണെന്ന് ടീസര്‍ വ്യക്തമാക്കിയിരിക്കുകയാണ്.

     അത്ഭുതങ്ങളില്‍ വിശ്വസിച്ച് തുടങ്ങുന്നത്

    അത്ഭുതങ്ങളില്‍ വിശ്വസിച്ച് തുടങ്ങുന്നത്

    ജീവിതത്തില്‍ പ്രതീക്ഷകള്‍ പോലും നഷ്ടപ്പെടുന്ന സമയത്താണ് മനുഷ്യന്‍ അത്ഭുതങ്ങളില്‍ വിശ്വസിച്ച് തുടങ്ങുന്നത്. അമുദവന്റെ കാര്യത്തിലും അത് തന്നെയാണ് സംഭവിച്ചിട്ടുള്ളത്. പുതിയ ടീസറും ഇക്കാര്യം ശരി വെക്കുകയാണ്.

    മമ്മൂട്ടിയുടെ ഭാവം

    മമ്മൂട്ടിയുടെ ഭാവം

    കൈനോട്ടക്കാരി പറയുന്ന കാര്യങ്ങളൊന്നും നടക്കില്ലെന്ന് കൃത്യമായി മനസ്സിലാക്കിയിട്ടും അത് കേട്ട് സന്തോഷിക്കുകയാണ് അമുദവന്‍. ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആ മുഖത്തുണ്ടാകുന്ന നിസ്സഹായതയും സങ്കടവും സന്തോഷവും ആരെയും വേദനിപ്പിക്കും.

    വേറെ താരങ്ങളില്ലാഞ്ഞിട്ടാണോ?

    വേറെ താരങ്ങളില്ലാഞ്ഞിട്ടാണോ?

    മമ്മൂട്ടിയെത്തന്നെ നായകനാക്കി സിനിമയെടുക്കണമെന്ന ഉഗ്രശപഥത്തിലായിരുന്നു റാം. തനിക്ക് ഇപ്പോള്‍ സമയമില്ലെന്നും മറ്റ് താരങ്ങളെ വെച്ച് സിനിമ പൂര്‍ത്തീകരിക്കുയെന്ന് മെഗാസ്റ്റാര്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ഡേറ്റ് ലഭിക്കുന്നത് വരെ കാത്തിരിക്കാന്‍ തയ്യാറാണെന്നായിരുന്നു സംവിധായകന്‍ പറഞ്ഞത്. തമിഴില്‍ വേറെ നായകരില്ലാഞ്ഞിട്ടല്ല മമ്മൂട്ടിയെ തിരഞ്ഞെടുത്തത്. അതിന്റെ ഉത്തരമാണ് ഇത്.

    ഇതാണ് അഭിനയം

    ഇതാണ് അഭിനയം

    വാക്കുകള്‍ക്കപ്പുറത്ത് ഭാവങ്ങള്‍ കൊണ്ട് അഭിനയിക്കണം, ഇങ്ങനെയാണ് അഭിനയിക്കേണ്ടതെന്ന് പച്ചാളം ഭാസി വരെ ശരിവെക്കുന്നു. മെഗാസ്റ്റാര്‍ ആരാധകര്‍ നേരത്തെ തന്നെ ശരിവെച്ച കാര്യമാണല്ലോ ഇത്.

    മമ്മൂട്ടിയുടെ തിരിച്ചുവരവ്

    മമ്മൂട്ടിയുടെ തിരിച്ചുവരവ്

    നാളുകള്‍ക്ക് ശേഷം പഴയ പ്രതാപത്തിലേക്ക് തിരിച്ചെത്തിരിക്കുകയാണ് മമ്മൂട്ടി. ഉയര്‍ത്തെണീല്‍പ്പില്‍ ദേശീയ അവാര്‍ഡും അദ്ദേഹത്തിനൊപ്പം പോരുമെന്നാണ് വിലയിരുത്തലുകള്‍.

    ഇന്ത്യന്‍ സിനിമയില്‍ അടയാളപ്പെടുത്താം

    ഇന്ത്യന്‍ സിനിമയില്‍ അടയാളപ്പെടുത്താം

    മമ്മൂട്ടിയുടെ കരിയറിലെ മാത്രമല്ല ഇന്ത്യന്‍ സിനിമയിലെ തന്നെ സുപ്രധാന ചിത്രങ്ങളിലൊന്നായി പേരന്‍പ് മാറും. ഇക്കാര്യത്തില്‍ ഇനി സംശയിക്കേണ്ട. ആദ്യ ടീസര്‍ മാത്രമല്ല രണ്ടാമത്തെ ടീസറും ഇത് ശരിവെക്കുകയാണ്.

    കരയിപ്പിക്കാന്‍ ഇത് തന്നെ ധാരാളം

    കരയിപ്പിക്കാന്‍ ഇത് തന്നെ ധാരാളം

    മനസ്സിനെ വിങ്ങലിലേക്ക് കൊണ്ടുപോകുന്ന പശ്ചാത്തല സംഗീതമോ ദു:ഖ ഗാനത്തിന്റെ അലയൊലികളോ ഒന്നും ആവശ്യമില്ലാതെ തന്നെ പ്രേക്ഷകരെ കരയിച്ചിരിക്കുകയാണ് അമുദവന്‍. കണ്ണുകളിലെ ആ ഭാവവും പാപ്പയുടെ മുഖത്തുള്ള ആ സന്തോഷവും അത് മതി പ്രേക്ഷകരെ കരയിപ്പിക്കാന്‍.

    ഇവരുടെ സ്‌നേഹബന്ധം

    ഇവരുടെ സ്‌നേഹബന്ധം

    പേരന്‍പ് എന്ന ചിത്രം പ്രേക്ഷകരെ വിസ്മയിപ്പിക്കുമെന്ന കാര്യത്തില്‍ ഇനി മറ്റൊരു വിശദീകരണത്തിന്റെ ആവശ്യമില്ല. മകളെ ജീവനുതുല്യം സ്‌നേഹിക്കുന്ന പിതാവും, ശാരീരിക വൈകല്യത്തെ മനസ്സുകൊണ്ട് തോല്‍പ്പിക്കുന്ന മകളുമായിരിക്കും.

    അച്ഛനും മകളും കരയിപ്പിക്കും

    അച്ഛനും മകളും കരയിപ്പിക്കും

    അമുദവന്‍ മാത്രമല്ല മകളായ പാപ്പയും പ്രേക്ഷകരെ കരയിപ്പിക്കും. ടീസര്‍ തന്നെ അത് വ്യക്തമാക്കിക്കഴിഞ്ഞു. അപ്പോള്‍ സിനിമ കണ്ടിറങ്ങുമ്പോള്‍ മനസ്സിലൊരു വിങ്ങലായി ഇവരും കൂടെപ്പോരും.

    ഗ്രേറ്റ് ഫാദറും പേരന്‍പും

    ഗ്രേറ്റ് ഫാദറും പേരന്‍പും

    മകളെ ഉപദ്രവിച്ചവനോട് പ്രതികാരം ചെയ്യുന്ന പിതാവിനെയായിരുന്നു ഗ്രേറ്റ് ഫാദറില്‍ കണ്ടത്. എന്നാല്‍ മകളുടെ ഇഷ്ടത്തെ നെഞ്ചോട് ചേര്‍ത്ത് അവളെ ജീവനു തുല്യം സ്‌നേഹിക്കുന്ന അച്ഛനെയാണ് പേരന്‍പില്‍ കാണുന്നത്.

    മോഹന്‍ലാല്‍ ചൈനയില്‍

    മോഹന്‍ലാല്‍ ചൈനയില്‍

    മമ്മൂട്ടിയുടെ പേരന്‍പ് ടീസര്‍ തംരഗമാവുമ്പോള്‍ ട്രോളര്‍മാര്‍ മോഹന്‍ലാലിനെയും വെറുതെ വിട്ടിട്ടില്ല. ഇക്ക തമിഴകത്താണെങ്കില്‍ ഏട്ടന്‍ ചൈനക്കാരെയും ജപ്പാന്‍കാരെയുമാണ് വിസ്മയിപ്പിക്കാന്‍ പോകുന്നതെന്നാണ് ഇവരുടെ കണ്ടെത്തല്‍.

    ഡേവിഡിനെ കടത്തിവെട്ടും

    ഡേവിഡിനെ കടത്തിവെട്ടും

    ദി ഗ്രേറ്റ് ഫാദറിലെ ഡേവിഡിനെയും സാറയേയും ഓര്‍മ്മിപ്പിക്കുന്നുണ്ടെങ്കിലും പാപ്പയെ സന്തോഷിപ്പിക്കുന്ന കാര്യത്തില്‍ ഡേവിഡിനെ കടത്തിവെട്ടും അമുദന്‍ എന്നാണ് വിലയിരുത്തല്‍.

    സാധനയുടെ അഭിനയമികവ്

    സാധനയുടെ അഭിനയമികവ്

    മമ്മൂട്ടി മാത്രമല്ല പാപ്പയെന്ന മകളായി വേഷമിട്ട സാധനയും അത്യുഗ്രന്‍ പ്രകടനമാണ് പുറത്തെടുത്തിട്ടുള്ളത്. സ്‌പെഷല്‍ സ്‌കൂളുകള്‍ സന്ദര്‍ശിച്ചും ഡോക്ടര്‍മാരോട് സംസാരിച്ചുമൊക്കെയാണ് സാധന പാപ്പയെ തന്നിലേക്ക് ആവാഹിച്ചത്. ഭാവം മാത്രമല്ല ശരീരചലനങ്ങളിലൂടെയും സാധന അമ്പരപ്പിക്കുകയാണ്.

    English summary
    Pernapu troll viral in social media
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X