സിനിമാ രംഗത്ത് നിന്നും ഒരാളുമായി ഡേറ്റ്, അയാളുടെ കള്ളത്തരം പറഞ്ഞ് തന്നത് സഹോദരൻ: മംമ്ത മോഹൻദാസ്
തന്റെ അഭിപ്രായങ്ങൾ തുറന്ന് പറയുന്ന നടിയാണ് മംമ്ത മോഹൻദാസ്. വ്യക്തി ജീവിതത്തിൽ വന്ന പ്രശ്നങ്ങളെല്ലാം സധെെര്യം നേരിട്ട മംമ്ത നിരവധി പേർക്ക് പ്രചോദനമാണ്. തന്റെ വ്യക്തി ജീവിതത്തിൽ വളരെയധികം സ്വകാര്യത കാത്ത് സൂക്ഷിക്കുന്ന നടിയാണ് മംമ്ത മോഹൻദാസ്. ഇപ്പോഴിതാ ആദ്യമായി തന്റെ ഡേറ്റിംഗ് അനുഭവങ്ങൾ പങ്കുവെക്കുകയാണ് മംമ്ത. സിനിമാ രംഗത്ത് നിന്നും ഒരാളുമായി താൻ അടുത്തിരുന്നെന്ന് മംമ്ത മോഹൻദാസ് പറയുന്നു.
സിനിമാ രംഗത്ത് നിന്നും ഒരാളെ മാത്രമേ ഞാൻ ഡേറ്റ് ചെയ്തിട്ടുള്ളൂ. എന്നോട് ഡേറ്റിന് വരുമോ എന്ന് ചോദിച്ച സമയത്ത് അയാളുടെ എൻഗേജ്മെന്റ് കഴിഞ്ഞിട്ടേയുള്ളൂ. ഒരു മാസം കഴിഞ്ഞ് അയാളുടെ സഹോദരനിൽ നിന്നാണ് ഞാനിത് അറിഞ്ഞത്. അവൻ ഒരാളുമായി പ്രണയത്തിലാണ്, സത്യം പറഞ്ഞാൽ എൻഗേജ്മെന്റ് നടന്നു എന്നും പറഞ്ഞു. എന്റെ ഹൃദയം തകർന്നു. കാരണം ഞാൻ അമ്മയോട് ഇക്കാര്യം പറഞ്ഞിരുന്നു. ഒരാൾ എന്നെ ഡേറ്റിന് വിളിച്ചിട്ടുണ്ട്, ഞാൻ പോയിക്കോട്ടെ എന്ന് ചോദിച്ചു. അമ്മ സമ്മതം പറഞ്ഞതായിരുന്നെന്നും മംമ്ത മോഹൻദാസ് പറഞ്ഞു.



Click it and Unblock the Notifications











