twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    24-ാം വയസില്‍ കാന്‍സര്‍ വന്നു! സിനിമയില്‍ തിരക്കുള്ള സമയമായിരുന്നു, 11 വര്‍ഷം മുന്‍പാണെന്ന് മംമ്ത

    |

    മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന മംമ്ത മോഹന്‍ദാസ് അര്‍ബുദത്തിന്റെ പിടിയില്‍ നിന്നും രക്ഷപ്പെട്ട് വന്ന താരങ്ങളില്‍ ഒരാളാണ്. തിരിച്ച് പിടിച്ച ജീവിതത്തോട് നൂറ് മടങ്ങ് പ്രണയമാണെന്ന് പറയുകയാണ് മംമ്തയിപ്പോള്‍. ഇന്ത്യന്‍ അസോസിയേഷന്‍ ഓഫ് കാന്‍സര്‍ റിസര്‍ച്ചിന്റെ വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കവേയാണ് ജീവിതത്തിലെ ഏറ്റവും പ്രതിസന്ധി നിറഞ്ഞ സമയത്തെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

    ഒട്ടേറെ സിനിമാ തിരക്കുകളുണ്ടായിരുന്ന സമയത്താണ് അര്‍ബുദം ബാധിക്കുന്നത്. പതിനൊന്ന് വര്‍ഷം മുന്‍പ്. അപ്പോള്‍ എനിക്ക് 24 വയസായിരുന്നു. അര്‍ബുദം പൂര്‍ണമായി ചികിത്സിച്ച് ഭേദമാക്കാനാകുന്ന പുതിയ ചികിത്സാ രീതികള്‍ വികസിപ്പിക്കുന്നതിന് മുന്‍പ് ജീവന്‍ നഷ്ടപ്പെട്ടവരെ കുറിച്ച് പലപ്പോഴും ചിന്തിക്കാറുണ്ടായിരുന്നു. അര്‍ബുദത്തോടും മല്ലിട്ട് ജീവന്‍ നഷ്ടപ്പെട്ട വ്യക്തികളെ ഓര്‍ക്കുന്നു. ഏത് തരത്തിലുള്ള അര്‍ബുദവും ഭേദമാക്കാവുന്നതാണെന്നും മംമ്ത പറയുന്നു.

     mamta-mohandas

    അര്‍ബുദം മുന്‍ നിര്‍ണയിക്കുകയും കൃത്യമായ ചികിത്സ തേടുകയും ചെയ്താല്‍ പൂര്‍ണമായും ഭേദമാക്കാനാകും എന്നതിന് ജീവിച്ചിരിക്കുന്ന ഞാന്‍ തന്നെയാണ് ഉദ്ദാഹരണമെന്ന് ഡോ. ശ്രീദേവി അമ്മ പറയുന്നു. റീജനല്‍ കാന്‍സര്‍ സെന്റര്‍ മുന്‍ അഡീഷനല്‍ ഡയറക്ടറായ ഡോ. എന്‍ ശ്രീദേവി മംമ്തയ്‌ക്കൊപ്പം വേദി പങ്കിടവേയാണ് അര്‍ബുദത്തില്‍ നിന്നും അതിജീവിച്ചതിനെ കുറിച്ച് പറഞ്ഞിരിക്കുന്നത്.

    English summary
    Mamta Mohandas Talks About Her Cancer
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X