For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  കൂടെ അഭിനയിച്ച താരത്തോട് പ്രണയം തോന്നിയിട്ടുണ്ട്; തുറന്ന് പറഞ്ഞ് മംമ്ത

  |

  മലയാളികളുടെ ഏറെ പ്രിയങ്കരിയായ നടിയാണ് മംമ്ത മോഹൻദാസ്. നടി എന്ന നിലയിലും ഗായിക എന്ന നിലയിലും നിറയെ ആരാധകരാണ് താരത്തിന് ഉള്ളത്. 2005 ൽ ഹരിഹരൻ സംവിധാനം ചെയ്ത മയൂഖം എന്ന മലയാളചിത്രത്തിലൂടെയാണ് മമ്ത മോഹൻ‌ദാസ് സിനിമാരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്.

  ഈ ചിത്രം ഒരു വിജയമായിരുന്നില്ലായെങ്കിലും ഇതിലെ ഇന്ദിര എന്ന കഥാപാത്രമായുള്ള മമതയുടെ അഭിനയം ശ്രദ്ധേയമായിരുന്നു. പിന്നീട് മമ്മൂട്ടി നായകനായി അഭിനയിച്ച ബസ്സ് കണ്ടക്ടർ എന്ന ചിത്രത്തിലും സുരേഷ് ഗോപി നായകനായ അത്ഭുതം, ലങ്ക എന്നീ ചിത്രങ്ങളിലും, ജയറാം നായകനായ മധുചന്ദ്രലേഖ എന്ന ചിത്രത്തിലും അഭിനയിച്ചു.

  തുടർന്ന് കൈ നിറയെ അവസരങ്ങളാണ് താരത്തിന് മലയാളത്തിൽ നിന്നും മറ്റ് ഭാഷകളിൽ നിന്നും ലഭിച്ചത്. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും താരം തന്റേതായ വ്യക്തിമുദ്ര പതിപ്പിക്കുകയുണ്ടായി. 2006 ൽ തെലുങ്കിലെ മികച്ച പിന്നണി ഗായികക്കുള്ള ഫിലിം ഫെയർ അവാർഡ് നേടിയ മംമ്ത , 2010 ൽ ഏറ്റവും മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ഫിലിം അവാർഡും നേടി.

  ഡിജോ ജോസ് ആന്റണി സംവിധാനം ചെയ്ത ജന ഗണ മന ആണ് താരത്തിന്റേതായി ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. പൃഥ്വിരാജ് സുകുമാരനും സുരാജ് വെഞ്ഞാറമൂടും കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ ഒരു അദ്ധ്യാപികയുടെ വേഷത്തിലാണ് മംമ്ത എത്തിയത്. ചിത്രത്തിന്റെ കഥ തന്നെ മംമ്തയുടെ കഥാപാത്രത്തെ കേന്ദ്രികരിച്ചാണ് മുന്നോട്ട് പോവുന്നത്. ചിത്രം വൻ വിജയമായതോടെ മംമ്ത നൽകുന്ന അഭിമുഖങ്ങളും ശ്രദ്ധേയമാവുകയാണ്.

  Also Read:നിങ്ങളുടെ സൈസ് എന്തുതന്നെ ആയാലും ആളുകൾ എപ്പോഴും അതിനെ കുറിച്ച് അഭിപ്രായമിടും: സോനാക്ഷി സിൻഹ

  അടുത്തിടെ ഒരു യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖമാണ് ഇപ്പോൾ വൈറൽ ആവുന്നത്. അഭിമുഖത്തിൽ താരം താൻ മുൻപ് വെളിപ്പെടുത്തിയിട്ടില്ലാത്ത പല കാര്യങ്ങളെക്കുറിച്ചും സംസാരിക്കുന്നുണ്ട്.

  താരം അഭിനയിച്ചിട്ടുള്ള ഏതെങ്കിലും ഒരു ചിത്രത്തിൽ അഭിനയിക്കണ്ടായിരുന്നുവെന്ന് പിന്നീട് തോന്നിയിട്ടുണ്ടോ എന്ന് അവതാരകൻ മംമ്തയോട് ചോദിച്ചു.

  അങ്ങനെ തോന്നിയിട്ടില്ല എന്ന് ആദ്യം പറഞ്ഞ മംമ്ത പിന്നീട് ഒരു സിനിമയിൽ അങ്ങനെ തോന്നിയിട്ടുണ്ടെന്ന് തുറന്നുപറഞ്ഞു. എന്നാൽ ഏതാണാ ചിത്രം എന്ന് വെളിപ്പെടുത്താൻ താരം തയ്യാറായില്ല.

  കൂടെ അഭിനയിച്ചിട്ടുള്ള നടന്മാരിൽ ആരോടെങ്കിലും പ്രണയം തോന്നിയിട്ടുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് തീർച്ചയായും തോന്നിയിട്ടുണ്ടെന്നും ഇതൊക്കെ സർവ്വസാധാരണമല്ലേ എന്നുമാണ് മംമ്ത പറഞ്ഞത്.

  എന്നാൽ അത് ആരന്നെന്ന് തുറന്ന് പറയുന്നുണ്ടോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ അതിന്റെ ആവശ്യം ഇല്ല എന്നായിരുന്നു താരത്തിന്റെ മറുപടി. പുരുഷന്മാർക്കെല്ലാം പ്രണയിനികൾ ഉണ്ടാവുമെന്നും തമാശയായി പറഞ്ഞു.

  Also Read: സീൻ ആണല്ലോ ഇടി കിട്ടുമോ; അഞ്ജുവിന്റെ ബോക്സിങ് കണ്ട് അമ്പരന്ന് ആരാധകർ

  അഭിമുഖങ്ങളിൽ കള്ളം പറയാറുണ്ടോ എന്ന അവതാരകന്റെ ചോദ്യത്തിന് ഒരിക്കലും താൻ കള്ളം പറഞ്ഞിട്ടില്ല എന്നൊന്നും പറയാൻ കഴിയില്ലയെന്നും ചിലപ്പോഴൊക്കെ കള്ളം പറയേണ്ടതായി വന്നിട്ടുണ്ടെന്നും മംമ്ത വ്യക്തമാക്കി.

  Friends calls me Mamta Modi says Mamta Mohandas, here is why... | FilmiBeat Malayalam

  ഏതെങ്കിലും സിനിമ കണ്ട് ഉറങ്ങിയ അനുഭവം ഉണ്ടോ എന്ന് അവതാരകൻ ചോദിച്ചപ്പോൾ നിരവധി സിനിമകൾക്ക് ഉറങ്ങിയിട്ടുണ്ടെന്ന് മംമ്ത പറഞ്ഞു. താരം ഒരിക്കൽ ഒരു ഡബിൾ ബില്ലിന് പോയെന്നും അതിൽ ഒന്ന് 'കടൽ' എന്ന ചിത്രവും മറ്റൊന്ന് 'ഡേവിഡ് ' എന്ന ചിത്രവുമായിരുന്നു ഇരു ചിത്രങ്ങൾക്കും ഗംഭീരമായി ഉറങ്ങിയെന്നും മംമ്ത പറഞ്ഞു.

  തെറ്റായിട്ടുള്ള ഫോൺ നമ്പർ ആർക്കെങ്കിലും കൊടുത്തിട്ടുണ്ടോ എന്ന ചോദ്യത്തിന് താൻ ഇപ്പോഴും തന്റെ അമ്മയുടെ നമ്പറാണ് കൊടുക്കാറെന്ന് മംമ്ത പറഞ്ഞു. കോളുകൾ വരുമ്പോൾ അമ്മ അത് വളരെ രസകരമായി കൈകാര്യം ചെയ്യാറുണ്ടെന്നും താരം വ്യക്തമാക്കി. തുടർന്ന് താൻ പദ്യത്തിൽ വെച്ച് ഏറ്റവും ഇഷ്ട്ടപെട്ട ഗാനം കാലേ കാലേ എന്ന പാട്ടാണെന്ന് മംമ്ത പറഞ്ഞു.

  ടു കൺട്രീസ് എന്ന ചിത്രത്തിലെ ലെയ എന്ന കഥാപാത്രത്തെപോലെ വെള്ളമടിച്ചു ബോധം പോയിട്ടുണ്ടോ എന്ന ചോദ്യത്തിന് വെള്ളം അടിച്ച് ബോധം പോയിട്ടില്ല പക്ഷെ അജുവിന്റെ ഷർട്ടിൽ വാള് വച്ചതുപോലെ വാള് വച്ചിട്ടുണ്ടെന്നും മംമ്ത അഭിമുഖത്തിൽ വെളിപ്പെടുത്തി.

  Read more about: mamta mohandas
  English summary
  Mamta Mohandas Opens Up She Feels Crush On Her Co-actor And Regret Doing A Movie
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X