എനിക്ക് ബെസ്റ്റ് ഫ്രണ്ടിനെ മതിയായിരുന്നു; വിവാഹ ജീവിതത്തിൽ സംഭവിച്ചത്; ഞാനത് മനസിലാക്കിയില്ല; മംമ്ത പറയുന്നു
വർഷങ്ങളായി സിനിമാ രംഗത്ത് തുടരുന്ന മംമ്ത മോഹൻദാസിന് ഇന്ന് കരിയറിൽ തന്റേതായ സ്ഥാനമുണ്ട്. ഇടയ്ക്കിടെ ഇടവേള വന്നെങ്കിലും മികച്ച സിനിമകളുമായി വീണ്ടും പ്രേക്ഷകർക്ക് മുമ്പിലെത്താൻ മംമ്തയ്ക്ക് സാധിച്ചു. കരിയറിൽ ഒന്നിലേറെ പ്രതിസന്ധി ഘട്ടങ്ങൾ മംമ്ത അഭിമുഖീകരിച്ചിട്ടുണ്ട്. അഭിമുഖങ്ങളിൽ തന്റെ ജീവിതത്തിലെ പല ഘട്ടങ്ങളെക്കുറിച്ചും മംമ്ത സംസാരിച്ചിട്ടുമുണ്ട്. തന്റെ വിവാഹ മോചനത്തെക്കുറിച്ച് സംസാരിക്കുകയാണ് മംമ്തയിപ്പോൾ. 2011 ലാണ് മംമ്ത വിവാഹിതയായത്.
പ്രജിത് പദ്മനാഭൻ എന്നായിരുന്നു ഭർത്താവിന്റെ പേര്. ഒരു വർഷത്തിനുള്ളിൽ ഇവർ വേർപിരിഞ്ഞു. ഇതേക്കുറിച്ചാണ് ഒരു തമിഴ് മീഡിയയുമായുള്ള അഭിമുഖത്തിൽ മീന സംസാരിച്ചത്. ആക്ടറായിരിക്കുമ്പോൾ വിവാഹ ബന്ധവും വേർപിരിയലും കോംപ്ലിക്കേറ്റഡാകുമെന്ന് മംമ്ത പറയുന്നു. എല്ലാം പബ്ലിക് ഐയിലാണ്. ഒത്തൊരുമ പരിശോധിക്കേണ്ടതുണ്ട്. ഏത് തരത്തിലുള്ള ബന്ധമാണ് വേണ്ടതെന്നതിൽ എനിക്ക് ധാരണയുണ്ട്.

ചൂടുള്ള ശരീരം നിങ്ങൾക്കൊപ്പമുണ്ടാകാൻ മാത്രം ഒരു റിലേഷൻഷിപ്പ് ആവശ്യമില്ല. പങ്കാളിക്കൊപ്പമുള്ള ജീവിതത്തിന് ക്വാളിറ്റി വേണം. കരിയറിൽ ഒരു പദവി ലഭിക്കാൻ ഒരുപാട് ഇൻവെസ്റ്റ് ചെയ്യുന്നുണ്ട്. ഒരുപാട് പ്രോസസുകളുണ്ട്. ഇതേ പ്രോസസ് ജീവിതത്തിലെ എല്ലാ കാര്യത്തിലും വേണം. പക്ഷെ ഒരുപാട് പേർ ആ സമയം ബന്ധങ്ങളിൽ നൽകുന്നില്ല. ഇത്തരം കാര്യങ്ങളിൽ ആക്ടേർസ് കൂടുതൽ ശ്രദ്ധ നൽകണം. കാരണം ഒരു സാമൂഹിക ഉത്തരവാദിത്വം കൂടിയുണ്ട്.
24ാം വയസിലാണ് ഞാൻ വിവാഹിതയായത്. ഇതേ വർഷമാണ് ക്യാൻസർ സ്ഥിരീകരിച്ചത്. അസുഖം മാറി പെട്ടെന്ന് വിവാഹം ചെയ്തു. അതൊരു രക്ഷപ്പെടലായിരുന്നു. വിവാഹം എന്താണെന്ന് പോലും അറിയില്ല. വളരെ ചെറുപ്പമാണ്. എനിക്കൊരു ബെസ്റ്റ് ഫ്രണ്ടിനെ മതിയായിരുന്നു. ഭാര്യയും ഭർത്താവും ആകുമ്പോൾ ഉണ്ടാകുന്ന എക്സ്പെക്ടേഷനൊന്നും അന്ന് അറിയില്ല. അത്രയൊന്നും ആലോചിച്ചില്ല.

ആറ് മാസത്തിനുള്ളിൽ ആ വിവാഹ ബന്ധത്തിൽ നിന്ന് പുറത്ത് വന്നു. ഒരു വർഷത്തിനുള്ളിൽ ഡിവോഴ്സ് നേടി. ആ സമയത്ത് കാൻസർ അതിജീവിച്ചയാൾ എന്ന നിലയിൽ ആളുകൾ എന്നെ മാതൃകയാക്കുന്നുണ്ട്. അതിന് ശേഷമാണ് വിവാഹമോചനം നടക്കുന്നത്. മംമ്ത ചെയ്യുന്നതെല്ലാം ശരിയാണെന്ന് കരുതുന്ന നിഷ്കളങ്കരുണ്ടാവും. വിവാഹവും വേർപിരിയലും തന്നെ കണ്ട് ആളുകൾ മാതൃകയാക്കരുതെന്നുണ്ടായിരുന്നു.
വിവാഹമോചനം നേടിയെന്ന് അറിയിച്ചപ്പോൾ ജനങ്ങളോട് ക്ഷമ പറഞ്ഞെന്നും മംമ്ത മോഹൻദാസ് വ്യക്തമാക്കി. ഏത് തരത്തിലുള്ള പങ്കാളിയാണ് എനിക്ക് വേണ്ടതെന്നതിൽ ഞാൻ ശ്രദ്ധാലുവാണെന്നും മംമ്ത മോഹൻദാസ് വ്യക്തമാക്കി. രണ്ട് പേർ തമ്മിലുള്ള ബന്ധം അവരുടെ സ്വകാര്യ കാര്യമാണ്. ബന്ധം ഒരുമിപ്പിക്കേണ്ടത് ബന്ധുക്കളുടെയോ മാതാപിതാക്കളുടെയോ ജോലിയല്ല.
വിവാഹം കഴിഞ്ഞ സമയത്ത് എനിക്ക് എന്നെത്തന്നെ അറിയില്ല. അതായിരുന്നു പ്രശ്നം. മറ്റൊരാളുടെ പ്രശ്നമല്ല. രണ്ട് മൂന്ന് വർഷം നീണ്ട കരിയറും ഒരു ഫിലിം ഫെയർ അവാർഡും അന്ന് ലഭിച്ചിട്ടുണ്ട്. അതെന്നെ ഇൻഡിപെൻഡന്റാക്കുന്നില്ല. സ്വയം മനസിലാക്കിയ വ്യക്തിയല്ല അന്ന് ഞാൻ. ഇന്ന് താൻ അങ്ങനെയല്ലെന്നും മംമ്ത വ്യക്തമാക്കി.


Click it and Unblock the Notifications











