എന്റെ വി​ഗ് എടുത്ത് മാറ്റിയപ്പോൾ പൃഥിരാജിന്റെ പ്രതികരണം; അൻവർ സിനിമയുടെ അവസാന ഭാ​ഗമായിരുന്നു; മംമ്ത

കാൻസർ ചികിത്സയ്ക്ക് ശേഷം അൻവർ, കഥ തുടരുന്നു എന്നീ സിനിമകൾ ചെയ്തതിനെക്കുറിച്ച് നടി പരാമർശിക്കുകയായിരുന്നു.

ജീവിതത്തിൽ വന്ന പ്രതിസന്ധികളെല്ലാം സധൈര്യം നേരിട്ട വ്യക്തിയാണ് മംമ്ത മോഹൻദാസ്. രണ്ട് വട്ടം കാൻസറിനെ അതിജീവിച്ച മംമ്ത ഇത് വിറ്റിലി​ഗൊ എന്ന അസുഖത്തെ അഭിമുഖീകരിക്കുകയാണ്. ചർമ്മത്തിലെ നിറം മാറ്റത്തെക്കുറിച്ച് തുറന്ന് പറഞ്ഞ മംമ്ത അടുത്തിടെ ഇത് മറച്ച് വെക്കാതെ ഫോട്ടോയും പോസ്റ്റ് ചെയ്തു. സ്വയം ഒളിച്ചോടുന്നു എന്ന ഘട്ടത്തിലെത്തിയപ്പോഴാണ് ഇതേക്കുറിച്ച് തുറന്ന് പറഞ്ഞതെന്ന് മംമ്ത നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്.

ഇപ്പോഴിതാ അശുഖ ബാധിതയാവുമ്പോൾ തുറന്ന് പറയുന്നതിനെക്കുറിച്ചും അതേക്കുറിച്ച് വരുന്ന പൊതുജന, മാധ്യമ പ്രതികരണത്തെക്കുറിച്ചും സംസാരിച്ചിരിക്കുകയാണ് മംമ്ത. എഡിറ്റോറിയലിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം.

'അങ്ങനെ പറയാൻ മാത്രം എന്റെ ലൈഫിൽ ഡ്രാമയൊന്നും ഇല്ല. ചെറിയ കാര്യങ്ങൾ പറയുമ്പോഴേക്കും പിന്നെ മീഡിയകൾ അതിൽ ഡ്രാമയുണ്ടാക്കും. അപ്പോൾ വായിക്കാനെരു കൗതുകമാണ്. 2009 ൽ കാൻസർ വന്നപ്പോൾ ഞാൻ മറച്ച് വെച്ചു. 2010 അവസാനത്തോടെയാണ് തുറന്ന് പറയുന്നത്'

'അപ്പോഴേക്കും ചികിത്സ കഴിഞ്ഞിരുന്നു. കഥ തുടരുന്നു, അൻവർ എന്നീ സിനിമകളുടെ ഷൂട്ടിം​ഗ് കഴിഞ്ഞ ശേഷമാണ് ജെഎഫ്ഡബ്ല്യു എന്ന മാ​ഗസിനിൽ തുറന്ന് പറയുന്നത്. ഓട്ടോ ഇമ്മ്യൂൺ പ്രശ്നം വന്നപ്പോഴും പത്ത് മാസം ഒന്നും പറഞ്ഞിട്ടില്ല'

Mamta Mohandas

'കാൻസറിന് മുമ്പ് എന്റെ റിലീസ് ചെയ്ത സിനിമ പാസഞ്ചറായിരുന്നു. ആൾക്കാരുടെ ക്യൂരിയോസിറ്റിയാണ് ഇവിടെ ഇന്ററസ്റ്റിം​ഗ്. ബഹുമാനമില്ലാത്ത ക്യൂരിയോസിറ്റി. വിഷ്വലി എഫക്ട് ചെയ്യുന്ന പ്രശ്നമായപ്പോഴാണ് എനിക്ക് നേരിട്ട് അറ്റാക്ക് വരാൻ തുടങ്ങിയത്'

'അവസാന പടത്തിൽ നിങ്ങൾക്ക് നീണ്ട മുടിയായിരുന്നു, എന്താണ് നിങ്ങൾ മുടി വെട്ടി ഷോൾ ധ‌രിച്ചിരിക്കുന്നതെന്ന്. ഇത് ഒരാളല്ല ചോദിച്ചത്. പത്ത് പതിനഞ്ച് പേർ ചോദിച്ചുണ്ടായിരുന്നു. ആളുകൾ മനസ്സിലാക്കാത്തത് നമ്മളും മനുഷ്യരാണെന്നാണ്'

Mamta, Prithviraj

'അൻവർ എന്ന സിനിമയിൽ അവസാന ഭാ​ഗത്ത് വാട്ട് യു ഫീലിം​ഗ് എന്ന സോങ് ഷൂട്ട് ചെയ്യുന്ന സമയത്താണ് വി​ഗ് റീമൂവ് ചെയ്യുന്നത്. അമലും പൃഥിയും ഓ മൈ ​ഗോഡ് നിന്റെ ഹെയർ ഇപ്പോഴല്ലേ കാണുന്നത്, നന്നായിട്ടുണ്ട് ലെറ്റ്സ് യൂസ് ഇറ്റ് എന്ന് പറഞ്ഞു. ആ സമയം നല്ലൊരു നിമിഷമാക്കാൻ അവരും സഹായിച്ചു. അവരത് സെലിബ്രേറ്റ് ചെയ്തു'

വിറ്റിലാെ​ഗോ വന്ന ശേഷം മൂന്ന് മാസത്തോളം തനിക്ക് ഡിപ്രഷനുണ്ടായെന്നും മംമ്ത പറയുന്നു. 'വീട്ടിൽ നിന്ന് പുറത്തിറങ്ങാതെയായി. കാരണം മേക്കപ്പിടണം. എനിക്ക് മേക്കപ്പധികം ഇഷ്ടമല്ല. ഫ്രണ്ട്സും കസിൻസും വീഡിയോ കോളിൽ വിളിക്കുമ്പോൾ ഞാൻ വരില്ല. ഞാൻ തളർന്നു എന്ന് പറയും'

'ഷൂട്ടിന് പോവുമ്പോഴും കാറിൽ നിന്നിറങ്ങി കാരവാനിലേക്ക് ഓടും. ഫുൾ കവർ ചെയ്താണ് പോവുന്നത്. അന്ന് ഞാൻ ട്രീറ്റ്മെന്റും ചെയ്തിട്ടില്ല. ഡിസംബറിൽ ഞാൻ യുഎസിൽ പോയി'

Anwar

'മൂന്ന് മാസത്തിന് ശേഷം ഞാൻ കൊച്ചിയിൽ തിരിച്ചെത്തി. രണ്ട് ദിവസം വിശ്രമിച്ച് മൂന്നാമത്തെ ദിവസം വണ്ടിയുമെടുത്ത് ഇറങ്ങിയതാണ്. എപ്പോഴും കാണുന്ന ആൾ എന്നോട് ആദ്യം ചോദിച്ചത് അയ്യോ മാഡത്തിന്റെ കഴുത്തിനും കൈയ്ക്കുമൊക്കെ എന്ത് പറ്റി ആക്സിഡന്റ് പറ്റിയോ എന്നാണ്'

അയാൾ ചോ​ദിച്ച നിമിഷം ഞാൻ വിയർക്കുകയായിരുന്നു. രണ്ട് വീക്ക് യുഎസിൽ പോയ ഡി സ്ട്രസിം​ഗ് ഇവിടെ രണ്ട് സെക്കന്റിനുള്ളിൽ പോയി. അയാൾ ചോദിച്ച ചോദ്യത്തിൽ കൺസേൺ ഉണ്ട്. പക്ഷെ ആളുകളങ്ങനെയാണെന്നും മംമ്ത ചൂണ്ടിക്കാട്ടി.

Read more about: mamta mohandas prithviraj
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X