ദിലീപും മമ്ത മോഹന്‍ദാസും ചരിത്രം വീണ്ടും ആവര്‍ത്തിക്കുന്നു! തന്റെ കഥാപാത്രത്തെ പരിചയപ്പെടുത്തി മംമ്ത
മലയാളത്തില്‍ ഹിറ്റ് സിനിമകള്‍ സമ്മാനിച്ച കൂട്ടുകെട്ടാണ് ദിലീപും മംമ്ത മോഹന്‍ദാസും. പാസഞ്ചര്‍, മൈ ബോസ്, 2 കണ്‍ട്രീസ് തുടങ്ങി കൂട്ടുകെട്ടിലെത്തിയ സിനിമകളെല്ലാം സൂപ്പര്‍ ഹിറ്റായിരുന്നു. വീണ്ടും ഇതേ കൂട്ടുകെട്ടില്‍ മറ്റൊരു സിനിമ കൂടി വരികയാണ്. കോടതിസമക്ഷം ബാലന്‍ വക്കീല്‍ എ്ന്ന ചിത്രത്തിലൂടെയാണ് മംമ്തയും ദിലീപും വീണ്ടുമൊന്നിക്കുന്നത്.
പ്രഖ്യാപനം മുതല്‍ വലിയ സ്വീകാര്യത ലഭിച്ച സിനിമയായിരുന്നു കോടതിസമക്ഷം ബാലന്‍ വക്കീല്‍. ബി ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അനുരാധ സുദര്‍ശന്‍ എന്ന കഥാപാത്രത്തെയാണ് മംമ്ത അവതരിപ്പിക്കുന്നത്. സോഷ്യല്‍ മീഡിയ വഴി ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിട്ട നടി തന്നെയാണ് ഇക്കാര്യം തുറന്ന് പറഞ്ഞത്. ഈ വേഷത്തിനെ കുറിച്ച് കൂടുതല്‍ പ്രത്യേകതകള്‍ ഒന്നുമില്ലെങ്കിലും ഈ പേരിനൊരു പ്രത്യേകതയുണ്ട്.

നേരത്തെ ദിലീപും മംമ്തയും ഒന്നിച്ചഭിനയിച്ച പാസഞ്ചര്‍ എന്ന ചിത്രത്തിലും മംമ്തയുടെ കഥാപാത്രത്തിന്റെ പേര് അനുരാധ എന്നായിരുന്നു. ആ ചിത്രത്തിലും ദിലീപ് വക്കീല്‍ വേഷത്തിലായിരുന്നു അഭിനയിച്ചിരുന്നത്. ഇരു സിനിമകളും കഥാപാത്രങ്ങളും തമ്മില്‍ ചെറിയൊരു സാമ്യമുണ്ടെങ്കിലും അതുമായി ഇതിന് യാതൊരു ബന്ധവുമില്ലെന്നാണ് സൂചന.
ചിത്രത്തില്‍ നിന്നും പുറത്ത് വന്ന ടീസറും ട്രെയിലറും ഹിറ്റായിരുന്നു. വ്യത്യസ്ത കഥാപാത്രങ്ങള്‍ കൊണ്ട് അതിശയിപ്പിച്ച ദിലീപ് വീണ്ടും അത്തരമൊരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. പാസഞ്ചറിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന സിനിമയാണെന്നുള്ള പ്രത്യേകതയും കോടതിസമക്ഷം ബാലന്‍ വക്കീലിനുണ്ട്. എന്നാല്‍ സംസാര വൈകല്യമുള്ള വക്കീല്‍ വേഷത്തിലാണ് ദിലീപ് സിനിമയില്‍ അഭിനയിക്കുന്നതെന്നാണ് ശ്രദ്ധേയം.


Click it and Unblock the Notifications











