ദിലീപുമായി വഴക്കിട്ടു! അടിയില്‍ത്തുടങ്ങിയ സൗഹൃദത്തെക്കുറിച്ച് മംമ്ത മോഹന്‍ദാസ്! കാണൂ!

ഓണ്‍സ്‌ക്രീനില്‍ മികച്ച കെമിസ്ട്രിയുമായി മുന്നേറുന്ന ജോഡികള്‍ക്ക് മികച്ച പിന്തുണയാണ് ലഭിക്കാറുള്ളത്. അത്തരത്തില്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരജോഡികളിലൊരാളാണ് മംമ്ത മോഹന്‍ദാസും ദിലീപും. ഇരുവരും ഒരുമിച്ചെത്തിയ സിനിമകള്‍ക്കെല്ലാം മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ബി ഉണ്ണിക്കൃഷ്ണന്റെ പുതിയ സിനിമയായ കോടതി സമക്ഷം ബാലന്‍ വക്കീലിലും ഇരുവരും ഒരുമിച്ചാണെത്തുന്നത്. ഇവര്‍ക്കിടയിലെ കെമിസ്ട്രിക്കാണ് കൈയ്യടി ലഭിക്കുന്നത്. ഇടവേള അവസാനിപ്പിച്ച് ഇരുവരും ഒരുമിക്കുന്നുവെന്ന് കേട്ടപ്പോള്‍ മുതല്‍ത്തന്നെ ആരാധകര്‍ ആവേശത്തിലായിരുന്നു. കാത്തിരിപ്പ് അവസാനിപ്പിച്ച് ഫെബ്രുവരി 21ന് എത്തുകയാണ്.

വില്ലന് ശേഷം ബി ഉണ്ണിക്കൃഷ്ണന് സംവിധാവനം ചെയ്ത ചിത്രമാണ് കോടതിമസമക്ഷം ബാലന്‍ വക്കീല്‍. മോഹന്‍ലാലിനെയായിരുന്നു താന്‍ മനസ്സില്‍ കണ്ടിരുന്നതെങ്കിലും ഈ കഥാപാത്രം ദിലീപാണ് കൂടുതല്‍ യോജിക്കുന്നതെന്നായിരുന്നു അദ്ദേഹം പറഞ്ഞതെന്നും സംവിധായകന്‍ വ്യക്തമാക്കിയിരുന്നു. പാസഞ്ചറിന് ശേഷം ദിലീപ് വക്കീലായി എത്തുകയാണ്. വിക്കന്‍ വക്കീലായാണ് ഇത്തവണത്തെ വരവ്. ഈ വരവിലും മംമ്ത മോഹന്‍ദാസ് ഒപ്പമുണ്ട്. ദിലീപുമായുള്ള കെമിസ്ട്രിയെക്കുറിച്ച് തുറന്നുപറയുകയാണ് മംമ്ത. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം കാര്യങ്ങള്‍ പങ്കുവെച്ചത്.

വ്യത്യസ്തമായ വരവാണ്

വ്യത്യസ്തമായ വരവാണ്

പതിവില്‍ നിന്നും വ്യത്യസ്തമായാണ് ഇത്തവണ തങ്ങളെത്തുന്നതെന്ന് താരം പറയുന്നു. പെട്ടെന്നൊരു സുപ്രഭാതത്തില്‍ ഉണ്ടായതല്ല ദിലീപുമായുള്ള കെമിസ്ട്രി. നീണ്ട നാളെടുത്താണ് ഈ സൗഹൃദവും കെമിസ്ട്രിയും രൂപപ്പെട്ടത്. പാസഞ്ചറിലൂടെയാണ് ഇരുവരും ആദ്യമായി ഒരുമിച്ചത്. രഞ്ജിത് ശങ്കര്‍ സംവിധാനം ചെയ്ത സിനിമ 2009ലായിരുന്നു റിലീസ് ചെയ്തത്. സാമൂഹ്യപ്രസക്തിയുള്ള വിഷയവുമായെത്തിയ സിനിമയ്ക്ക് മികച്ച സ്വീകാര്യതയായിരുന്നു ലഭിച്ചത്.

 മൈ ബോസും റ്റു കണ്‍ട്രീസും

മൈ ബോസും റ്റു കണ്‍ട്രീസും

മൈ ബോസ്, റ്റു കണ്‍ട്രീസ് തുടങ്ങിയ സിനിമകള്‍ കൂടി പുറത്തുവന്നതോടെയാണ് മംമ്ത-ദിലീപ് കെമിസ്ട്രിയെ പ്രേക്ഷകര്‍ ഏറ്റെടുത്തത്. സിനിമയില്‍ ജോഡിയായെത്തിയതിന് പിന്നാലെ തന്നെ തങ്ങള്‍ തമ്മിലും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. തങ്ങളുടെ സ്‌ട്രെങ്ങ്ത്തിനെക്കുറിച്ചും വീക്ക്‌നെസ്സിനെക്കുറിച്ചുമൊക്കെ മനസ്സിലാക്കിയതും ഇതിന് ശേഷമാണ്. ഇതേ കെമിസ്ട്രി തന്നെയാണ് കോടതി സമക്ഷത്തിലുമുള്ളത്. പക്ഷേ വ്യത്യസ്തകളോടെയാണ് ഇത്തവണത്തെ വരവെന്നും താരം പറയുന്നു.

അടിയിലൂടെ തുടങ്ങി

അടിയിലൂടെ തുടങ്ങി

വഴക്കിലൂടെയാണ് തങ്ങള്‍ അഭിനയിച്ച് തുടങ്ങിയത്. ഇരുവരും ഒരുമിച്ചെത്തിയ സിനിമകളിലെ ഹാസ്യരംഗങ്ങള്‍ കണ്ട് തിയേറ്ററില്‍ പൊട്ടിച്ചിരി മുഴങ്ങിയിരുന്നു. അതിന് പിന്നാലെയായാണ് തങ്ങള്‍ സുഹൃത്തുക്കളായി മാറിയതും. സമയമെടുത്താണ് ഇപ്പോഴത്തെ കെമിസ്ട്രിയിലേക്ക് എത്തിയതെന്നും താരം വ്യക്തമാക്കുന്നു. 10 വര്‍ഷം മുന്‍പ് തുടങ്ങിയ കെമിസ്ട്രി ഇത്തവണയും വിജയം ലക്ഷ്യമാക്കി ഇറങ്ങുകയാണ്.

ദിലീപിനാണ് നല്ലത്

ദിലീപിനാണ് നല്ലത്

വില്ലന് ശേഷമുള്ള ബി ഉണ്ണിക്കൃഷ്ണന്റെ അടുത്ത സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. മോഹന്‍ലാലിനെ നായകനാക്കിയുള്ള സിനിമയുമായാണ് എത്തുന്നതെന്നായിരുന്നു തുടക്കത്തിലെ റിപ്പോര്‍ട്ടുകളെങ്കിലും പിന്നീട് സംവിധായകന്‍ തന്നെ ദിലീപാണ് നായകനെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കമ്മാരസംഭവത്തിന് ശേഷമെത്തുന്ന സിനിമയ്ക്കായാണ് ജനപ്രിയ താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X