ആസിഫിന് എന്നോട് ക്രഷ് ഉണ്ടായിരുന്നെന്ന് പിന്നീടാണ് അറിയുന്നത്; അന്ന് പ്രതികരിച്ചതിങ്ങനെ; മംമ്ത

നടിമാർക്ക് വേണ്ടിയും കഥാപാത്രങ്ങളുണ്ടാക്കണമെന്ന് മംമ്ത മോഹൻദാസ്. ഹീറോയ്ക്ക് കിട്ടുന്ന പ്രാധാന്യം പലപ്പോഴും ഹീറോയിൻസിന് ലഭിക്കുന്നില്ലെന്നും നടി ചൂണ്ടിക്കാട്ടി. റെഡ് എഫ്എമ്മുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി. ആസിഫലിക്കൊപ്പമെത്തുന്ന മഹേഷും മാരുതിയും എന്ന സിനിമയെക്കുറിച്ചും മംമ്ത സംസാരിച്ചു.

'തുടക്കകാലത്ത് മഞ്ജു ചേച്ചിക്ക് പ്രധാനപ്പെട്ട റോളുകൾ ലഭിച്ചിട്ടുണ്ടെന്ന് പറയാം. എന്റെ കരിയറിൽ അങ്ങനെ ആദ്യം കിട്ടിയത് കഥ തുടരുന്നുവിലെ വിദ്യാലക്ഷ്മിയായിരുന്നു. അരികെയിലെ അനുരാധയും. ഈ കഥാപാത്രങ്ങൾ ഒരിക്കലും ഞാൻ മറക്കില്ല. കാരണം ആദ്യമായി പെർഫോമൻസിൽ ചിന്തിച്ച് തുടങ്ങിയത് ഈ കഥാപാത്രത്തിൽ നിന്നാണ്'

'നമുക്ക് സ്പേസ് തരണം. ഞാൻ എന്റെ റിയാക്ഷൻ തീർക്കുന്നതിന് പൃഥിരാജിന്റെ ഷോട്ചിലേക്ക് കട്ട് ചെയ്താൽ എവിടെയാണ് നമ്മളുടെ മൊമന്റ്. അത്തരം നിമിഷങ്ങൾ നടിമാർക്ക് ലഭിക്കുന്നില്ല'

Mamta Mohandas, Asif Ali

'ഞാനത് കണ്ടിട്ടുണ്ട്. എന്റെ രണ്ട് മൂന്ന് റിയാക്ഷനുകൾ കട്ട് ചെയ്തു. ഹീറോയിൻസിനെയും ഉണ്ടാക്കേണ്ടതുണ്ട്. ഹീറോസിനെ നിർമ്മിക്കുന്നതാണ്. അവർക്ക് ഡയലോ​ഗ് കൊടുക്കുന്നു, ലോ ആങ്കിൾ ഷോട്ട് കൊടുക്കുന്നു. അതേ പോലെ ഹീറോയിൻസിനെയും ക്രിയേറ്റ് ചെയ്യാം;

'ആസിഫും ഞാനും അയൽക്കാരാണ്. അതിനാൽ അപരിചിതത്വം ഇല്ല. പക്ഷെ സ്ക്രീനിൽ വീണ്ടും ഒരുമിച്ചെത്തുമ്പോൾ ഒരുപാട് മാറ്റങ്ങൾ ആസിഫിന് വന്നിട്ടുണ്ട്. കഥ തുടരുന്നു എന്റെ സിനിമയായിരുന്നു. അതിനകത്ത് ആസിഫ് വന്ന് മനഹോരമായ ​ഗാനരം​ഗം ചെയ്തു. അന്ന് ആസിഫിന് ഒരുപാട് കാര്യങ്ങൾ തോന്നിയേക്കാം. ഞാനപ്പോഴേക്കും കുറച്ച് സിനിമകൾ ചെയ്തിട്ടുണ്ട്. ആസിഫിന് നല്ല ടെൻഷനുണ്ടായിരുന്നു'

'പാട്ട് സീൻ എല്ലാവർക്കും ബുദ്ധിമുട്ടായിരുന്നു. അഭിനയം ഓക്കെ. ബൃന്ദ മാസ്റ്റർ ഒരു സ്വീറ്റ് ഹാർട്ടാണ്. കലാ മാസ്റ്ററായിരുന്നെങ്കിൽ ടോർച്ചർ അനുഭവിച്ചേനെയെന്ന് ഞാനന്ന് ആസിഫിനോട് പറഞ്ഞു'

Mamta Mohandas

'ബൃന്ദ മാസ്റ്റർ യൂസ് യുവർ ഐസ് എന്ന് പറയുന്നുണ്ടായിരുന്നു. ആസിഫിന് ഉള്ളിൽ ഫീലിം​ഗ്സുണ്ടെന്ന് അറിയാം. പക്ഷെ കണ്ണിലോട്ട് വരുന്നില്ല. അടുത്ത് നിന്നുള്ള ഷോട്ടുണ്ടായിരുന്നു. അന്ന് ആൾ വളരെ നെർവസായിരുന്നു'

'ആ സിനിമ റിലീസായി പാട്ട് ഹിറ്റായ ശേഷമാണ് എന്നോട് ക്രഷുണ്ടായിരുന്നെന്ന് ആസിഫ് ഏതൊയൊരു അഭിമുഖത്തിൽ പറഞ്ഞത്. ഈയടുത്താണ് ആരോ അതെനിക്ക് ഷെയർ ചെയ്തത്. സോ ക്യൂട്ട് എന്നായിരുന്നു എന്റെ പ്രതികരണം'

'അത് ഓർമ്മിക്കാനുള്ള നല്ല നിമിഷമായിരുന്നു. ആസിഫ് ഇക്കഴിഞ്ഞ വർഷങ്ങളിൽ മെച്വൂർ ആവുന്നത് ഞാൻ കണ്ടു. അവന്റെ കുറച്ച് സിനിമകൾ കണ്ടു. ആക്ടറെന്ന നിലയിൽ ഇവോൾവ് ചെയ്തത് തിരിച്ചറിഞ്ഞു'

'മഹേഷും മാരുതിയും ആദ്യം ചെയ്യാനിരുന്നത് കല്യാണി പ്രിയദർശനായിരുന്നു. കൊവിഡിന്റെ ബ്രേക്ക് വന്ന ശേഷമാണ് ഞാൻ സിനിമയിലേക്ക് വരുന്നത്. മംമ്ത ചെയ്താൽ മാത്രം നിൽക്കുന്ന ക്യാരക്ടർ ഒന്നുമല്ല. പക്ഷെ മെെ ബോസും ടു കൺട്രീസും എനിക്ക് വേണ്ടിയുണ്ടാക്കിയ കഥാപാത്രങ്ങളാണ്. ടു കൺട്രീസിന്റെയും മൈ ബോസിന്റെയും സെക്കന്റ് പാർട്ട് വന്നാൽ ഉറപ്പായും ചെയ്യും. ചർച്ച നടക്കുന്നുണ്ട്'

മൈ ബോസിൽ ഞങ്ങളുടെ കോബിനേഷന്റെ വിജയം ടു കൺട്രീസിലുമെത്തി. ഈ രണ്ട് സിനിമകളുടെ വിജയവും അടുത്ത സിനിമയിലേക്കും എത്തണം. ഒരു വീക്ക് സ്ക്രിപ്റ്റ് വെച്ച് അത് ചെയ്യാൻ പറ്റില്ല. ഞാൻ ദിലീപേട്ടനോട് പറയും നമ്മുടെ അടുത്ത കോംബിനേഷൻ ഒരു തരത്തിലും റിസ്കെടുക്കാൻ പറ്റില്ല, ഹാട്രിക് അടിക്കണമെന്ന്. അത് പോലുള്ള സ്ക്രിപ്റ്റുകൾ നോക്കുന്നുണ്ട്. രണ്ട് സ്ക്രിപ്റ്റ് ചർച്ചയിലുണ്ടെന്നും മംമ്ത പറഞ്ഞു.

More from Filmibeat

Read more about: mamta mohandas asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X