സിനിമാക്കാർ തന്നെ ഉണ്ടാക്കിയ ​​ഗോസിപ്പ്; ആത്മഹത്യ ചെയ്യുന്നതാണെന്ന് നല്ലതെന്ന് അമ്മ കേൾക്കേണ്ടി വന്നു; മംമ്ത

മലയാള സിനിമയിൽ ഏറെ നാളുകളായി മുൻനിരയിൽ തുടരുന്ന നായിക നടിയാണ് മംമ്ത മോഹൻദാസ്. മയൂഖം എന്ന സിനിമയിലൂടെ അഭിനയ രം​ഗത്തേക്ക് കടന്ന് മംമ്ത വളരെ പെട്ടെന്ന് തന്നെ കരിയറിൽ ശ്രദ്ധിക്കപ്പെട്ടു. അർ​ബൻ ​ഗേൾ ഇമേജാണ് കരിയറിൽ അന്നും ഇന്നും മംമ്തയ്ക്കുള്ളത്. ചെയ്ത വേഷങ്ങളിൽ കൂടുതലും ഇത്തരത്തിലുള്ളതുമാണ്. പാസഞ്ചർ, മൈ ബോസ്, ടു കൺട്രീസ് തുടങ്ങിയ സിനിമകളെല്ലാം കരിയറിൽ മംമ്തയ്ക്ക് ജനപ്രീതി നേടിക്കൊടുത്തു.

സ്ഥിരം കണ്ട് വരുന്ന കഥാപാത്രങ്ങളല്ല മംമ്ത ചെയ്യുന്നതിൽ കൂടുതലെന്നതും ശ്രദ്ധേയമാണ്. മംമ്തയുടെ പുതിയ സിനിമയാണ് ലൈവ്. വികെപി സംവിധാനം ചെയ്ത സിനിമയിൽ പ്രിയ വാര്യർ, ഷൈൻ ടോം ചാക്കോ, സൗബിൻ ഷാഹിർ തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങൾ. വ്യാജ വാർത്തകളുണ്ടാക്കുന്ന ആഘാതമാണ് സിനിമയുടെ പ്രമേയം. തെറ്റായ വാർത്തകൾ തന്നെ ബാധിച്ചതിനെക്കുറിച്ച് മംമ്ത പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ദ ക്യൂവുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

Mamtha Mohandas

കരിയറിന്റെ ഒരു ഘട്ടത്തിൽ തന്നെക്കുറിച്ച് വന്ന തെറ്റായ വാർത്ത കുടുംബത്തെ ഏറെ ബാധിച്ചിരുന്നെന്ന് മംമ്ത തുറന്ന് പറഞ്ഞു. സിനിമയിലെ ആളുകൾ തന്നെയാണ് ഈ ​ഗോസിപ്പ് ഉണ്ടാക്കിയതെന്ന് കരുതുന്നെന്നും മംമ്ത വ്യക്തമാക്കി. എന്റെ കരിയർ തുടങ്ങുന്ന സമയത്ത് ഫേക്ക് ന്യൂസ് ഉണ്ടാക്കിയാണ് അന്ന് സിനിമ പ്രൊമോട്ട് ചെയ്തിരുന്നത്.

'അത് ആറ് മാസത്തോളം എന്റെ കുടുംബത്തിലെ സമാധാന അന്തരീക്ഷം ഇല്ലാതാക്കി. എന്റെ ഒരു ബന്ധു ഇനി നിങ്ങൾ ആത്മഹത്യ ചെയ്യുന്നതാണെന്ന് നല്ലതെന്ന് പറഞ്ഞു. എന്റെ അമ്മയോടാണ് പറഞ്ഞത്. അമ്മ ഏത് അവസ്ഥയിലൂടെയായിരിക്കും കടന്ന് പോവുന്നതെന്ന് ആലോചിച്ച് നോക്കൂ'

'ആദ്യമായി വീട്ടിൽ സിനിമാ മാ​ഗസിൻ വാങ്ങിക്കുന്നത് ഈ ന്യൂസ് വന്നതിന് ശേഷമാണ്. ആ സമയത്ത് ആളുകൾക്ക് ഫോക്കസ് ചെയ്യാൻ‌ മറ്റൊന്നുമില്ലായിരുന്നു,' മംമ്ത പറഞ്ഞു. വ്യാജ വാർത്തകൾ ബാധിക്കുന്ന യഥാർത്ഥ ഇരകൾക്കാെപ്പം തന്നേ ഫേക്ക് വിക്ടിമുകളും ഉണ്ടെന്ന് മംമ്ത വ്യക്തമാക്കി. ഇന്ന് മോശം പബ്ലിസിറ്റി നല്ല പബ്ലിസിറ്റിയേക്കാൾ ​ഗുണം ചെയ്യുന്ന സമയമാണെന്നും മംമ്ത ചൂണ്ടിക്കാട്ടി.

Mamtha Mohandas

മറുഭാഷാ സിനിമകളേക്കാൾ മലയാള സിനിമയിൽ നല്ല സിനിമകൾ ചെയ്യാനാണ് താൻ ആ​ഗ്രഹിക്കുന്നതെന്നും മംമ്ത തുറന്ന് പറഞ്ഞു. ഇപ്പോൾ ഒരു തമിഴ് സിനിമ ചെയ്യുന്നുണ്ട്. പ്രത്യേകിച്ചൊന്നും ചെയ്യാനില്ല. തമിഴിൽ ഒരു കൊമേഴ്ഷ്യൽ സിനിമയ്ക്കായിരിക്കും പ്രാധാന്യം. നടിമാർക്ക് പ്രത്യേകിച്ചൊന്നും ചെയ്യാനുണ്ടാവില്ലെന്നും മംമ്ത അഭിപ്രായപ്പെട്ടു.

മഹേഷും മാരുതിയുമാണ് ലൈവിന് മുമ്പ് മംമ്തയുടേതായി പുറത്തിറങ്ങിയ സിനിമ. ആസിഫലിയായിരുന്നു സിനിമയിലെ നായകൻ. സിനിമ പരാജയപ്പെടുകയായിരുന്നു. കഴിഞ്ഞ കുറച്ച് നാളുകളായി വലിയൊരു ഹിറ്റ് മംമ്തയുടെ കരിയറിൽ ഇല്ല. ലാൽ ജോസിനൊപ്പം ചെയ്ത മ്യാവൂ എന്ന സിനിമയും പരാജയപ്പെടുകയായിരുന്നു.

നടിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. അടുത്തിടെ വിറ്റിലി​ഗൊ എന്ന ഓട്ടോ ഇമ്മ്യൂൺ കണ്ടീഷനെക്കുറിച്ച് മംമ്ത മോഹൻദാസ് തുറന്ന് പറഞ്ഞത് ചർച്ചയായിരുന്നു. സ്വയം ഒളിക്കുന്നു എന്ന് തോന്നിയ ഘട്ടത്തിലാണ് ഇതേക്കുറിച്ച് തുറന്ന് പറഞ്ഞതെന്നും മംമ്ത വ്യക്തമാക്കിയിരുന്നു.

പ്രതിസന്ധികളെല്ലാം അതിജീവിച്ച് കരിയറിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ് മംമ്ത മോഹൻദാസ്. മൈ ബോസ്, ടു കൺട്രീസ് പോലുള്ള ഹിറ്റ് സിനിമകളാണ് മംമ്തയിൽ നിന്നും പ്രേക്ഷകർ പ്രതീക്ഷിക്കുന്നത്. 2005 ലാണ് മയൂഖം എന്ന സിനിമയിലൂടെ മംമ്ത അഭിനയ രം​ഗത്തേക്ക് കടന്ന് വരുന്നത്. ഹരിഹരൻ സംവിധാനം ചെയ്ത സിനിമ കാര്യമായി ശ്രദ്ധിക്കപ്പെട്ടില്ല. പിന്നീട് ബസ് കണ്ടക്ടർ, ലങ്ക, ബാബ കല്യാണി തുടങ്ങിയ സിനിമകളിൽ മംമ്ത അഭിനയിച്ചു.

More from Filmibeat

Read more about: mamtha mohandas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X