മമ്മൂട്ടിയ്ക്ക് പ്രായമാകുമെന്ന് തോന്നുന്നില്ല! വയസായ ലുക്കില്‍ നടി മംമ്ത മോഹന്‍ദാസും

കേരളത്തില്‍ പല കാര്യങ്ങളും അതിവേഗം തരംഗമാവുകയും അത് സിനിമാ താരങ്ങള്‍ വരെ ഏറ്റെടുക്കുന്നതും പതിവാണ്. ടിക് ടോകിന് ശേഷം അത് പോലെ തന്നെയാണ് ഫേസ് ആപ്പും വൈറലായത്. ഏത് പ്രായത്തിലുള്ള രൂപത്തിലേക്ക് വേണമെങ്കിലും മുഖം മാറ്റി എടുക്കാമെന്നുള്ളതാണ് ആപ്പിന്റെ പ്രത്യേകത. യുവാക്കള്‍ക്കിടയില്‍ തരംഗം സൃഷ്ടിച്ച ഫേസ് ആപ്പ് താരങ്ങള്‍ക്കിടയിലേക്കുമെത്തി.

mammootty-

ഇവിടെയും പ്രായത്തിന്റെ കാര്യത്തില്‍ മമ്മൂക്കയെ തോല്‍പ്പിക്കാന്‍ കഴിയില്ലെന്നാണ് പലരും പറയുന്നത്. ഫേസ് ആപ്പില്‍ പലരും മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചിരുന്നു. നടി മംമ്ത മോഹന്‍ദാസ് പങ്കുവെച്ച ചിത്രമാണ് ഇപ്പോള്‍ ശ്രദ്ധേയമായിരിക്കുന്നത്. എന്നെ കുറിച്ച് എനിക്ക് ഒന്നും അറിയില്ല. എന്നാല്‍ ഭാവിയില്‍ മമ്മൂട്ടിയ്ക്ക് പ്രായമാകില്ല എന്നാണി ചിത്രത്തിനൊപ്പം മംമ്ത പറയുന്നത്.

മലയാളത്തിലെ യുവതാരങ്ങളും മുന്‍നിര താരങ്ങളുമെല്ലാം ഫേസ് ആപ്പ് വഴി വയസന്മാരായി നോക്കിയിരുന്നു. അതില്‍ മംമ്ത മാത്രമല്ല നടന്‍ ഹരീഷ് കണാരന്‍, അവതാരകനും നടനുമായ ആദില്‍, തുടങ്ങി നിരവധി താരങ്ങള്‍ മമ്മൂട്ടിയ്‌ക്കൊപ്പമുള്ള ചിത്രമായിരുന്നു പരീക്ഷിച്ചത്. പ്രായം കൂടി വരും തോറും മറ്റ് ആര്‍ക്ക് പ്രായമായാലും മമ്മൂട്ടിയ്ക്ക് മാത്രം പ്രായമാകില്ലെന്നാണ് ഇവരെല്ലാം പറയുന്നത്.

Recommended Video

മമ്മൂട്ടിയെ തോല്‍പ്പിക്കാന്‍ ആവില്ല മക്കളെ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X