For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ദീപിക പദുക്കോണുമായി മംമ്ത മോഹന്‍ദാസിനുള്ള ബന്ധം; ആ രഹസ്യം വെളിപ്പെടുത്തി നടി

  |

  അഭിനയിച്ച സിനിമകള്‍ക്കൊണ്ടും വ്യക്തി ജീവിതം കൊണ്ടും സ്ത്രീകള്‍ക്ക് കരുത്തും മാതൃകയുമാണ് മംമ്ത മോഹന്‍ദാസ്. രണ്ട് തവണ കാന്‍സറിനോട് പൊരുതി ജയിച്ച മംമ്ത എന്നും ചിരിച്ച മുഖവുമായിട്ടാണ് ആളുകള്‍ക്ക് മുന്‍പിലെത്തുന്നത്. തന്റെ സങ്കടങ്ങള്‍ ആരോടും പങ്കുവയ്ക്കാന്‍ നടി ആഗ്രഹിക്കുന്നില്ല, സ്വന്തം രക്ഷിതാക്കളോട് പോലും.. കാന്‍സര്‍ വന്നപ്പോള്‍ പോലും തന്റെ വേദന രക്ഷിതാക്കളെ വേദനിപ്പിക്കും എന്നുള്ളതിനാല്‍ തനിച്ച് ജീവിക്കുകയും ചികിത്സയ്ക്ക് വിധേയയാകുകയുമായിരുന്നു.

  അടുത്തിടെ ഫിലിം ഫെയറിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവെ ബോളിവുഡ് നടി ദീപിക പദുക്കോണുമായുള്ള തന്റെ പരിചയത്തെ കുറിച്ച് മംമ്ത മോഹന്‍ദാസ് സംസാരിക്കുകയുണ്ടായി. ദീപികയെ കുറിച്ച് അറിയാത്ത ചില കാര്യങ്ങളും മംമ്ത അഭിമുഖത്തില്‍ വെളിപ്പെടുത്തു. കോളേജില്‍ മംമ്തയും ദീപികയും ഒരുമിച്ചായിരുന്നുവത്രെ.

  കിട്ടിയ സിനിമ നഷ്ടപ്പെട്ടു, സമ്മര്‍ദ്ദം സഹിക്കാനാവാതെ ചെയ്തത്; അമ്മിണിപ്പിള്ളയിലെ നായിക പറയുന്നു

  deepikapadukoneandmamtamohandas


  എന്റെ ഒരു വര്‍ഷത്തെ ജൂനിയര്‍ ആയിരുന്നു ദീപിക എന്നാണ് ഓര്‍മ. കോളേജില്‍ നിന്ന് ഗോവയിലേക്കുള്ള ഒരു ട്രിപ്പിലാണ് ഞാന്‍ ആദ്യമായി ദീപികയെ നേരിട്ട് കാണുന്നത്. ഞങ്ങള്‍ ഒരേ ബസ്സില്‍ തന്നെയായിരുന്നു. ആ സമയത്ത് പ്രകാശ് പദുക്കോണിന്റെ മകള്‍ എന്ന നിലയില്‍ മാത്രമാണ് ഞങ്ങള്‍ക്കെല്ലാം ദീപികയെ അറിയാവുന്നത്.

  എക്‌സിക്യുട്ടീവ് പ്രൊഡ്യൂസര്‍ ചതിച്ചു, ഇന്‍ ഹരിഗര്‍ നഗറില്‍ നിന്ന് ജഗദീഷിനെ ഒഴിവാക്കാന്‍ ശ്രമിച്ചു!

  ആ നീളമായിരുന്നു അന്നും ദീപികയുടെ ആദ്യത്തെ ആകര്‍ഷണം. ദീപികയുടെ ഇടവും വലവും എപ്പോഴും രണ്ട് കൂട്ടുകാരികളുണ്ടാവും. അവര്‍ ഇരട്ടക്കുട്ടികളാണ്. മൂന്ന് പേരും നടന്ന് വരുന്നത് കാണുമ്പോള്‍ ആല്‍ഫമെറ്റ്‌സ് ആണ് ഓര്‍മ വരാറുള്ളത്. ദീപിക വളരെ ശാന്തയായിരുന്നു. പൊതുവെ കോളേജില്‍ ഉള്‍വലിയുന്ന ശീലക്കാരിയായിരുന്നു എന്ന് മംമ്ത മോഹന്‍ദാസ് പറഞ്ഞു.

  Hima sankar Interview : കിടക്ക പങ്കിട്ടിട്ടല്ലാ.. ഞാൻ നേടിയത് | FilmiBeat Malayalam

  ഭര്‍ത്താവും നടനാണ്! ടെന്‍ഷനാവാതെ പോയി ചെയ്യാന്‍ മക്കളും പറഞ്ഞു! തിരിച്ചുവരവിനെക്കുറിച്ച് കീര്‍ത്തി!

  സിനിമയാണ് എന്നെ ഞാനാക്കിയത് എന്ന് മംമ്ത മോഹന്‍ദാസ് പറയുന്നു. എന്റെ യാഥാര്‍ത്ഥ്യങ്ങളെ നിലനിര്‍ത്തുന്ന ഫാന്റസിയാണ് സിനിമ. ജീവിതത്തിലെ ഓരോ വിഷമ ഘട്ടം കഴിയുമ്പോഴും എനിക്ക് തിരിച്ചെത്താനുള്ള ഇടമാണ് സിനിമ. സിനിമയുമായി പ്രണയത്തിലാവാന്‍ എനിക്ക് കുറച്ചധികം സമയം വേണ്ടി വന്നിരുന്നു. എന്നാല്‍ ഞാന്‍ ആഗ്രഹിച്ചതെല്ലാം സിനിമ എനിക്ക് നല്‍കി. ആത്മവിശ്വാസമുണ്ടായി- മംമ്ത പറഞ്ഞു


  16 വർഷത്തിനിടെ ഒരുപാട് കാര്യങ്ങൾ പഠിച്ചു, പിന്തുണച്ചവർക്ക് നന്ദി പറഞ്ഞ് ഷംന കാസിം

  രണ്ടാം വിവാഹത്തിനൊരുങ്ങി നടി സോണിയ അഗര്‍വാള്‍! സര്‍പ്രൈസുകളുമായി നടിയുടെ വീഡിയോയും ചിത്രങ്ങളും

  English summary
  Mamta Mohandas reveals secret about Deepika Padukone
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X