മമ്മൂട്ടിയും മോഹന്‍ലാലും നിവിനും കിടുക്കി! പുതുവര്‍ഷത്തില്‍ പുറത്തുവിട്ട സര്‍പ്രൈസുകള്‍? കാണൂ!

Recommended Video

2019 ലെ സിനിമാസർപ്രൈസുകൾ തകർത്തു | 2019 Upcomng Movies | filmibeat Malayalam

2018 കാലയവനികയ്ക്കുള്ളില്‍ മറഞ്ഞിരിക്കുകയാണ്. നേട്ടങ്ങളും നഷ്ടങ്ങളുമൊക്കെയായി ഒരു വര്‍ഷം കൂടി വിട പറഞ്ഞിരിക്കുകയാണ്. ശുഭപ്രതീക്ഷയും പ്രത്യാശയുമൊക്കെയായി മറ്റൊരു വര്‍ഷം കൂടി സമാഗതമായിരിക്കുകയാണ്. 2019 നെ സിനിമാലോകവും വരവേറ്റിരിക്കുകയാണ്.ആശംസകള്‍ക്ക് പുറമെ അമ്പരപ്പിക്കുന്ന സര്‍പ്രൈസുകളുമായെത്തിയിരിക്കുകയാണ് താരങ്ങളും അണിയറപ്രവര്‍ത്തകരും. അപ്രതീക്ഷിതമായെത്തിയ പ്രളയത്തില്‍ വിറുങ്ങലിച്ച് നിന്നിരുന്നുവെങ്കിലും മലയാള സിനിമയെ സംബന്ധിച്ച് വളരെ നല്ലൊരു വര്‍ഷമായിരുന്നു കടന്നുപോയത്. വൈവിധ്യമാര്‍ന്ന ഒട്ടനവധി സിനിമകളാണ് പ്രേക്ഷകര്‍ക്ക് മുന്നിലേക്കെത്തിയത്.

പ്രഖ്യാപനം മുതലേ തന്നെ വാര്‍ത്താപ്രാധാന്യം നേടിയ നിരവധി സിനിമകളാണ് അണിയറയില്‍ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. പ്രണവ് മോഹന്‍ലാലും നിവിന്‍ പോളിയുമാണ് 2019 ലെ ബോക്‌സോഫീസ് താരപോരാട്ടത്തിന് തുടക്കമിട്ടത്. പ്രണവ് നായകനായെത്തുന്ന രണ്ടാമത്തെ സിനിമയായ ഇരുപത്തിയൊന്നാം നൂറ്റാണ്ടും നിവിന്‍ പോളിയുടെ മിഖായേലും ജനുവരി 25ന് തിയേറ്ററുകളിലേക്കെത്തുമെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. സിനിമാലോകവും ആരാധകരും ഒരുപോലെ കാത്തിരുന്ന നിരവധി സര്‍പ്രൈസുകളാണ് പുതുവര്‍ഷത്തില്‍ പുറത്തുവിട്ടിട്ടുള്ളത്. അതേക്കുറിച്ച് കൂടുതലറിയാന്‍ തുടര്‍ന്നുവായിക്കൂ.

മോഹന്‍ലാല്‍ സൂര്യ ചിത്രത്തിന്റെ ടൈറ്റില്‍

മോഹന്‍ലാല്‍ സൂര്യ ചിത്രത്തിന്റെ ടൈറ്റില്‍

4 വര്‍ഷത്തെ ഇടവേള അവസാനിപ്പിച്ച് മോഹന്‍ലാല്‍ വീണ്ടും തമിഴകത്തേക്ക് എത്തുകയാണ്. വിജയ് ചിത്രമായ ജില്ലയായിരുന്നു നേരത്തെ പുറത്തുവന്നത്. ഇപ്പോഴിതാ സൂര്യയ്‌ക്കൊപ്പമാണ് താരത്തിന്റെ വരവ്. കെവി ആനന്ദ് സംവിധാനം ചെയ്യുന്ന സിനിമയ്ക്കായി ഇരുവരും ഒരുമിച്ചെത്തുമെന്ന് കേട്ടപ്പോള്‍ മുതലേ തന്നെ പ്രേക്ഷക പ്രതീക്ഷ വാനോളമായിരുന്നു. സിനിമയുടെ പേര് തിരഞ്ഞെടുക്കാനുള്ള അവസരം ആരാധകര്‍ക്ക് നല്‍കിയിരുന്നു സംവിധായകന്‍. ഉയിര്‍ക, കാപ്പാന്‍, മീട്പാന്‍ തുടങ്ങിയ പേരുകളായിരുന്നു അദ്ദേഹം നല്‍കിയത്. ഇതിന് പിന്നാലെയായാണ് കാപ്പാന്‍ എന്ന പേര് സ്ഥിരീകരിച്ചതായും സംവിധായകന്‍ അറിയിച്ചത്.

നിന്റെ രക്ഷകന്‍ മറ്റൊരാളുടെ ഘാതകന്‍

നിന്റെ രക്ഷകന്‍ മറ്റൊരാളുടെ ഘാതകന്‍

ഈ ടാഗ് ലൈനോട് കൂടിയാണ് സിനിമയെത്തുന്നത്. രാഷ്ട്രീയക്കാരനായി മോഹന്‍ലാല്‍ പ്രത്യക്ഷപ്പെടുന്ന ചിത്രത്തില്‍ കമാന്‍ഡോയായാണ് സൂര്യയെത്തുന്നത്. മോഹന്‍ലാല്‍ പ്രധാനമന്ത്രിയായാണ് എത്തുന്നതെന്നുള്ള റിപ്പോര്‍ട്ടുകളായിരുന്നു ഒടുവില്‍ പുറത്തുവന്നത്. പ്രധാനമന്ത്രി ചന്ദ്രകാന്ത് വര്‍മ്മ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്ന് പിന്നീട് വ്യക്തമായത്. സയേഷയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ലൈക്ക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിക്കുന്നത്. മലയാളത്തിലും തെലുങ്കിലുമായി സിനിമ എത്തുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു.

മമ്മൂട്ടി പങ്കുവെച്ച സര്‍പ്രൈസ്

മമ്മൂട്ടി പങ്കുവെച്ച സര്‍പ്രൈസ്

കൈനിറയെ സിനിമകളുമായി മുന്നേറുകയാണ് മമ്മൂട്ടി. ഒന്നിനൊന്ന് വ്യത്യസ്തമായിരിക്കണം തന്റെ സിനിമകളെന്ന കാര്യത്തില്‍ അദ്ദേഹത്തിന് നിര്‍ബന്ധമുണ്ട്. പുതുവര്‍ഷം പിറന്ന അതേ മുഹൂര്‍ത്തത്തിലാണ് മമ്മൂട്ടി പതിനെട്ടാം പടിയുടെ പോസ്റ്റര്‍ പുറത്തുവിട്ടത്. ഈ സിനിമയില്‍ അതിഥി വേഷത്തിലാണ് താരമെത്തുന്നത്. ഇതിനോടകം തന്നെ സിനിമയുടെ പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായി മാറിയിട്ടുണ്ട്.

 ജോണ്‍ എബ്രഹാം പാലയ്ക്കല്‍

ജോണ്‍ എബ്രഹാം പാലയ്ക്കല്‍

ജോണ്‍ എബ്രഹാം പാലയ്ക്കല്‍ എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയാണിത്. ഓഗസ്റ്റ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്. സ്റ്റൈലിഷ് ലുക്കിലുള്ള മമ്മൂട്ടിയുടെ ചിത്രമായിരുന്നു നേരത്തെ പുറത്തുവിട്ടത്. മമ്മൂക്ക ബികംസ് ദി മാസ്റ്റര്‍ മൈന്‍ഡ് ക്യാപ്ഷനോട് കൂടിയാണ് ആദ്യ പോസ്റ്റര്‍ പുറത്തുവിട്ടത്.

 പ്രണവും വിട്ടുകൊടുത്തില്ല

പ്രണവും വിട്ടുകൊടുത്തില്ല

അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന രണ്ടാമത്തെ സിനിമയായ ഇരുപത്തൊന്നാം നൂറ്റാണ്ടാണ് പ്രണവിന്റെതായി പുറത്തിറങ്ങുന്ന അടുത്ത സിനിമ. ചിത്രീകരണവും ഡബ്ബിംഗും പൂര്‍ത്തിയാക്കിയ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിച്ച് വരികയാണ്. സിനിമയുടെ ഡബ്ബിംഗ് പൂര്‍ത്തിയാക്കി പ്രണവ് ചെന്നൈയിലെ വീട്ടിലേക്ക് പോയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നത്. ഇരുപത്തിയൊന്നാം നൂറ്റാണ്ടിന്റെ പുതിയ പോസ്റ്ററും പുതുവര്‍ഷത്തില്‍ പങ്കുവെച്ചിട്ടുണ്ട്.

ദുല്‍ഖറിന്റെ പോസ്റ്റര്‍

ദുല്‍ഖറിന്റെ പോസ്റ്റര്‍

ദുല്‍ഖര്‍ സല്‍മാന്‍ നായകനായെത്തുന്ന റൊമാന്റിക് ചിത്രമായ കണ്ണു കണ്ണും കൊള്ളൈയടിത്താലിന്റെ പോസ്റ്ററുമായാണ് ദുല്‍ഖര്‍ സല്‍മാനെത്തിയത്. ചെറിയൊരു ഇടവേളയ്ക്ക് ശേഷം വീണ്ടും തമിഴില്‍ സജീവമാവുകയാണ് ഈ താരം. ഡി സിങ്ങ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ റിതു വര്‍മ്മയാണ് നായികയായി എത്തുന്നത്.

ടോവിനോയുടെ സമ്മാനം

ടോവിനോയുടെ സമ്മാനം

യുവതാരനിരയില്‍ ഏറെ ശ്രദ്ധേയനായ താരമായ ടൊവിനോ തോമസ് പുതിയ സിനിമയായ ജോയുടെ പോസ്റ്ററുമായാണ് പുതുവര്‍ഷത്തില്‍ ആരാധകര്‍ക്ക് മുന്നിലേക്കെത്തിയത്. ആല്‍ബി സംവിധാനം ചെയ്യുന്ന സിനിമയുടെ പോസ്റ്റര്‍ ഇതിനോടകം തന്നെ തംരഗമായി മാറിയിട്ടുണ്ട്. ഹാപ്പി ന്യൂ റെവല്യൂഷന്‍ എന്ന കുറിപ്പോടെയാണ് സിനിമയെക്കുറിച്ച് അനൗണ്‍സ് ചെയ്തത്. മനു അശോക് സംവിധാനം ചെയ്യുന്ന സിനിമയായ ഉയരെയിലാണ് താരമിപ്പോള്‍ അഭിനയിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X