പതിനെട്ട് കീമോക്കിടയിലും സിനിമ, കരുത്താകേണ്ടവർ കൈവിട്ടു, മംമ്തയ്ക്ക് സംഭവിച്ചത് ജുവലിനും; അന്ന് അനുഭവിച്ചത്!

മലയാള സിനിമയിൽ ചുവടുറപ്പിച്ചശേഷം കാൻസർ എന്ന മഹാമാരിയെ അതിജീവിച്ച രണ്ട് നായിക നടിമാരാണ് മംമ്ത മോഹൻദാസും ജുവൽ മേരിയും. അവർ അവരുടെ അതിജീവന കഥകൾ പ്രേക്ഷകരുമായി പങ്കിട്ടിട്ടുള്ളതുമാണ്. ഇരുവരുടേയും ജീവിതങ്ങൾ തമ്മിൽ ഒരു സാമ്യതയുണ്ട്. രണ്ടുപേരുടെയും വിവാഹബന്ധം വേർപെടുന്നത് കാൻസർ എന്ന മഹാമാരിയുടെ കടന്ന് വരവിന്റെ കാലയളവിലാണ്.

പതിനെട്ട് കീമോയും ഒരു സർജറിയും നടക്കുന്ന സമയത്ത് പോലും സിനിമയിൽ അഭിനയിച്ചയാളാണ് മംമ്ത മോഹൻദാസ്. ടു കൺട്രീസിന്റെ ഷൂട്ടിങ് കാനഡയിൽ നടക്കുന്ന സമയത്തും അവർ അവിടെ നിന്ന് അമേരിക്കയിൽ പോയി കീമോ എടുത്ത് തിരികെ വരാറുണ്ടായിരുന്നു. എന്നാൽ ജുവൽ മേരി ചികിത്സ ആരംഭിച്ചശേഷം സിനിമാ രം​ഗത്ത് നിന്നും പൂർണ്ണമായും മാറി നിന്നു.

Mamta Mohandas Jewel Mary

തെൈറോയ്ഡ് കാൻസർ മൂലം ശബ്ദം പൂർണ്ണമായും നിലച്ചതും മുഖത്തുണ്ടായ രൂപ മാറ്റവുമാണ് കാരണം. മംമ്ത സിനിമയിലൂടെയും പിന്നണി ​ഗാനാലാപനത്തിലൂടെയുമാണ് പ്രശസ്തിയിൽ എത്തിയത്. മംമ്ത അഭിനയിച്ച ഹിറ്റ് ചിത്രങ്ങളുടെ ഒരു നിര തന്നെയുണ്ട്. പാടിയ പാട്ടുകളും ​ഹിറ്റുകളാണ്. എന്നാൽ ജുവൽ മേരി സിനിമ നടി എന്നതിനേക്കാൾ അവതാരക എന്ന നിലയിലാണ് പ്രശസ്തയായത്.

കുറച്ച് സിനിമകളിൽ മാത്രമെ ജുവൽ മേരിക്ക് അഭിനയിക്കാൻ സാധിച്ചുള്ളു. ഡിഫോർ ഡാൻസിൽ അവതാരകയായിട്ടായിരുന്നു ജുവലിന്റെ കടന്ന് വരവ്. മത്സരാർത്ഥികൾക്കും കാണികൾക്കും ഒരു പോസിറ്റീവ് എനർജി നൽകുന്നതായിരുന്നു അവരുടെ അവതരണ ശൈലി. പിന്നീട് പത്തേമാരിയിൽ മമ്മൂട്ടിയുടെ നായികയായി സലീം അഹമ്മദ് ജുവലിനെ കാസ്റ്റ് ചെയ്തു.

ബിഎസ്ഇ നഴ്സിങ് പൂർത്തിയാക്കിയ ജുവൽ വിദേശ ജോലിക്കായുള്ള കാത്തിരിപ്പിലായിരുന്നു. അവിടെ നിന്നാണ് സിനിമയിലേക്കും മിനിസ്ക്രീനിലേക്കും എത്തിയത്. അവതാരകയായി തിളങ്ങി നിൽക്കുന്നതിന് ഇടയിലാണ് ടെലിവിഷൻ ഷോകളുടെ പ്രൊഡ്യൂസറായ ജെൻസൺ സക്കറിയയുമായി ജുവൽ പ്രണയത്തിലായത്. ആ പ്രണയം വിവാഹത്തിൽ കലാശിച്ചു.

ആദ്യ കാലങ്ങളിൽ വലിയ രീതിയിലുള്ള സ്നേഹവും കരുതലും പരസ്പര വിശ്വാസവുമൊക്കെ വാരികോരി ചൊരിഞ്ഞു. ജീവിതം മുന്നോട്ട് പോകവെ പതുക്കെ അസ്വാരസ്യങ്ങൾ ഇരുവർക്കും ഇടയിലുണ്ടായി. അവസാനം ബന്ധം വേർപ്പെടുത്താൽ കോടതി കയറി. വലിയ നിയമപോരാട്ടത്തിൽ വിവാഹമോചനം നേടി. വിവാഹമോചനത്തിന് വർഷങ്ങൾ എടുത്തു. ആ സമയത്തുണ്ടായ സ്ട്രെസ് ആയിരിക്കാം രോ​ഗത്തിന് കാരണമായതെന്ന് അവർ പറയുന്നു.

Mamta Mohandas Jewel Mary

അടുത്തിടെയാണ് കാൻസറിനെ അതിജീവിച്ച കഥ ജുവൽ വെളിപ്പെടുത്തിയത്. ഇപ്പോഴിതാ മംമ്ത മോഹൻ​​ദാസിന്റെയും ജുവലിന്റെയും ആത്മധൈര്യത്തെ പ്രശംസിച്ച് എത്തിയിരിക്കുകയാണ് ആലപ്പി അഷ്റഫ്. കുറവുകൾ മാത്രം നോക്കി കണ്ടാൽ ഒരാളെയും സ്നേഹിക്കാൻ കഴിയില്ലെന്ന് അഷ്റഫ് പറയുന്നു. എന്ത് വിലകൊടുത്തും കുടുംബമെന്ന പവിത്രമായ കാഴ്ചപ്പാട് സംരക്ഷിക്കണമെന്നാണ് എല്ലാവരും പഠിപ്പിക്കുന്നത്.

അതിനായി മാനസീകാരോ​ഗ്യം വ്യക്തിത്വം എന്നിവയെല്ലാം കോംപ്രമൈസ് ചെയ്യേണ്ടി വരും. എന്നാൽ ആരോ​ഗ്യപരമായ കുടുംബജീവിതം എങ്ങനെ ഉണ്ടാക്കണമെന്നോ നിലനിർത്തണമെന്നോ ആരും പഠിപ്പിക്കാറില്ല. കുടുംബജീവിതത്തെ കുറിച്ച് ജുവൽ പറയുള്ള അഭിപ്രായങ്ങളോട് വിയോജിപ്പുള്ളവർ ഉണ്ടാകാം. കാരണം കുടുംബമെന്ന സാമൂഹ്യ സങ്കൽപ്പം എഴുതി പഠിപ്പിക്കുന്നതോ പറഞ്ഞ് പഠിപ്പിക്കുന്നതോ അല്ല. അത് കണ്ട് വളരുന്നതും കേട്ട് വളരുന്നതുമാണ്.

മംമ്ത മോഹൻ​​ദാസ് തന്റെ അനുഭവങ്ങൾ സമൂഹ​ത്തോട് പങ്കുവെച്ചത് പോലെയാണ് ജുവലും തന്റെ അതിജീവനത്തിന്റെ കഥ തുറന്ന് പറഞ്ഞത്. സഹതാപമല്ല അവർക്ക് ആവശ്യം. കരിയർ മെച്ചപ്പെടുത്താനും അവരെ പഴയതുപോലെ ചേർത്ത് നിർത്തി അരങ്ങിലും അണിയറയിലും അവരുടെ കഴിവുകൾ പ്രയോജനപ്പെടുത്താൻ നമ്മൾ ശ്രമിക്കണം. കുറവുകൾ മാത്രം നോക്കി കണ്ടാൽ ഒരാളെയും സ്നേഹിക്കാൻ കഴിയില്ലെന്നും അഷ്റഫ് പറഞ്ഞു.

More from Filmibeat

Read more about: mamta mohandas jewel mary
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X