കാൻസർ ചികിത്സാ സമയത്ത് സിനിമാ രംഗത്ത് നിന്നും എന്നെ കാണാൻ വന്ന ഒരേയാെരാൾ: മംമ്ത മോഹൻദാസ്
24ാം വയസിൽ കാൻസർ ബാധിക്കുമ്പോൾ നടി മംമ്ത മോഹൻദാസ് അറിയപ്പെടുന്ന തെന്നിന്ത്യൻ നായിക നടിയായി വളരുകയാണ്. പെട്ടന്നുണ്ടായ ഈ പ്രതിസന്ധി ഘട്ടം മംമ്ത അതിജീവിച്ചു. അന്ന് സിനിമാ രംഗത്ത് നിന്നും തന്നെ കാണാൻ വന്നയാളെക്കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. നടി സുഹാസിനിയാണ് തന്നെ കാണാൻ വന്നതെന്ന് മംമ്ത വ്യക്തമാക്കി.
കാൻസർ ബാധിച്ച് ബോൺ നാരോ ട്രാൻസ്പ്ലാന്റ് ചെയ്ത ശേഷം സിനിമാ രംഗത്ത് നിന്നും എന്നെ കാണാൻ വന്ന ഒരേയൊരാൾ നിങ്ങളാണ്. (സുഹാസിനി) നിങ്ങളുടെ മാനേജരോ മറ്റോ അമ്മയെ വിളിച്ചു. സുഹാസിനി മാം, മംമ്തയെ കാണാൻ വരുന്നുണ്ടെന്ന് പറഞ്ഞു. എന്താണ് ഞങ്ങൾ തമ്മിലുള്ള കണക്ഷൻ എന്ന് ചിന്തിച്ചു. കാരണം മണി സാറിനൊപ്പം ഞാൻ വർക്ക് ചെയ്തിട്ടില്ല. എനിക്ക് വളരെ സ്പെഷ്യലായ വിസിറ്റ് ആയിരുന്നു അത് എന്ന് പറഞ്ഞ മംമ്ത സുഹാസിനിയെ കെട്ടിപ്പിടിച്ചു.

എന്ത് കാരണം കൊണ്ടാണ് ആ സന്ദർശനമെന്ന ചോദ്യത്തിന് തനിക്കറിയില്ല എന്നാണ് സുഹാസിനി മറുപടി നൽകിയത്. ചില കാര്യങ്ങൾക്ക് ഉത്തരമില്ല. അന്ന് വന്നപ്പോൾ മംമ്ത പറഞ്ഞ വാക്ക് എന്റെയുള്ളിൽ ഇന്നുമുണ്ട്. മംമ്തയുടെ അമ്മ പറഞ്ഞത് ഞാൻ ഓർക്കുന്നു. അവളെ ബാധിച്ചതെല്ലാം എനിക്ക് തന്ന് ദെെവത്തിന് എന്തുകൊണ്ട് അവളെ സുഖപ്പെടുത്തിക്കൂട എന്നായിരുന്നു ആ വാക്കുകളെന്നും സുഹാസിനി പറഞ്ഞു. നിങ്ങൾ മാത്രമാണ് സിനിമാ രംഗത്ത് നിന്നും ചികിത്സാ കാലയളവിൽ കാണാൻ വന്നതെന്ന് മംമ്ത പറഞ്ഞപ്പോൾ സുഹാസിനിക്ക് ആശ്ചര്യം പ്രകടിപ്പിക്കുകയും ചെയ്തു.
വിവാഹ മോചനത്തെക്കുറിച്ചും മംമ്ത മോഹൻദാസ് സംസാരിച്ചു. ആദ്യ വട്ടം കാൻസർ ബാധിച്ച് ചികിത്സിച്ച് മാറിയ ശേഷമാണ് ഞാൻ വിവാഹതിയാകുന്നത്. സിനിമാ രംഗത്തേക്ക് തിരിച്ച് വന്നിരുന്നു. വിവാഹിതയാകാനുള്ള കാരണം ഒരു സ്ത്രീയെന്ന നിലയിൽ എന്നിൽ നിന്നുള്ള എക്സ്പെക്ടേഷൻ പൂർത്തീകരിക്കുക എന്നായിരുന്നു. പെട്ടെന്ന് തന്നെ ജീവിതത്തിൽ മുന്നോട്ട് പോകണം എന്ന ചിന്ത. റിലേഷൻഷിപ്പിലായുള്ള പരിചയം എനിക്കില്ലായിരുന്നു.
മുൻ ഭർത്താവായ പ്രജിത്തിനെ കാണുന്നത് അവന്റെ ഇരട്ട സഹോദരിയുടെ വിവാഹത്തിനാണ്. ചെറുപ്പത്തിൽ കണ്ടിരുന്നു. 13-14 വയസിൽ കണ്ടിരുന്നു. ഞങ്ങൾ പെട്ടെന്ന് കണക്ടായത് ബാലിശമായ കാര്യങ്ങളിലാണ്. ഞങ്ങൾ രണ്ട് പേരും സ്കോർപിയോ ആണ്. നമുക്ക് വിവാഹം ചെയ്താലോ എന്ന് പ്രജിത്ത് ചോദിച്ചപ്പോൾ ഞാൻ അച്ഛനോട് സംസാരിക്കാമെന്ന് മറുപടി നൽകി. 2011 ലായിരുന്നു മംമ്ത മോഹൻദാസിന്റെ വിവാഹം. പ്രജിത്ത് പത്മനാഭൻ എന്നായിരുന്നു ഭർത്താവിന്റെ പേര്. ഈ വിവാഹ ബന്ധം 2012 ൽ നിയമപരമായി പിരിഞ്ഞു.
24 വയസിലാണ് എനിക്ക് കാൻസർ കണ്ടെത്തിയത്. ട്രാൻസ്പ്ലാന്റ് ചെയ്തത് 28 വയസിലാണ്. ആരും എന്നോട് എഗ് ഫ്രീസ് ചെയ്യുന്നതിനെക്കുറിച്ച് പറഞ്ഞില്ല. ഡോക്ടേർസിന് അറിയാം. ട്രാൻസ്പ്ലാന്റ് കഴിഞ്ഞിട്ടാണ് ഞാൻ പോയി ചോദിക്കുന്നത്. ഡോക്ടറുടെ അലസമായ മറുപടി നിങ്ങൾ അക്കാര്യം പറഞ്ഞില്ല എന്നായിരുന്നു. നമ്മൾക്കെങ്ങനെ അറിയാനാണ്. ഒന്നാമത് നമുക്ക് ഇൻഫർമേഷൻ ഇല്ല. ഈ ഡോക്ടർമാരൊക്കെ അമേരിക്കയിലൊക്കെ പോയി പഠിച്ചതാണ്. ഡോക്ടർമാരെ കുറ്റം പറയുകയല്ല, പക്ഷെ നമ്മുടെ മെഡിക്കൽ സിസ്റ്റത്തിൽ പിഴവുകളുണ്ടെന്നും മംമ്ത മോഹൻദാസ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.


Click it and Unblock the Notifications











