ആസിഫിനെ കണ്ടപ്പോൾ മരിച്ച് പോയ ബോയ്ഫ്രണ്ടിനെ ഓർമ്മ വന്നു; നടനെ കെയർ ചെയ്തതിനുള്ള കാരണമെന്തെന്ന് മംമ്ത

മംമ്തയോട് തനിക്ക് ക്രഷുണ്ടെന്ന് ആസിഫ് നേരത്തെ തുറന്ന് പറഞ്ഞിരുന്നു.

മലയാള സിനിമയിൽ പ്രിയപ്പെട്ട താര ജോഡികളാണ് ആസിഫലിയും മംമ്തയും. കഥ തുടരുന്നു എന്ന സിനിമ മാത്രമാണ് ഇരുവരും ജോഡിയായി അഭിനയിച്ച റിലീസ് ചെയ്ത് സിനിമ. ഇതിന് ശേഷം ഒരുമിച്ചഭിനയിച്ച മഹേഷും മാരുതിയും റിലീസ് ചെയ്യാനിരിക്കുകയാണ്.

എന്നിരുന്നാലും ആസിഫ്-മംമ്ത എന്ന ജോഡി പ്രേക്ഷകർക്ക് പ്രിയങ്കരമാണ്. കഥ തുടരുന്നു എന്ന സിനിമയിലെ മനോഹരമായ ​ഗാനമാണ് ഇതിന് കാരണം. ഒപ്പം മംമ്തയോട് തനിക്ക് ക്രഷ് ആയിരുന്നെന്ന് ആസിഫ് അന്നൊരഭിമുഖത്തിൽ പറഞ്ഞതും ഇതിന് ആക്കം കൂട്ടി.

കഥ തുടരുന്നു കഴിഞ്ഞ് വർഷങ്ങൾക്കിപ്പുറമാണ് ഇരുവരും ഒരുമിച്ചഭിനഭിനയിക്കുന്നത്. വീണ്ടും ഈ ജോഡിക്ക് ഹിറ്റ് നൽകാനാവുമോ എന്നാണ് പ്രേക്ഷകരുടെ ആകാംക്ഷ. ഇന്ത്യാ ​ഗ്ലിറ്റ്സിന് ആസിഫും മംമ്തയും നൽകിയ അഭിമുഖമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. മംമ്തയോട് പ്രണയം തോന്നാനുണ്ടായ കാരണത്തെക്കുറിച്ച് ആസിഫ് സംസാരിച്ചു.

എന്റെ കരിയറിലെ ആദ്യത്തെ ലവ് സോങ്. മൂന്നാറാണ് ഷൂട്ട് ചെയ്യുന്നത്. ഹരിഹരൻ, ചിത്ര ചേച്ചി ശബ്ദത്തിൽ‌ പാട്ട്. ബൃന്ദ മാസ്റ്റർ കൊറിയോ​ഗ്രഫി ചെയ്യുന്നു. ഇളയരാജ സാറിന്റെ മ്യൂസിക്. നമ്മൾ സിനിമാറ്റിക്കാണല്ലോ.

ഇന്ന് അഭിമുഖം കൊടുക്കാൻ പഠിച്ചു. ഇന്ന് സത്യസന്ധമായി പറഞ്ഞത് ഇങ്ങനെ പോവുമെന്നറിയില്ലായിരുന്നെന്നും ആസിഫ് തമാശയോടെ പറഞ്ഞു. കഥ തുടരുന്നു സിനിമയിൽ ആസിഫിന് താൻ കെയർ നൽകിയിരുന്നെന്നും അതിന് കാരണമുണ്ടെന്നും മംമ്തയും അഭിമുഖത്തിൽ വ്യക്തമാക്കി.

Mamta Mohandas, Asif Ali

'അതിൽ ഒരു ബൈക്ക് സീനിനിടെയാണ് ആസിഫിനോട് ഞാനത് പറഞ്ഞത്. . കോളേജിൽ വെച്ച് മരിച്ച ഒരു സുഹൃത്ത് എനിക്കുണ്ടായിരുന്നു. ഞങ്ങൾ വളരെ ക്ലോസായിരുന്നു. ഐ വോസ് സീയിംങ് ഹിം ഫോർ സം ടൈം. അവൻ മരിച്ച് പോയി. ആസിഫിനെ കാണുമ്പോൾ എനിക്ക് അവനെയാണ് ഓർമ്മ വന്നത്. എനിക്ക് ഭയങ്കര കെയർ കൊടുക്കാൻ തോന്നി,' മംമ്ത പറഞ്ഞു. ആസിഫിൽ ഈ വർഷങ്ങൾക്കിടയിൽ വന്ന മാറ്റത്തെക്കുറിച്ചും മംമ്ത സംസാരിച്ചു.

പെർഫോമറെന്ന നിലയിൽ ആസിഫിന് പക്വത വന്നു. ഒരു ആക്ടറുടെ വളർച്ച കാണുന്നത് സന്തോഷകരമാണ്. കണ്ണുകൾ കൊണ്ട് ആസിഫ് ഇമോട്ട് ചെയ്യുന്നത് കാണാൻ രസമാണ്. അന്നത്തെ പോലെയല്ല അത് ഉപയോ​ഗിക്കാനറിയാമെന്നും മംമ്ത പറഞ്ഞു.

Mamta Mohandas

നടിയെന്ന നിലയിൽ മംമ്തയെക്കുറിച്ച് ആസിഫും സംസാരിച്ചു. മംമ്ത സെറ്റിലെത്തിയാൽ നമ്മുടെ കൂട്ടത്തിൽ ഏറ്റവും സീനിയർ ആക്ടർ നിൽക്കുന്ന പോലെ ഫീൽ ചെയ്യുമെന്നാണ് ആസിഫ് അഭിപ്രായപ്പെട്ടത്. ആര് വിളിച്ചാലും ഫോണെടുക്കില്ലെന്ന പരാതിയെക്കുറിച്ചും ആസിഫ് വിശദീകരിച്ചു.

'ഞാൻ വേറൊരാളെ പോലെ ആവാൻ ശ്രമിക്കുന്ന ആളല്ല. ഫോണെടുത്ത് കൃത്യമായി കാര്യങ്ങൾ ഫോളോ അപ്പ് ചെയ്ത്, കമ്മ്യൂണിക്കേഷൻ സ്കിൽ വലുതാക്കുന്ന ആളല്ല. ഞാനെന്താണോ അത് പോലെ നിൽക്കുന്നു. മാറ്റാൻ ഒരു തവണ ശ്രമിച്ചിട്ടുണ്ട്'

'ഒരിക്കൽ ലാൽ സാർ വിളിച്ചിട്ട് ഫോണെടുത്തിരുന്നില്ല. അതെനെനിക്ക് കുറേ ചീത്ത വിളി കേട്ടു. പക്ഷെ അതോടെ കുറേ ഫ്രണ്ട്സിനെ എനിക്ക് തിരിച്ച് കിട്ടി. മോഹൻലാൽ വിളിച്ചിട്ടും നീ ഫോണെടുത്തില്ലല്ലോ എന്ന് പറഞ്ഞ്'

'ഞാൻ സോഷ്യൽ മീഡിയയിൽ ആക്ടീവല്ല. എന്ത് കൊണ്ടാണ് ഇൻസ്റ്റ​ഗ്രാം സ്റ്റോറികൾ ഇടാത്തതെന്ന് ചോദിക്കുന്നവരുണ്ട്. ഞാനെവിടെയാണെന്ന് ആളുകൾ അറിയുന്നതെനിക്ക് ഇഷ്ടമല്ല,' ആസിഫ് പറഞ്ഞു. ആസിഫിൽ തനിക്കിഷ്ടമുളള സ്വഭാവം അതാണെന്നും താനും വളരെ സ്വകാര്യതയുള്ള വ്യക്തിയാണെന്ന് മംമ്തയും പറഞ്ഞു.

Read more about: mamta mohandas asif ali
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X