ഇനി ധൈര്യത്തോടെ വീട്ടിലേക്ക് വിളിക്കാം! ആ സന്തോഷം പങ്കുവെച്ച് മംമ്ത മോഹന്‍ദാസ്! വീഡിയോ വൈറല്‍!
മലയാളികളുടെ പ്രിയപ്പെട്ട അഭിനേത്രികളിലൊരാളാണ് മംമ്ത മോഹന്‍ദാസ്. ഹരിഹരന്‍ ചിത്രമായ മയൂഖത്തിലൂടെയാണ് താരം അരങ്ങേറിയത്. ഒന്നിന് പിന്നാലെയായി മികച്ച അവസരങ്ങളായിരുന്നു താരത്തിന് ലഭിച്ചത്. മുന്‍നിര സംവിധായകര്‍ക്കും താരങ്ങള്‍ക്കുമൊപ്പവുമെല്ലാമുള്ള അവസരവും ഈ താരത്തിന് ലഭിച്ചിരുന്നു. വ്യക്തി ജീവിതത്തില്‍ വലിയ പ്രതിസന്ധി നേരിടുമ്പോഴും താരം സിനിമയില്‍ സജീവമായിരുന്നു. അസുഖത്തിന് മുന്നില്‍ പതറാതെ സധൈര്യം നേരിടുകയായിരുന്നു താരം. സോഷ്യല്‍ മീഡിയയില്‍ സജീവമായ മംമ്തമയുടെ ചിത്രങ്ങളും പോസ്റ്റുകളുമൊക്കെ ക്ഷണനേരം കൊണ്ടാണ് തരംഗമായി മാറാറുള്ളത്. കൊച്ചിയിലെ വീടിന്റെ ഗൃഹപ്രവേശനം നടത്തിയതിന്റെ സന്തോഷം പങ്കുവെച്ചെത്തിയിരിക്കുകയാണ് താരം ഇപ്പോള്‍.

ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെ്ത വീഡിയോ ഇതിനകം തന്നെ തംരഗമായി മാറിക്കഴിഞ്ഞിട്ടുണ്ട്. ഗൃഹപ്രവേശന ചടങ്ങിനിടയിലെ വീഡിയോയാണ് താരം പങ്കുവെച്ചത്. മരടിലെ ഫ്‌ളാറ്റുകള്‍ പൊളിക്കാനുള്ള തീരുമാനം നല്ലതല്ലെന്നും ഏത്തരമൊരു വിഷമ സാഹചര്യത്തെ താനും അഭിമുഖീകരിച്ചിരുന്നതായും താരം പറയുന്നു. തന്റെ പ്രോപ്പര്‍ട്ടിയും സമാനമായ അവസ്ഥ നേരിട്ടിരുന്നു. നിരവധി പേര്‍ക്ക് ഫ്‌ളാറ്റുകള്‍ നഷ്ടമായപ്പോള്‍ അത് തന്നെയായിരിക്കു തന്നെ കാത്തിരിക്കുന്നതെന്നതായിരുന്നു ആശങ്ക.
ഒടുവില്‍ ഇതെനിക്ക് നേടിത്തന്ന ശക്തികളോടും ലോകത്തോടും താന്‍ കടപ്പെട്ടിരിക്കുന്നു. സിനിമയിലെ തുടക്കകാലത്ത് 2008 ല്‍ കൊച്ചിയില്‍ ആദ്യമായി സ്വന്തമാക്കിയ അപ്പാര്‍ട്ട്‌മെന്റാണിത്. 11 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് അതിന്റെ ഗൃഹപ്രവേശനം നടത്തുന്നത്. ഇത് സാധ്യമാക്കാന്‍ സഹായിച്ച എല്ലാവര്‍ക്കും നന്ദി അറിയിക്കുന്നു. ഇനി ധൈര്യ്‌ത്തോടെ സുഹൃത്തുക്കളെ വീട്ടിലേക്ക് ക്ഷണിക്കാമെന്നും താരം കുറിച്ചിട്ടുണ്ട്. വീഡിയോ കാണാം.


Click it and Unblock the Notifications











