ഇങ്ങനെ ഒളിച്ചിരുന്നാല്‍ എന്നെയത് ഇല്ലാതാക്കും; രോഗാവസ്ഥ എന്താണെന്ന് തിരിച്ചറിഞ്ഞുവെന്ന് നടി മംമ്ത മോഹന്‍ദാസ്
ശക്തവും അഭിനയ പ്രധാന്യമുള്ളതുമായ നിരവധി കഥാപാത്രങ്ങളാണ് നടി മംമ്ത മോഹന്‍ദാസ് ഇതുവരെ അവതരിപ്പിച്ചിട്ടുള്ളത്. ബോള്‍ഡ് ലുക്കും കഥാപാത്രങ്ങളുമൊക്കെ നടിയ്ക്ക് വലിയ ജനപ്രീതി നേടി കൊടുക്കുകയും ചെയ്തു. എന്നാല്‍ ജീവിതത്തെ കാര്‍ന്ന് തിന്നുന്നൊരു അസുഖത്തിന്റെ ആകുലതകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ നടി ആരാധകരുമായി പങ്കുവെച്ചത്.
കാന്‍സര്‍ ബാധിതയായ മംമ്ത അസുഖം ചികിത്സിച്ച് ഭേദമാക്കി സാധാരണ ജീവിതത്തിലേക്ക് തിരികെ വന്നിരുന്നു. എന്നാല്‍ രോഗത്തിന്റെ ലക്ഷണങ്ങള്‍ കണ്ടതോടെ വീണ്ടും ചികിത്സ ആരംഭിക്കുകയായിരുന്നു. ഇതിനിടെ തന്റെ ശരീരത്തില്‍ നിന്നും നിറം നഷ്ടമാവുന്നതിനെ പറ്റിയെല്ലാം മംമ്ത പറഞ്ഞതും ശ്രദ്ധേയമായി.

മയൂഖം എന്ന സിനിമയില്‍ സൈജു കുറുപ്പിന്റെ നായികയായിട്ടാണ് മംമ്ത മോഹന്‍ദാസ് മലയാള സിനിമയിലേക്ക് എത്തുന്നത്. അവിടുന്നിങ്ങോട്ട് അനേകം കഥാപാത്രങ്ങള്‍ ചെയ്യാന്‍ നടിയ്ക്ക് സാധിച്ചു. ഇപ്പോഴും നല്ല വേഷങ്ങളില്‍ അഭിനയിച്ച് കൊണ്ടിരിക്കുകയാണ്.
ഇതിനിടയിലാണ് നടിയ്ക്ക് കാന്‍സര്‍ ഉണ്ടെന്ന് തിരിച്ചറിയുന്നത്. ആ രോഗത്തെ അതിജീവിച്ച് പുതിയൊരു ജീവിതം തുടങ്ങാനും നടിയ്ക്ക് സാധിച്ചു. മംമ്തയുടെ ജീവിതം ആളുകള്‍ക്ക് വലിയ പ്രചോദനമാവുകയും ചെയ്തിരുന്നു.

എന്നാല്‍ ജീവിതത്തിലെ പരീക്ഷണങ്ങള്‍ ഇനിയും അവസാനിക്കുന്നില്ലെന്ന് പറയുകയാണ് നടിയിപ്പോള്‍. രണ്ടാമതും അസുഖം വന്നതിനെ കുറിച്ചും അതിന് ശേഷം നേരിടേണ്ടി വന്ന ബുദ്ധിമുട്ടുകളെ പറ്റിയുമാണ് വനിതയ്ക്ക് നല്‍കിയ പുതിയൊരു അഭിമുഖത്തിലൂടെ നടി തുറന്ന് സംസാരിച്ചിരിക്കുന്നത്.

'മഹേഷും മാരുതിയും സിനിമയുടെ ഷൂട്ടിങ് നടക്കവേ കഴിഞ്ഞ മാര്‍ച്ചിലാണ് രോഗത്തിന്റെ ആരംഭം. ശരീരത്തില്‍ വെളുത്ത കുത്തുകളായിട്ടാണ് ഇതിന്റെ തുടക്കം. പിന്നീടത് വലുതായി കഴുത്തിലേക്കും, മുഖത്തേക്കും കൈപ്പത്തിയിലേക്കും പടര്‍ന്നു. ഇടക്ക് മരുന്നുകള്‍ മാറ്റി നോക്കിയിരുന്നു. ഇന്റേണല്‍ ഇന്‍ഫ്‌ളമേഷന്‍ ഉണ്ടായി. ശ്വാസകോശത്തിന് കുഴപ്പങ്ങള്‍ ഉണ്ടായത് നിയന്ത്രിച്ചു വന്നപ്പോഴേക്കും നിറവ്യത്യസം വലുതായി വരാന്‍ തുടങ്ങിയെന്ന്', മംമ്ത പറയുന്നു.

'കാന്‍സര്‍ വന്നപ്പോള്‍ ഞാന്‍ സ്‌ട്രോങ്ങാണെന്ന് മനസ്സ് പറഞ്ഞ് കൊണ്ടിരുന്നു. എന്നാല്‍ പുത്തന്‍ രോഗാവസ്ഥ വന്നപ്പോള്‍ അതുണ്ടായില്ല. ഇരുട്ടിലേക്ക് വീണുപോയത് പോലെയാണ് തോന്നിയത്. ലോസ് ഏഞ്ചല്‍സിലേക്ക് തിരികെ പോയി, ചികിത്സയ്ക്ക് ശേഷം സ്‌ട്രോങ്ങായിട്ടാണ് തിരികെ എത്തുന്നത്ത്. എന്നാല്‍ ഒരു ദിവസം കാറുമായി പെട്രോള്‍ അടിക്കാന്‍ കയറിയപ്പോള്‍ അയ്യോ മാഡം എന്ത് പറ്റി, മുഖത്തിനും കഴുത്തിനും, ആക്‌സിഡന്റ് ആയോ എന്നൊരു ചോദ്യം നേരിടേണ്ടതായി വന്നു',

'അങ്ങനൊരു ചോദ്യം കേട്ടതോടെ നൂറുകിലോ സ്ട്രെസാണ് മനസ്സിലേക്ക് വന്നത്. അവരൊക്കെ എന്നോടുള്ള ഇഷ്ടം കൊണ്ട് ചോദിക്കുന്നതായിരിക്കും. പക്ഷെ നമ്മുടെ മനസ്സിലത് വല്ലാത്ത ഭാരമായി മാറും, പ്രത്യേകിച്ചും ക്യാമറയുടെ മുന്‍പില്‍ നില്‍ക്കുന്ന ഒരാളെന്ന നിലയില്‍.
പിന്നെ ഇങ്ങനെ ഒളിച്ചിരിക്കുന്നത് എന്നെയങ്ങ് ഇല്ലാതാക്കുമെന്ന് എനിക്ക് മനസിലായി. സ്ട്രെസ് കൂടിയാല്‍ രോഗവും കൂടും. അങ്ങനെയാണ് ഒരു അതിരപ്പിള്ളി ട്രിപ്പിനിടയില്‍ നിങ്ങള്‍ ഇന്‍സ്റ്റയില്‍ കാണുന്ന ചിത്രം പോസ്റ്റ് ചെയ്യുന്നതെന്നാണ്', നടി വ്യക്തമാക്കുന്നത്.

തന്റെ ആത്മവിശ്വാസത്തിന്റെ ഇന്ധനമെന്ന് പറയുന്നത് മറികടന്ന കാലത്തെ കുറിച്ചുള്ള ഓര്‍മ്മകളാണെന്നാണ് മംമ്ത പറയുന്നത്. തന്നെ ബാഘധിച്ച വിറ്റിലിഗോ രോഗത്തിന് നടത്തിയ ചികിത്സയുടെ പാര്‍ശ്വഫലങ്ങള്‍ ആയിരുന്നു ദേഹത്ത് വന്ന പാടുകള്‍. ഓട്ടോ ഇമ്യൂണ്‍ പ്രശ്‌നങ്ങളാണ്. അത് പലതരത്തില്‍ നമ്മളെ ബാധിക്കാം. ആന്തരിക അവയവങ്ങളെയും ബാധിച്ചേക്കാം. എനിക്ക് അത്രയ്‌ക്കൊന്നും സംഭവിച്ചില്ലല്ലോ. ഇപ്പോള്‍ പതിയെ നിറം വരാന്‍ തുടങ്ങിയിട്ടുണ്ട്. ബാക്കിയെല്ലാം സമയം ആകുമ്പോള്‍ തുറന്നു പറയാമെന്നും', മംമ്ത സൂചിപ്പിക്കുന്നു.


Click it and Unblock the Notifications











