'ദിലീപേട്ടൻ ഒരോ റിഹേഴ്സൽ സമയത്തും പുതിയ ‌സാധനങ്ങൾ കൈയ്യിൽ നിന്നും ഇടും, ടൈമിങ് അസാധ്യമാണ്'; മംമ്ത മോഹൻദാസ്

അഭിനേത്രിയായും ഗായികയായും സിനിമയിൽ പ്രേക്ഷകരെ ഞെട്ടിച്ച് ഒരുപാട് ആരാധകരെ സ്വന്തമാക്കിയ ഒരു താരമാണ് നടി മംമ്ത മോഹൻദാസ്. ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന സിനിമയിൽ നായികയായി അഭിനയിച്ചുകൊണ്ട് സിനിമയിലേക്ക് എത്തിയ മംമ്ത സിനിമയിൽ ചെയ്ത ഫലിപ്പിക്കാത്ത കഥാപാത്രങ്ങൾ ഇല്ലെന്ന് തന്നെ പറയേണ്ടി വരും.

മലയാളികളുടെ പ്രിയ നടിയാണ് ഇന്ന് മംമ്ത മോഹൻദാസ്. ഏത് റോൾ കിട്ടിയാലും ഭംഗിയായി ചെയ്യുകയും ചെയ്യും.

ഇപ്പോഴുള്ള നടിമാരിൽ കോമഡി കൈകാര്യം ചെയ്യുന്നതിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരാളുകൂടിയാണ് മംമ്ത. യുവനടിമാരിൽ പലർക്കും കോമഡി ചെയ്യാൻ പറ്റാത്തിടത്താണ് മംമ്ത കൈയടികൾ വാരിക്കൂട്ടുന്നത്.

ടു കണ്ട്രീസ്, മൈ ബോസ് എന്നീ സിനിമകളിലെ കോമഡി നായിക റോളുകൾ മാത്രം മതി മംമ്തയെ മറ്റ് നടിമാരിൽ നിന്ന് ഏറെ വ്യത്യസ്തയാക്കി മാറ്റാൻ. മലയാളത്തിൽ മാത്രമല്ല തമിഴിലും തെലുങ്കിലും കന്നടയിലും മംമ്ത അഭിനയിച്ചിട്ടുണ്ട്.

സൂപ്പർതാരങ്ങളുടെ വരെ നായികയായി

മോഹൻലാൽ, മമ്മൂട്ടി തുടങ്ങിയ സൂപ്പർ താരങ്ങളുടെ തൊട്ട് ഇന്നത്തെ തലമുറയിലെ താരങ്ങളുടെ നായികയായി വരെ മംമ്ത അഭിനയിച്ചിട്ടുണ്ട്. പാസഞ്ചർ, കഥ തുടരുന്നു എന്നീ സിനിമകളാണ് മംമ്തയുടെ കരിയറിൽ വലിയ മാറ്റങ്ങൾ കൊണ്ടുവന്നത്.

ബാബ കല്യാണി, ബിഗ് ബി, അൻവർ, കാർബൺ, ഫോറൻസിക്, ഭ്രമം, മ്യാവു, ജന ഗണ മന തുടങ്ങിയ സൂപ്പർഹിറ്റ് സിനിമകളിൽ മംമ്ത അഭിനയിച്ചിട്ടുണ്ട്.

എല്ലാ കാര്യങ്ങളിലും കൃത്യമായ സ്റ്റേറ്റ്മെന്റുകൾ പറയാനും മുഖം നോക്കാതെ സംസാരിക്കാനും മംമ്ത ശ്രദ്ധിക്കാറുണ്ട്. മംമ്ത ദിലീപിനൊപ്പം നായികയായി അഭിനയിച്ചപ്പോഴാണ് ഏറ്റവും കൂടുതൽ‌ ശ്രദ്ധിക്കപ്പെട്ടിട്ടുള്ളത്.

മംമ്ത-ദിലീപ് ജോഡി

ഇരുവരും തമ്മിലുള്ള കെമിസ്ട്രി കാണാൻ മലയാളിക്ക് എന്നും ഇഷ്ടമാണ്. ഇപ്പോൾ മംമ്ത ദിലീപിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്. ജിഞ്ചർ‌ മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിലാണ് മംമ്ത മനസ് തുറന്നത്.

'എങ്ങനെ നോക്കിയാലും ഫാൻ‌സ് ഏറ്റവും കൂടുതൽ എടുത്ത് പറയുന്ന രണ്ട് സിനിമകളാണ് മൈ ബോസും ടു കൺട്രീസും. ആ സിനിമയുണ്ടാക്കിയ ഓളം അത് വളരെ വലുതാണ്.'

'ചില ചാനലുകൾ എന്നെ വിളിച്ച് സംസാരിക്കുമ്പോൾ പറയുന്നത് ഇങ്ങനെയാണ്... വേറെ ഏത് പടം കൊണ്ടിട്ടാലും ഏറ്റവും കൂടുതൽ ടിആർപി കിട്ടുന്നത് മൈ ബോസും ടു കൺട്രീസും ഇടുമ്പോൾ മാത്രമാണെന്ന് പറയും.'

ടൈമിങ് അസാധ്യമാണ്

'നിങ്ങൾക്ക് ലൈഫ് ലോങ് കോളടിച്ചുവല്ലേയെന്ന് ഞാൻ ചോദിക്കും. ​ദിലീപേട്ടന്റെ ടൈമിങ് അസാധ്യമാണ്. അദ്ദേഹത്തോടൊപ്പമുള്ള എല്ലാ റിഹേഴ്സലുകളും വ്യത്യസ്തമാണ്.'

'റിഹേഴ്സൽ ചെയ്ത് വരുമ്പോൾ സംവിധായകൻ ജിത്തു എഴുതിയ സ്ക്രിപ്റ്റിൽ നിന്നും ഒരുപാട് മുന്നോട്ട് പോയിട്ടുണ്ടാകും ഫൈനൽ ചെയ്യുമ്പോഴേക്ക്. ഒരോ റിഹേഴ്സൽ സമയത്തും ഞങ്ങൾ പുതിയ സാധനം കണ്ടുപിടിക്കും.'

'ദിലീപേട്ടൻ ഒരോ റിഹേഴ്സൽ സമയത്തും പുതിയ ‌സാധനങ്ങൾ കൈയ്യിൽ നിന്നും ഇടുമ്പോൾ പതിനാല് റിഹേഴ്സൽ കഴിയുമ്പോൾ നമ്മൾ ഒരുപാട് ട്രാവൽ ചെയ്ത് കഴിഞ്ഞിരിക്കും' മംമ്ത മോഹൻദാസ് പറഞ്ഞു.

Recommended Video

എല്ലാവരോടും കട്ടകമ്പനിയടിച്ച് Dileep Nadirshahയുടെ മരുമകളുടെ കല്യാണത്തിന് എത്തിയപ്പോൾ | *Celebrity
പുതിയ ‌സാധനങ്ങൾ കൈയ്യിൽ നിന്നും ഇടും

ദിലീപും മംമ്ത മോഹൻദാസും ആദ്യമായി ഒരുമിച്ച് അഭിനയിച്ചത് പാസഞ്ചർ എന്ന സിനിമയിലായിരുന്നു. ഇരുവരും ഭാര്യാഭർത്താക്കന്മാരായിട്ടാണ് ചിത്രത്തിൽ അഭിനയിച്ചത്.

ശേഷം മൈ ബോസാണ് ഇരുവരും ഒരുമിച്ച സിനിമ. മ്യാവൂ, ജന​ഗണമന എന്നിവയാണ് ഏറ്റവും അവസാനം റിലീസ് ചെയ്ത മംമ്ത മോഹൻദാസ് ചിത്രങ്ങൾ. മഹേഷും മാരുതിയും തുടങ്ങി നിരവധി സിനിമകൾ ഇനി മംമ്തയുടേതായി റിലീസിനെത്താനുണ്ട്.

Read more about: mamta mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X