'അസുഖം മറയ്ക്കാൻ പാന്റിട്ട് വരാമായിരുന്നു... അത് ചെയ്തില്ല, നിങ്ങളോട് ബഹുമാനം തോന്നുന്നു'; മംമ്തയോട് ആരാധകർ!

മയൂഖം സിനിമയുടെ റിലീസിന് ശേഷമാണ് മംമ്ത മോഹൻദാസ് എന്ന പേര് പ്രേക്ഷക മനസിലേക്ക് ആഴ്ന്നിറങ്ങിയത്. പിന്നീട് അങ്ങോട്ട് കാമ്പുള്ളതും ചിരിപ്പിക്കുന്നതുമായ നിരവധി മലയാള സിനിമകൾ മംമ്ത ചെയ്തു. അഭിനയം മാത്രമല്ല പാട്ടിലും നൃത്തത്തിലും മോഡലിങിലുമെല്ലാം ഒരേ സമയം തിളങ്ങി നിന്നു.

മംമ്ത മോഹൻദാസ് എന്നാൽ വെല്ലിവിളികളെ സധൈര്യം നേരിട്ട പോരാളിയുടെ മുഖം കൂടിയാണ് പ്രേക്ഷകർക്ക് ഓർമ വരിക. തുടരെ തുടരെ വെല്ലുവിളികൾ അസുഖത്തിന്റെ പേരിലും തന്റെ ജീവിത സാഹചര്യങ്ങളുടെ പേരിലും മംമ്തയെ പിടികൂടിയിട്ടും താരം പതറിയില്ല.

Mamta Mohandas, Mamta Mohandas news, Mamta Mohandas films, Mamta Mohandas family, Mamta Mohandas photos, Mamta Mohandas, മംമ്ത മോഹൻദാസ്, മംമ്ത മോഹൻദാസ് വാർത്തകൾ, മംമ്ത മോഹൻദാസ് ചിത്രങ്ങൾ, മംമ്ത മോഹൻദാസ് കുടുംബം, മംമ്ത മോഹൻദാസ് ചിത്രങ്ങൾ, മംമ്ത മോഹൻദാസ്

തന്റെ ഇരുപതുകളിൽ കാൻസർ രോഗത്തെ ഒരു പുഞ്ചിരിയോടെ നേരിട്ട മംമ്ത ഈ രോഗാവസ്ഥ നേരിട്ട അനേകം പേരുടെ ആത്മവിശ്വാസം ഉയർത്തിയ വ്യക്തിയുമാണ്. ചികിത്സയിൽ കഴിയുമ്പോൾ തന്നെ മംമ്ത സിനിമാ ഷൂട്ടിങ്ങിലും വ്യാപൃതയായിരുന്നു. അതെല്ലാം വളരെ ചുരുക്കം ആളുകൾക്ക് മാത്രം സാധിക്കുന്ന ചില കാര്യങ്ങളാണ്.

കാൻസറിനെ അതിജീവിച്ച് എത്തിയ മംമ്തയെ ഇപ്പോൾ‌ മറ്റൊരു രോ​ഗം പിടികൂടിയിരിക്കുകയാണ്. തന്റെ തൊലിപ്പുറത്ത് സംഭവിച്ച ഒരു വലിയ മാറ്റം എന്തെന്ന് പറഞ്ഞുകൊണ്ടുള്ള മംമ്തയുടെ കുറിപ്പ് കുറച്ച് ദിവസം മുമ്പ് വൈറലായിരുന്നു.

വിറ്റിലിഗോ അഥവാ വെള്ളപ്പാണ്ട് എന്ന ത്വക്ക് രോഗത്തെ അതിജീവിക്കാനുള്ള ശ്രമത്തിലാണ് മംമ്ത. അതിനാൽ തന്റെ തൊലിപ്പുറത്തെ യഥാർത്ഥ അവസ്ഥ യാതൊരു മറയും കൂടാതെ നടി തന്റെ ആരാധകരുമായി പങ്കുവെക്കുകയായിരുന്നു. 'പ്രിയപ്പെട്ട സൂര്യൻ.... മുമ്പെങ്ങുമില്ലാത്ത വിധം ഞാൻ ഇപ്പോൾ നിന്നെ സ്വീകരിക്കുന്നു... എനിക്ക് നിറം നഷ്‌ടപ്പെടുന്നുവെന്ന് കണ്ടെത്തിയിരിക്കുന്നു.'

'മൂടൽ മഞ്ഞിലൂടെ നിന്റെ ആദ്യ കിരണങ്ങൾ മിന്നിമറയുന്നത് കാണാൻ നിന്നേക്കാൾ നേരത്തെ എല്ലാ ദിവസവും ഞാൻ എഴുന്നേൽക്കും. നിനക്കുള്ളതെല്ലാം തരൂ.. നിന്റെ അനു​ഗ്രഹത്താൽ ഇന്ന് മുതൽ എന്നും ഞാൻ കടപ്പെട്ടവളായിരിക്കും' എന്നാണ് ​രോ​ഗ വിവരം പങ്കുവെച്ചുകൊണ്ടുള്ള പോസ്റ്റിൽ മംമ്ത കുറിച്ചത്.

ശരീരത്തിന്റെ രോ​ഗപ്രതിരോധ സംവിധാനത്തെ ബാധിക്കുന്ന അവസ്ഥയാണ് ഓട്ടോ ഇമ്യൂണൽ ഡിസോർഡർ. ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനം തെറ്റായി പ്രവർത്തിച്ച് രോഗാണുക്കൾക്ക് പകരം ശരീരത്തിന്റെ സ്വന്തം കോശങ്ങളെ തന്നെ നശിപ്പിക്കുന്ന അവസ്ഥയാണിത്.

മെലാനിന്‍റെ കുറവുമൂലം ഇവ ബാധിക്കാം. അതിനാലാണ് പതിവായി ഇനി സൂര്യപ്രകാശം ഏല്‍ക്കുമെന്ന് മംമ്ത കുറിപ്പില്‍ പങ്കുവെച്ചത്.

Mamta Mohandas, Mamta Mohandas news, Mamta Mohandas films, Mamta Mohandas family, Mamta Mohandas photos, Mamta Mohandas, മംമ്ത മോഹൻദാസ്, മംമ്ത മോഹൻദാസ് വാർത്തകൾ, മംമ്ത മോഹൻദാസ് ചിത്രങ്ങൾ, മംമ്ത മോഹൻദാസ് കുടുംബം, മംമ്ത മോഹൻദാസ് ചിത്രങ്ങൾ, മംമ്ത മോഹൻദാസ്

താരത്തിന്റെ കുറിപ്പ് പ്രത്യക്ഷപ്പെട്ടപ്പോൾ നിരവധി പേർ മംമ്തയ്ക്ക് ആത്മവിശ്വാസം പകർന്നും താരത്തിന് സപ്പോർട്ട് പ്രഖ്യാപിച്ചും എത്തിയിരുന്നു. തന്റെ രോ​ഗാവസ്ഥ മേക്കപ്പ് കൊണ്ടോ വസ്ത്രങ്ങൾ കൊണ്ടോ മറയ്ക്കാതെ അസുഖത്തെ വെളിപ്പെടുത്തി തന്നെയാണ് മംമ്ത ഇപ്പോഴും ജീവിക്കുന്നത്.

കാലിൽ വെള്ളപ്പാണ്ട് വന്നിട്ടും അത് മേക്കപ്പിട്ടോ പാന്റ് ധരിച്ചോ മറക്കാതെ ​ഷോർട്ട് ഉടുപ്പ് ധരിച്ച് വന്ന് ഫോട്ടോയ്ക്ക് പോസ് ചെയ്തിരിക്കുകയാണ് ഇപ്പോൾ മംമ്ത.

ഷെഫ് പിള്ള തന്റെ റെസ്റ്റോറന്റ് സന്ദർശിച്ച മംമ്തയുടെ ചിത്രം പങ്കുവെച്ചപ്പോൾ അത് വൈറലാണ്. 'അസുഖം മറയ്ക്കാൻ പാന്റിട്ട് വരാമായിരുന്നു... അത് ചെയ്തില്ല, നിങ്ങളോട് ബഹുമാനം തോന്നുന്നു' എന്നാണ് പാണ്ട് വന്ന കാലുകൾ മറയ്ക്കാതെ ഫോട്ടോയ്ക്ക് പോസ് ചെയ്ത മംമ്തയെ അഭിനന്ദിച്ച് ഒരു ആരാധകൻ കുറിച്ചത്. എത്രയും സുഖം പ്രാപിച്ച് തിരിച്ച് വരട്ടേയെന്നും നിരവധി പേർ മംമ്തയെ ആശംസിച്ചു.

വിദേശത്ത് താമസമാക്കിയ മംമ്ത മലയാള സിനിമയിൽ അഭിനയിക്കുന്ന വേളയിൽ നാട്ടിലെത്താറുണ്ട്. ലോക്ക്ഡൗൺ നാളുകളിൽ നാട്ടിൽ അച്ഛനമ്മമാരുടെ ഒപ്പമായിരുന്നു മംമ്ത താമസിച്ചത്. ആസിഫ് അലി നായകനാവുന്ന മഹേഷും മാരുതിയും എന്ന സിനിമയിൽ മംമ്ത നായികയാണ്. സേതു രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ഇത്.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X